Year : 2018
Episode : 12
Run Time : 20-24 min
🔻സീരീസിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ടൈറ്റിൽ ഗ്രാഫിക്സും ക്രെഡിറ്റ് സീനുകളുമാണ്. അതിനപ്പുറം എന്തെങ്കിലും ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചാൽ കുറച്ച് ചിന്തിച്ചിട്ടേ പറയാനാവൂ. കാരണം മനം മടുപ്പിക്കുന്ന കാഴ്ച്ചകളിൽ നല്ലതൊന്നും ശ്രദ്ധിക്കാൻ സമയം കിട്ടിയില്ലെന്നത് തന്നെ.
Zee5ന്റെ 'കള്ളച്ചിരിപ്പ്' ഒരുപാട് ആസ്വദിച്ച് കണ്ട ഒന്നാണ്. ഓരോ എപ്പിസോഡും ഒന്നിനൊന്ന് മികവ് പുലർത്തിയപ്പോൾ നിരാശ നൽകിയത് അവസാന 10 മിനിറ്റ് മാത്രമാണ്. ആ ഇഷ്ടം തന്നെയാണ് 'അലാറം' എന്ന ഈ സീരീസും കാണാനിടയാക്കിയത്. എന്നാൽ ലഭിച്ചതോ സമ്പൂർണ്ണ നിരാശയും.
🔻ആദ്യ 2 സീനുകൾ അൽപ്പം പ്രതീക്ഷ തന്നിരുന്നു. സീരീസ് മുന്നോട്ട് വെക്കുന്ന വിഷയം എന്തെന്ന് അതിൽ നിന്ന് വ്യക്തമായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് സീരിയൽ നിലവാരം മാത്രമുള്ള രംഗങ്ങൾ അടക്കിവാഴുന്ന കാഴ്ചകൾ ശരിക്കും മടുപ്പിച്ചു. അതോടൊപ്പം ametuer രീതിയിലുള്ള അവതരണവും. പതിവഴിയിൽ നായകന്റെ കൾട്ട് ഇൻട്രോ കൂടിയായപ്പോൾ സമാധാനമായി. എങ്കിലും അവിടെയൊരു പോസിറ്റിവ് ഉണ്ടായിരുന്നു. ഒരു സൽഗുണസമ്പന്നനായല്ല നായകനെയല്ല അവതരിപ്പിച്ചിരിക്കുന്നത്. ഏതാണ്ട് 4 എപ്പിസോഡോളം അങ്ങനെ തന്നെ നീങ്ങുന്നുണ്ട്. പിന്നീട് ക്ളീഷേ ആവർത്തിക്കുന്നുമുണ്ട്.
🔻12 മണിക്കൂറിൽ നടക്കുന്ന കഥ ഇതുവരെ കണ്ട് മടുത്ത പല തമിഴ് സിനിമകളുടെയൊക്കെയും ബ്ലെൻഡ് ആണ്. അതിൽ സംവിധായകന്റേതായി എന്തെങ്കിലും ചേർത്തോ എന്ന് ചോദിച്ചാൽ അഭിനയിച്ചവരെ തീരുമാനിച്ചു എന്ന് മാത്രമാവും പറയാൻ സാധിക്കുക. അതിനപ്പുറം യാതൊന്നും പുതുമയായി അതിലില്ല. മാത്രമല്ല ഉള്ളത് തന്നെ അവതരിപ്പിച്ചിരിക്കുന്നത് കണ്ടാൽ നമുക്ക് തിരുപ്പിതിയാവും. അമ്മാതിരി കാട്ടിക്കൂട്ടലാണ്. അവസാനം നായകന്റെ പ്ലാനിങ്ങൊക്കെ വായും പൊളിച്ചിരുന്ന് കണ്ടിരിക്കാനേ തോന്നിയുള്ളൂ.
