Rams (Hrutar) (2015) - 92 min

April 03, 2017


ഐസ്ലാന്റിൽ ചെമ്മരിയാട് വളർത്തൽ പ്രധാന വാണിജ്യമായും വിനോദമായും കൊണ്ടുനടക്കുന്ന ഒരു മേഖലയിലാണ് ചിത്രത്തിന്റെ കഥ പറഞ്ഞു പോവുന്നത്..Gummi,Kiddi എന്നീ സഹോദരന്മാരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ..രക്തബന്ധമാണെങ്കിലും നാൽപത് വർഷത്തിലധികമായി അവർ പരസ്പരം മിണ്ടിയിട്ട്.. അത്തരത്തിൽ ഒറ്റപ്പെട്ട വിവാഹം പോലും ചെയ്തിട്ടില്ലാത്ത ഇവർക്ക് ഏറ്റവും പ്രിയം അവരുടെ ആടുകളാണ്..

എന്നാൽ ആ കാലഘട്ടത്തിലാണ് 'സ്ക്രാപ്പി' എന്ന അപൂർവ്വയിനം രോഗം ആടുകളിൽ പിടിപെടുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.. തങ്ങളുടെ ഏക ജീവിതമാർഗമായ ആട് വളർത്തൽ പൂർണ്ണമായും തങ്ങളിൽ നിന്ന് അകന്ന് പോകുമെന്ന ഘട്ടത്തിൽ നിൽക്കെ അവർക്കിടയിൽ ഉണ്ടാവുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം..

ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് Grímur Hákonarson ആണ്.. ആദ്യമായി കണ്ട ഐസ്ലന്റ് ചിത്രമെന്ന നിലക്ക് വളറേയേറെ ഇഷ്ടപ്പെട്ടു ചിത്രം.. ചെറിയൊരു കഥയെ ഒട്ടും മുഷിപ്പിക്കാതെ, സമയദൈർഘ്യം കുറച്ച് മനോഹരമായി പറഞ്ഞ് പോയിരിക്കുകയാണ് സംവിധായകൻ..തന്മയത്വത്തോടു കൂടിയുള്ള അവതരണം ചിത്രത്തെ പ്രേക്ഷകനോട് വളരെ അടുപ്പിക്കുന്നതായിരുന്നു..

സഹോദരന്മാരായ ഗുമ്മിയേയും കിഡ്ഡിയേയും Sigurdur Sigurjonsson,Theodor Juliusson എന്നിവർ അവതരിപ്പിച്ചു..ഗംഭീര പ്രകടമാണ് ഇരുവരും കാഴ്ച്ച വെച്ചത്..അവസാനഭാഗങ്ങളൊക്കെ ശരിക്കും മികച്ചതാക്കിയത് ഇരുവരുടെയും പ്രകടനമായിരുന്നു..Charlotte Bøving,Jon Benonysson,Gunnar Jónsson എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു..

ഛായാഗ്രഹണവും സംഗീതവും ചിത്രത്തോട് ചേർന്നു നിൽക്കുന്ന രീതിയിൽ മികച്ചതായി അനുഭവപ്പെട്ടു.. സ്ഥലത്തെ പല കാലഘട്ടങ്ങളെ ഒപ്പിയെടുക്കുന്നതിൽ ഛായാഗ്രാഹകൻ വിജയിച്ചിട്ടുണ്ട്.. ദൃശ്യഭംഗിയാലും മനോഹരമായിരുന്നു ചിത്രം..

സ്നേഹവും സാഹോദര്യവും വേരറ്റുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഈ സഹോദരന്മാരുടെ കഥ ഒന്ന് കാണേണ്ടത് തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം..വലിയ തലത്തിൽ അല്ലെങ്കിലും ചെറുതായെങ്കിലും സാഹോദര്യത്തിന്റെ വില പ്രേക്ഷകനിൽ ഉൾകൊള്ളിക്കാൻ ചിത്രത്തിനായിട്ടുണ്ട്.. നിരവധി അവാർഡുകളും നോമിനേഷനുകളും നേടിയ ചിത്രം എല്ലാവരും കാണുവാൻ ശ്രമിക്കേണ്ട ഒന്നു തന്നെ..

My Rating:: ★★★★☆

You Might Also Like

0 Comments