The Divine Move (2014) - 117 min
April 27, 2017
" 'ഗോ' ഗെയ്മിൽ അഗ്രകണ്യനായിരുന്നു ഞാൻ.. ഒരു നിമിഷം തോന്നിയ അത്യാഗ്രഹത്തിന് വിലയായി നൽകേണ്ടി വന്നത് എന്റെ കൂടെപ്പിറപ്പിന്റെ ജീവനും വർഷങ്ങളോളം ജയിലിൽ നരകിച്ച എന്റെ ജീവിതവുമാണ്..എന്നാൽ ഇനി എന്റെ ഊഴമാണ്''
'ഗോ' ഗെയ്മിൽ തന്റെ സാമർഥ്യം പ്രകടമാക്കിയ വ്യക്തിയാരുന്നു Tae-Seok..കളിയിൽ പല വമ്പന്മാരെയും മുട്ടുകുത്തിച്ചിട്ടുള്ളവൻ..എന്നാൽ ഒരു ദിവസം അദ്ധേഹവും സഹോദരനും ചേർന്ന് നഗരത്തിലെ പ്രധാന ഗുണ്ടാനേതാവായ Sal- Sooവിനെതിരെ ഒരു ഗെയിം കളിക്കുന്നു..അതിൽ തോൽവി രുചിക്കുന്ന അദ്ധേഹത്തിന് നഷ്ടമായത് സഹോദരന്റെ ജീവനാണ്..അതിന് കുറ്റവാളിയായി മുദ്ര ചാർത്തപ്പെട്ട് Tae-seokനെ ജയിലിലടക്കുകയും ചെയ്തു..
ജയിൽ ജീവിതം കഴിഞ്ഞ് ഇറങ്ങിയ അദ്ധേഹത്തിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ..'പ്രതികാരം'.. അതിനായി തന്റെ പദ്ധതി അനുസരിച്ച് കഴിവുള്ളവരെ ചേർത്ത് ഒരു ടീമുണ്ടാക്കി ഇറങ്ങിപ്പുറപ്പെടുകയാണ് അദ്ധേഹം..ഇതാണ് The Divine Move എന്ന ചിത്രത്തിന്റെ സാരാംശം..
Jo Bumgu സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ Yu seuong-hyeopന്റെതാണ്..സാധാരണ പ്രതികാര കഥകളിൽ നിന്ന് വ്യത്യസ്തമായി 'ഗോ' ഗെയിം കൂടി ചിത്രത്തിൽ ഉൽപെടുത്തിയപ്പോൾ കാണികളിൽ ചെറുതല്ലാത്ത രീതിയിൽ ആകാംശ ഉണർത്തുന്നുണ്ട് ചിത്രം..ഗെയിമിനെ പറ്റി ഒന്നും അറിയില്ലെങ്കിലും ചിത്രം കാണുമ്പോൾ ഒരു തവണയെങ്കിലും അടുത്ത നീക്കം എന്തായിരിക്കും എന്ന ചിന്ത ഉണ്ടാകാൻ തോതിൽ അതിനെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്..സംവിധാനമികവ് എടുത്ത് പറയേണ്ട ഘടകമാണ്..
കിടിലൻ കാസ്റ്റിംഗ് ആണ് ചിത്രത്തിന്റേത്.. നായകനായ Jung Woo-Sung കെട്ടിലും മട്ടിലും കലക്കി..Kim In-Kwon പല ഘട്ടങ്ങളിലും ചിരി ഉണർത്തി.. Aha gil-gang,Choi Jin-Hyak,Lee beom-Soo എന്നിവർ മറ്റ് പ്രമുഖ വേഷങ്ങൾ കൈകാര്യം ചെയ്തു..
ഛായാഗ്രഹണവും സംഗീതവും ചിത്രത്തിന് ചടുല വേഗത സമ്മാനിക്കുന്നതിന് സഹായിച്ചിട്ടുണ്ട്..മുന്നോട്ടുപോവുന്തോറും വേഗത കൂടി വരുന്ന ചിത്രത്തിൽ മികച്ച ചില ഫ്രെയിമുകളും ആംഗിളുകളും ശരിക്ക് ബോധിച്ചു.. പശ്ചാത്തല സംഗീതം മൂഡിനനുസരിച്ച് മികച്ച് നിന്നു..
പ്രതികാര കഥകളിലെ ക്ലീഷേകൾ ലേശം ഉണ്ടെങ്കിലും 'ഗോ' ഗെയിം എന്ന ഘടകം പ്രേക്ഷകരിൽ താൽപര്യം ഉണർത്തുന്ന ഒന്നുതന്നെ..അടിപൊളി ആക്ഷൻ രംഗങ്ങളും അടങ്ങിയിരിക്കുന്ന ചിത്രം അമിത പ്രതീക്ഷ ഇല്ലാതെ കണ്ടാൽ ഇഷ്ടപ്പെടുന്ന ഒന്നുതന്നെയാണ്..
My Rating :: ★★★½

0 Comments