🔻ഡൗൺലോഡ് ചെയ്ത സമയത്ത് 10ആം എപ്പിസോഡിന്റെ സ്ഥാനത്ത് ഒന്നാം എപ്പിസോഡ് തന്നെയാണ് കിടന്നിരുന്നത്. വേഗം കണ്ട് തീർക്കാനുള്ള വ്യഗ്രതയിൽ അത് സ്കിപ്പ് ചെയ്ത് 11ആം എപ്പിസോഡിലേക്ക് ചാടി. സത്യം പറഞ്ഞാൽ 10ൽ കാര്യമായി ഒന്നും ഇല്ലായിരുന്നെന്ന് അത് കണ്ടപ്പോഴാണ് മനസ്സിലായത്. ഒരേയൊരു കാര്യം മാത്രം സംഭവിച്ചു. അത് സിമ്പിളായി ഊഹിച്ചെടുക്കാം. ഇങ്ങനെ ഒരു ഉപകാരം സീരീസ് നൽകി എന്നത് ഒരു പോസിറ്റിവ് ആണ്.
🔻നായകൻ സെന്റി അടിക്കാതിരുന്നെങ്കിൽ അഭിനയത്തിന് പ്രശംസിക്കാമായിരുന്നു. കൂടെ ചില മെസ്സ് ഹീറോയിസങ്ങളും. അതൊക്കെ കണ്ടാലുണ്ടല്ലോ..!! ഫോർവേഡ് ബട്ടൺ മെനക്കെട്ട് പണിയെടുത്തിട്ടുണ്ട് ആ സമയങ്ങളിലൊക്കെ. നായിക വല്യ പ്രാധാന്യമൊന്നും ഇല്ലാതെ ഇടയ്ക്കിടെ വന്നുപോയി. നാടോടിയായി അഭിനയിച്ച സ്ത്രീയെ പറ്റി ഒന്നും പറയാനില്ല.
🔻നായകന്റെ ഇൻട്രോക്കും ഹീറോയിസങ്ങൾക്കും ഉള്ള ബിജിഎം..സിവനേ..അതൊഴികെ ബാക്കിയുള്ളിടങ്ങളിൽ വല്യമോശമാക്കിയില്ല. ചില ഷോട്ടുകൾ ഒഴികെ ക്യാമറ വർക്കുകൾ ഒന്നും തന്നെ നിലവാരം പുലർത്തുന്നില്ല. എഡിറ്റിങ്ങ് ഇജ്ജാതി എഫെക്ട്സ്. കളം കളവും കുട തുറക്കുന്നതും എല്ലാം വാരി വിതറിയിട്ടുണ്ട്. തുടക്കത്തിൽ പറഞ്ഞത് പോലെ ടൈറ്റിൽ ഗ്രാഫിക്സ് ഇഷ്ടപ്പെട്ടു.
🔻FINAL VERDICT🔻
ഒറ്റ രാത്രി കൊണ്ട് ധാരാവി ഒഴിപ്പിച്ചെന്ന് ജഗന്നാഥൻ പറഞ്ഞ് കേട്ടിട്ടേ ഉള്ളൂ. ആ ഒരു രാത്രി കൊണ്ട് ചെന്നൈ നഗരത്തിലെ മാഫിയ ഗ്രൂപ്പുകളെ തന്നെ തുടച്ചുനീക്കിക്കൊണ്ട് നായകൻ അത് പ്രവർത്തിച്ച് കാണിച്ച് തന്നു. നാല് മണിക്കൂറോളം ദൈർഖ്യം വരുന്ന സീരീസ് കണ്ടുതീരാൻ രണ്ട് മണിക്കൂറിൽ താഴെ മാത്രമേ എടുത്തുള്ളൂ എന്ന് പറയുമ്പോൾ തന്നെ നിലവാരം ഊഹിക്കാവുന്നതേ ഉള്ളൂ. ഈ വർഷം കണ്ട ഏറ്റവും മോശം സീരീസ് എന്ന് അടിവരയിട് പറയുന്നു.
AB RATES ★☆☆☆☆
സീരീസ് ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests