Skyscraper

November 27, 2018


Year : 2018
Run Time : 1h 42min

🔻ലോകത്തിലെ ഏറ്റവും വലിയ അംബരചുംബിയായ Pearlലെ സുരക്ഷാസംവിധാനം പരിശോധിക്കാനായി നിയോഗിക്കപ്പെടുന്നത് പഴയ CBI ഉദ്യോഗസ്ഥനായ Willനാണ്. ഡ്യൂട്ടിക്കിടയിലുണ്ടായ ഒരു ആപത്തിൽ കാൽ നഷ്ടപ്പെട്ട വില്ലിന് ഇതൊരു ഗെയിം ചേഞ്ചർ ആണ്. വളരെ റിസ്‌ക്കും അതോടൊപ്പം സൗഭാഗ്യവും നിറഞ്ഞുനിൽക്കുന്ന ഈ പ്രൊജക്റ്റിന് വിൽ സമ്മതിക്കുന്നു. എന്നാൽ പൊടുന്നനെ പേർളിൽ ഉണ്ടായ തീപിടുത്തത്തിൽ വില്ലിന്റെ ഫാമിലി അകപ്പെട്ടുപോവുന്നു. തുടർന്ന് അവരുടെ രക്ഷിക്കാൻ വിൽ സാഹസികമായ ശ്രമങ്ങൾക്ക് ഒരുങ്ങുന്നു.

🔻റോക്കിന്റെ പടത്തിൽ ആരും കലാമൂല്യം അന്വേഷിക്കാറില്ല. പൂർണ്ണമായും എന്റർടൈൻമെന്റ് മാത്രമാണ് കാണികൾക്ക് ആവശ്യം. ആ ആവശ്യത്തോടും ജേണറിനോടും പൂർണ്ണമായി നീതി പുലർത്തുന്ന നല്ല എന്റർടൈൻമെന്റ് വാല്യൂ പ്രദാനം ചെയ്യുന്ന ചിത്രമാണ് സ്കൈസ്ക്രാപ്പർ. ആവശ്യത്തിന് ആക്ഷൻ രംഗങ്ങളും നെഞ്ചിടിപ്പ് കൂട്ടിയ സീനുകളുമൊക്കെയായി തൃപ്തി നൽകുന്ന ചിത്രം. അമാനുഷികത ആവോളമുണ്ടെങ്കിലും അതൊക്കെയും ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.

🔻ശക്തനായ ഒരു വില്ലന്റെ അഭാവം പലപ്പോഴും നിരാശ നൽകുന്നുണ്ട്. എന്നാൽ അവിടേക്ക് കൂടുതൽ സ്‌പേസ് കൊടുക്കാതെ നായകനിലേക്കും കുടുംബത്തിലേക്കും നമ്മുടെ ശ്രദ്ധ കൊണ്ടുപോവാൻ പരമാവധി സിനിമക്കായിട്ടുണ്ട്. അതുകൊണ്ട് തന്നെ വില്ലനെ പറ്റി അധികം ശ്രദ്ധാലുവാക്കുന്നില്ല കാണികളെ. റോക്കിന്റെ സ്‌ക്രീൻ പ്രസൻസ് നല്ല രീതിയിൽ ഗുണം ചെയ്യുന്നുണ്ട് ആ കാര്യത്തിൽ. പുള്ളിയുടെ ആക്ഷനും ഹരം പകരുന്നുണ്ട്. കൂടെ നല്ല CGI വർക്കുകളും പേസിനെ പിന്തുണക്കുമ്പോൾ പോരായ്മകൾ പലപ്പോഴും തോന്നുന്നില്ല.

🔻FINAL VERDICT🔻

സിനിമക്കായി ചെലവഴിക്കുന്ന ഒന്നര മണിക്കൂർ നമ്മിൽ നഷ്ടബോധം ഉണ്ടാക്കാതെ രസം പകരുവാൻ സംവിധായകനും നായകനും സാധിച്ചിട്ടുണ്ട്. കലാമൂല്യം ഏഴയലത്ത് കൂടി പോയിട്ടില്ലെങ്കിലും Entertainment Guarranteed.

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments