Midnight Sun

November 13, 2018



🔻സൂര്യകിരണങ്ങളെ എന്നും അവൾക്ക് പേടിയായിരുന്നു. ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരാവുന്ന XP എന്ന അസുഖം അവൻറെ ജന്മനാ വേട്ടയാടുകയാണ്. സൂര്യകിരണം ഏറ്റാൽ അവളിൽ ക്യാൻസർ മുളപൊട്ടും. അതുകൊണ്ട് തന്നെ ഒരിക്കലും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അവൾക്ക് ആവുമായിരുന്നില്ല. ചെറുപ്പം മുതലേ ജനാലയിൽകൂടി കാഴ്ച കണ്ട് സന്തോഷിച്ചിരുന്ന അവൾക്ക് ചാർളിയെ കണ്ടമാത്രയിൽ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ അതൊന്ന് പറയുവാനോ അല്ലെങ്കിൽ പരസ്പരം കാണുവാനോ ഉള്ള സാഹചര്യം അവർക്കിടയിൽ ഉണ്ടായില്ല.

Year : 2018
Run Time : 1h 31min

🔻ഹോളിവുഡ് ലവ് സ്റ്റോറികളിൽ ഭൂരിഭാഗവും ചില മിട്ടായികൾ പോലെയാണ്. പുറം ചട്ട മാത്രം വ്യത്യസ്തമായിരിക്കും. എന്നാൽ രുചിച്ച് നോക്കുമ്പോൾ എല്ലാത്തിനും ഒരേ രുചി തന്നെ. എന്നാൽ ചില ഫ്ലേവറുകളുടെ ഏറ്റക്കുറച്ചിലിൽ Midnight Sun അവയിൽ നിന്ന് വേറിട്ട് നിൽക്കുന്നുണ്ട്.

🔻സാധാരണ കണ്ടുവരുന്ന പ്രണയക്ളീഷേകൾ മുഴുവൻ ഈ ചിത്രത്തിലുമുണ്ട്. എന്നാൽ അതിലുപരി നമ്മെ വല്ലാതെ സന്തോഷിപ്പിക്കുന്ന പല മൊമന്റുകളും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. വിഷാദത്തിൽ ആഴ്ത്തേണ്ട നിമിഷങ്ങൾ പോലും തന്റെ ട്രീറ്റ്‌മെന്റ് കൊണ്ട് സന്തോഷത്താൽ അലയടിപ്പിക്കുന്നുണ്ട്. ക്ലൈമാക്സ് അതിന് ഉത്തമ ഉദാഹരണമാണ്. അത്തരത്തിൽ സുന്ദരമായ പല മുഹൂർത്തങ്ങളും തുന്നിച്ചേർത്ത് സുഖപ്രദമായ ആസ്വാദനം സമ്മാനിക്കുന്നുണ്ട് ചിത്രം.

🔻കേറ്റിയുടെ അച്ഛൻ അവൾക്ക് പകർന്നുകൊടുക്കുന്ന പോസിറ്റിവ് എനർജി പലപ്പോഴും ആകർഷകമായ ഒന്നാവുന്നുണ്ട്. അവർ തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ രസകരമായും അതോടൊപ്പം മനസ്സിനെ കീഴടക്കുന്നതായും മാറുന്നുണ്ട്. വളരെ ലളിതമായ മൊമന്റുകൾ ആണെങ്കിൽ പോലും കഥയുടെ ഒഴുക്കിൽ അവ മികച്ച അനുഭൂതി സമ്മാനിക്കുന്നുണ്ട്. ഇടയ്ക്കിടെ ഉയർന്നുവരുന്ന ക്ളീഷേകൾ ഇത്തരം രംഗങ്ങളുടെ ആധിക്യത്താൽ ഒന്നുമല്ലാതാവുന്നുണ്ട്. അത് തന്നെയാണ് സിനിമ പ്രദാനം ചെയ്യുന്ന ആസ്വാദനവും.

🔻കേറ്റിയായി Bella Thorne മനസ്സ് കീഴടക്കിയപ്പോൾ അർനോൾഡിന്റെ പുത്രൻ Patrick ബെല്ലക്ക് പറ്റിയ പങ്കാളിയായി. ഇരുവരുടെയും കെമിസ്ട്രി അപാരമായിരുന്നു. കൂടെ പലപ്പോഴും വന്നുപോവുന്ന പാട്ടുകൾ മനോഹരമെന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല. ഏറ്റവും ഒടുവിലെ രംഗങ്ങൾ നൽകിയ ഫീൽ..!!

🔻FINAL VERDICT🔻

കേന്ദ്രകഥാപാത്രങ്ങളുടെ ചില സഹവാസങ്ങളും സമ്പർക്കങ്ങളും അവരേക്കാളേറെ കാണികളെ അനുഭവിപ്പിക്കാൻ കഴിയുന്ന ചില ചിത്രങ്ങളുണ്ട്. ഈ പാതിരാസൂര്യനും അത്തരത്തിലൊരു അനുഭൂതിയാണ് മനസ്സിന് സമ്മാനിച്ചത്. ക്ളീഷേകളിൽ പുതുമ പുലർത്തുന്ന ചിത്രം റൊമാന്റിക്ക് ജേണർ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു അനുഭവം തന്നെയാവും.


MY RATING :: ★★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments