U Turn (2016) - 121 min
April 20, 2017
"ഇന്റേർണിഷിപ്പിൽ ജോലി ചെയ്യുന്ന എനിക്ക് ഈ സീറ്റ് സ്ഥിരമാവണമെങ്കിൽ ഒരു സ്റ്റോറി ചെയ്യുകയേ നിർവാഹമുണ്ടായിരുന്നുള്ളൂ..എന്നാൽ ആ സ്റ്റോറി എന്റെ ജീവിതത്തെ ഇത്രയികം വേട്ടയാടുന്ന ഒന്നാവുമെന്ന് ഞാൻ വിചാരിച്ചതേയില്ല''
ഇന്ത്യൻ എക്സ്പ്രസിൽ ഇന്റേർൺഷിപ്പിൽ റിപ്പോർട്ടറായി ജോലി ചെയ്യുകയാണ് രചന..ജോലി സ്ഥിരമാവണമെങ്കിൽ ബാംഗ്ലൂർ നഗരത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്നത്തെ പറ്റി ഒരു സ്റ്റോറി ചെയ്തേ മതിയാവൂ എന്ന സാഹചര്യം രചനക്ക് ഉണ്ടാവുന്നു.. ആയതിനാൽ ഏതാണ്ട് എളുപ്പം നിരീക്ഷിക്കാവുന്ന നഗരത്തിലെ ഗതാഗത മേഖലയെ രചന തിരഞ്ഞെടുക്കുന്നു..
അതിനായി ബാംഗ്ലൂരിലെ പ്രമുഖ ഫ്ലൈ ഓവറിലെ ഒരു പ്രധാന പ്രശ്നം രചന തിരഞ്ഞെടുക്കുന്നു..റോഡിന് നടുവിൽ ഡിവൈഡറിന് പകരം വെച്ചിരിക്കുന്ന കല്ലുകൾ നീക്കി ബൈക്ക് യാത്രികർ u turn എടുത്ത് പോകുന്നത് തന്റെ സ്റ്റോറി ആക്കാൻ തയ്യാറെടുക്കുന്ന രചന അതുമായി ബന്ധപ്പെട്ട് വലിയൊരു കുരുക്കിൽ പെടുന്നു.. തുടർന്ന് ചിത്രത്തിന്റെ പ്ലോട്ട് മുറുകുകയാണ്..
യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി പ്രമുഖ ഡയറക്ടർ പവൻ കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'U turn'.. ചിത്രം നിർമിച്ചിരിക്കുന്നതും അദ്ധേഹം തന്നെ..നഗരങ്ങളിൽ വലിയ രീതിയിൽ ഗതാഗത കുരുക്കുകൾക്കും അപകടങ്ങൾക്കും കാരണമായേക്കാവുന്ന ഒരു ചെയ്തിയെ ചിത്രത്തിന്റെ പ്രമേയമായി സംവിധായകൻ തിരഞ്ഞെടുത്തതിൽ അഭിനന്ദനം അർഹിക്കുന്നു..അത് വളരെ മികച്ച രീതിയിൽ തന്നെ സിനിമയാക്കി പ്രേക്ഷകനിലേക്ക് എത്തിച്ചിട്ടുമുണ്ട്.. കാണികളിൽ ഒരേ അളവിൽ തന്നെ ആകാംശ നിലനിർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്..അത് തന്നെയാണ് സിനിമയുടെ നട്ടെല്ലും..
കേന്ദ്രകഥാപാത്രമായ രചനയെ ഗംഭീരമാക്കിയത് Shraddha srinath ആണ്..പല രംഗങ്ങളും മികച്ച ഭാവങ്ങളോടുകൂടി മനോഹരമാക്കുവാൻ shraddhaക്ക് സാധിച്ചു.. ഇൻസ്പെക്ടർ നായകായി Roger Narayan പൂർണ്ണ പിന്തുണ നൽകി.. തൃപ്തി നൽകാതിരുന്ന ഏക പ്രകടനം നോട്ട്ബുക്കിൽ ശ്രദ്ധേയ അഭിനയം കാഴ്ച്ചവെച്ച Skanda Ashokന്റേതാണ്..കൃത്രിമത്വം നിഴലിച്ച് നിന്നിരുന്നു പല സ്ഥലങ്ങളിലും..Krishna Hebbale,Dileep Raj,Radhika,Pavan തുടങ്ങിയവർ മറ്റു പ്രമുഖ വേഷങ്ങൾ കൈകാര്യം ചെയ്തു..
Advaitha Gurumurthy,Sathya hegde,Siddharth Suni എന്നിവർ ചേർന്ന് നിർവഹിച്ച ഛായാഗ്രഹണം വളരെ മികച്ചതായിരുന്നു..ഒരു ത്രില്ലറിന് അനുയോജ്യമായ ഫ്രെയിമുകളായിരുന്നു പൂർണ്ണമായും ചിത്രത്തിൽ..ഗാനങ്ങളൊന്നും ഇല്ലാത്ത ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് Poornachandra Tejaswi ആണ്..അതിഗംഭീരമായിരുന്നു ബാക്ക്ഗ്രൗണ്ട് സ്കോർ..ദുരൂഹതയും ത്രില്ലും നിറക്കുന്നതിന് അത് ഒരുപാട് സഹായകമായി.. എഡിറ്റിംഗും മികച്ച് നിന്നു..
തെരഞ്ഞെടുത്ത ഗൗരവമേറിയ പ്രമേയത്തെ കയ്യടക്കത്തോടെ ഒരുക്കി പ്രേക്ഷകനിൽ എത്തിക്കുന്നതിൽ സംവിധായകൻ വിജയം കൈവരിച്ചിട്ടുണ്ട്..ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ പേക്ഷകർക്ക് ആകാംശയോടെ കണ്ടുതീർക്കാൻ പറ്റിയ ചിത്രം എന്ന രീതിയിൽ U turn മികച്ച അനുഭവമാകുന്നു..ധൈര്യമായി കാണാൻ തെരഞ്ഞെടുക്കാവുന്ന ഒരു മികച്ച ത്രില്ലർ..
My Rating :: ★★★★☆
ഇന്ത്യൻ എക്സ്പ്രസിൽ ഇന്റേർൺഷിപ്പിൽ റിപ്പോർട്ടറായി ജോലി ചെയ്യുകയാണ് രചന..ജോലി സ്ഥിരമാവണമെങ്കിൽ ബാംഗ്ലൂർ നഗരത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്നത്തെ പറ്റി ഒരു സ്റ്റോറി ചെയ്തേ മതിയാവൂ എന്ന സാഹചര്യം രചനക്ക് ഉണ്ടാവുന്നു.. ആയതിനാൽ ഏതാണ്ട് എളുപ്പം നിരീക്ഷിക്കാവുന്ന നഗരത്തിലെ ഗതാഗത മേഖലയെ രചന തിരഞ്ഞെടുക്കുന്നു..
0 Comments