Unknown (2006)

November 27, 2018


Year : 2006
Run Time : 1h 25min

🔻ഉറക്കം എഴുന്നേറ്റപ്പോൾ അവർ അഞ്ച് പേരും ഒരു ഗോഡൗണിലാണ്. തങ്ങൾ ആരാണെന്നോ എങ്ങനെ അവിടെ എത്തിയെന്നോ അവർക്ക് അറിയില്ല. മുമ്പിലുള്ള നാല് പേർ ശത്രുവോ മിത്രമോ എന്ന് പോലും അറിയാൻ സാധിക്കാത്ത സന്ദർഭം. പിന്നീട് അവർ അവരെത്തന്നെ തേടിയുള്ള യാത്രയിലാണ്.

🔻വളരെ സിമ്പിളായ ഒരു തീം. അതിനെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നിടത്ത് unknown നല്ലൊരു അനുഭവമാകുന്നുണ്ട്. നമുക്ക് ഊഹിക്കാൻ സാധിക്കാത്ത വിധം കഥയിലെ വഴിത്തിരിവുകൾ മെനയുമ്പോൾ ആസ്വാദനം വർധിക്കുന്നുണ്ട്. കൂടെ കഥാപാത്രങ്ങളുടെ പ്രകടനവും.

🔻സിനിമയിലെ ഏറ്റവും വലിയ ഗുണമായും പോരായ്മയായും തോന്നിയത് അതിന്റെ ചുരുങ്ങിയ സമയദൈർഖ്യമാണ്. നല്ല ടൈറ്റ് ആയ തിരക്കഥ നാം ആസ്വദിച്ച് വരുമ്പോഴേക്കും പലയിടത്തും കാര്യങ്ങൾ വെളിപ്പെടുത്തുമ്പോൾ ത്രില്ലടിക്കാൻ സമയം ആവശ്യത്തിന് ലഭിക്കുന്നില്ല. മറ്റ് ചിലയിടങ്ങളിൽ ഈ സമയം അവതരണത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. ആദ്യ ഭാഗത്തേക്കാൾ അവസാനത്തേക്ക് വരുമ്പോൾ ട്വിസ്റ്റോഡ് ട്വിസ്റ്റ് ഒരുക്കി നല്ലൊരു വിരുന്ന് സമ്മാനിക്കുന്നു ചിത്രം.

🔻FINAL VERDICT🔻

ചുരുങ്ങിയ സമയം കൊണ്ട് ലളിതമായ പ്രമേയത്തിൽ പ്രേക്ഷകന് നല്ലൊരു ത്രില്ലർ സമ്മാനിക്കുന്ന ചിത്രം ഒരിക്കലും നിരാശ നൽകില്ല. ത്രില്ലടിപ്പിക്കുന്ന വഴിത്തിരിവുകളും സസ്പെൻസുമൊക്കെയായി മോശമല്ലാത്ത അനുഭവം പ്രദാനം ചെയ്യുന്നുണ്ട് ചിത്രം.

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments