The Lives Of Others (2006) - 137 min
April 26, 2017
"ഒരു ഉദ്യോഗസ്ഥനെന്ന നിലയിൽ എന്നിൽ ഏൽപിക്കപ്പെട്ട ജോലിയാണ് അയാളെ വീക്ഷിക്കുക എന്നത്..എന്നാൽ ഓരോ ദിവസം കഴിയുന്തോറും എന്തെന്നില്ലാത്ത സ്നേഹബന്ധം ഉടലെടുക്കുകയായിരുന്നു എന്റെ മനസ്സിൽ അദ്ധേഹത്തോട്..അദ്ധേഹം എന്റെ ആരൊക്കെയോ ആണ്''
1984 കാലഘട്ടം..ഈസ്റ്റ് ബെർലിൻ നിവാസികളെ ചാരന്മാരെ ഉപയോഗിച്ച് നിരീക്ഷിച്ചിരുന്ന സമയം..അവരിൽ പ്രമുഖനായിരുന്നു ആ സമയത്തെ പേര് കേട്ട എഴുത്തുകാരൻ Dreyman..ചാരനാവാൻ നിയോഗിക്കപ്പെട്ടതാവട്ടെ Weisleറും..മേലുദ്യോഗസ്ഥന്മാരുടെ ആജ്ഞ എന്നത് കൊണ്ട് മാത്രം ഏറ്റെടുത്ത ജോലി..
പിന്നീട് എല്ലാ ദിവസവും weisler, Dreymaന്റെ ജീവിതത്തിes കടന്നുപോവുകയായിരുന്നു..അദ്ധേഹത്തിന്റെ ഓരോ നിമിഷവും തന്റേതു കൂടിയായി weislerന്.. ഒരുതരം സ്നേഹമോ അനുകമ്പയോ മനസ്സിൽ ഉടലെടുക്കുന്നത് അദ്ധേഹം അറിഞ്ഞിരുന്നില്ല..Dreymaന്റെ പല നന്മകളും തിരിച്ചറിയുകയായിരുന്നു ഓരോ ദിനം കഴിയുന്തോറും..അതോടെ ചിത്രം വേറൊരു തലത്തിലേക്ക് ഉയരുകയാണ്..
1989ൽ ബെർലിൻ മതിലിന്റെ വീഴ്ച്ച സംഭവിച്ചതിന് ശേഷം അതിനെ സംബന്ധിച്ച് കോമഡി രൂപേണ പല ചിത്രങ്ങളും റിലീസ് ആയിട്ടുണ്ട്..എന്നാൽ അതിനെ ഗൗരവത്തോടെ നോക്കിക്കണ്ട ആദ്യ ചിത്രമാണ് The Lives Of Others.. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് Florian Henckel von Donnersmarck ആണ്..ഞെട്ടിപ്പിച്ച വസ്തുത എന്തെന്നാൽ ബെർലിൻ മതിലിന്റെ വീഴ്ച്ച സംഭവിക്കുമ്പോൾ ഇദ്ധേഹത്തിന് വെറും 16 വയസാണ്..എന്നാൽ വളരെ ചരിത്രപ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ കഥയിലെ സംഭവങ്ങളുടെ കൃത്യത ഏവരെയും അമ്പരപ്പിക്കുന്ന ഒന്നാണ്..നടന്ന സംഭവ വികാസങ്ങളോട് 100% നീതി പുലർത്തിയാണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്..അദ്ധേഹത്തിന്റെ ആദ്യ സംവിധാനസംരംഭമെന്ന നിലക്ക് അദ്ധേഹം ചിത്രത്തിന് വേണ്ടി നടത്തിയ പഠനവും പരിശ്രമവും അങ്ങേയറ്റം അഭിനന്ദനം അർഹിക്കുന്നു..
ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായ Weislerനെയും Dreymanനെയും ഗംഭീരമാക്കിയത് Ulrich Muhe,Sebastian Koch എന്നിവരാണ്.. മറ്റൊരു ശ്രദ്ധേയ കഥാപാത്രമായ Christiയെ അവതരിപ്പിച്ചത് Martina Gedeck ആണ്..അതിഗംഭീര കാസ്റ്റിംഗ് ആണ് ചിത്രത്തിന്റേത്..അഭിനയം ഒന്നിനൊന്ന് മികച്ച് നിൽക്കുന്നത്.Ulrich Tuker,Thomas Thiebe എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു..
ഛായാഗ്രഹണവും സംഗീതവും ചിത്രത്തിന്റെ മൂഡിനോട് ചേർന്ന് നിൽക്കുന്നത് തന്നെ..തങ്ങളുടെ ഭാഗം പൂർണ്ണമായി ഭംഗിയാക്കി ഇരു വിഭാഗവും..പഴയ കാലഘട്ടത്തെ വളരെ മിഴിവോടെ തന്നെ സ്ക്രീനിലെത്തിക്കാൻ ഇവ സഹായകമായി..
ബോക്സ് ഓഫീസിൽ വിജയം കൊയ്ത ചിത്രം നിരൂപകശ്രദ്ധയും നേടിയിരുന്നു.. അവാർഡുകൾ വാരിക്കൂട്ടുന്നതിലും ഒരു പഞ്ഞവുമുണ്ടായിരുന്നില്ല..2006 academy award മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള അവാർഡ് നേടി ചിത്രം ഏവരുടെയും ശ്രദ്ധ ആകർഷിച്ചു..Deutscher Filmpreis Awardsൽ 11 നോമിനേഷനുകളും 7 അവാർഡുകളും ചിത്രം വാരിക്കൂട്ടി..
ദൃഢമായ തിരക്കഥയും അതിനൊത്ത ആഖ്യാനവുമാണ് ചിത്രത്തിന്റെ ശക്തി..ചിത്രം അവസാനിച്ചപ്പോൾ കണ്ണീരിൽ കുതിർന്ന ഒരു പുഞ്ചിരിയാണ് എന്നിലുണ്ടായത്..അത് തന്നെയാണ് സംവിധായകന്റെ വിജയവും..അദ്ധേഹത്തിന്റെ 'മാസ്റ്റർ പീസ്' എന്ന് നിസ്സംശയം വിശേഷിപ്പിക്കാം ഈ ചിത്രത്തെ..എന്റെ പ്രിയപ്പെട്ട ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഈ സിനിമ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഒന്ന് തന്നെയാണ് എന്നാണ് എന്റെ വിലയിരുത്തൽ..അത്ര മികച്ച അനുഭവമാണ് ചിത്രം പ്രേക്ഷകരിൽ സമ്മാനിക്കുക..
My Rating :: ★★★★★
1984 കാലഘട്ടം..ഈസ്റ്റ് ബെർലിൻ നിവാസികളെ ചാരന്മാരെ ഉപയോഗിച്ച് നിരീക്ഷിച്ചിരുന്ന സമയം..അവരിൽ പ്രമുഖനായിരുന്നു ആ സമയത്തെ പേര് കേട്ട എഴുത്തുകാരൻ Dreyman..ചാരനാവാൻ നിയോഗിക്കപ്പെട്ടതാവട്ടെ Weisleറും..മേലുദ്യോഗസ്ഥന്മാരുടെ ആജ്ഞ എന്നത് കൊണ്ട് മാത്രം ഏറ്റെടുത്ത ജോലി..
0 Comments