Legend Of The Guardians : The Owls Of Ga'Hoole
November 28, 2018🔻Zack Snyder തന്റെ ഇതുവരെയുള്ള ഫിലിമോഗ്രഫിയിൽ ആകെ ചെയ്തിരിക്കുന്നത് ഒരേയൊരു ആനിമേഷൻ ചിത്രമാണ്. Kathryn Laskyയുടെ ഇതേ പേരിലുള്ള ബെസ്റ്റ് സെല്ലർ ബുക്കിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഈ ചിത്രം. കഥയിലും അവതരണത്തിലും ഒരുപോലെ മികവ് പുലർത്തിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
Year : 2010
Run Time : 1h 37min
🔻പറക്കാൻ പടിക്കുന്നതിനിടയിൽ സോറൻ എന്ന മൂങ്ങയും സഹോദരനും കാൽ വഴുതി മരത്തിന് താഴെ വീഴുന്നു. എന്നാൽ പൊടുന്നനെ അവരെ രണ്ട് പരുന്തുകൾ റാഞ്ചുന്നു. തങ്ങളെ എങ്ങോട്ടാണ് കൊണ്ടുപോവുന്നതെന്ന് പോലുമറിയാതെ കുറെ ദൂരം താണ്ടി അവർ എത്തിയത് ഒരു ദ്വീപിലാണ്. അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതും.
🔻മനം മയക്കുന്ന വിഷ്വലുകൾ. അതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. റിലീസ് ആയപ്പോൾ 3D ആയിരുന്നത് കൊണ്ട് അത് തീയേറ്ററിൽ ആസ്വദിച്ചവർക്ക് ഗംഭീര വിരുന്ന് തന്നെയായിരുന്നിരിക്കണം ഈ ചിത്രം. 3D ഇല്ലാതിരുന്നിട്ട് പോലും ആസ്വാദനം വേറെ തലത്തിൽ ആയിരുന്നു. കൂടെ കിടിലൻ ബിജിഎം വർക്കുകളും.
🔻പതിവ് അനിമേഷൻ ചിത്രങ്ങളിൽ നിന്ന് ചില വ്യത്യാസങ്ങൾ പലയിടത്തും കാണാൻ സാധിച്ചു. ഫാന്റസി എലമെന്റുകൾ ആവോളമുണ്ടെങ്കിലും ക്ലൈമാക്സിലെ ഒരു സംഭവം നന്നായി ഇഷ്ടപ്പെട്ടു. ഇത്തരം ചിത്രങ്ങളിൽ സാധാരണയായി കൊണ്ടുവരുന്നതിൽ നിന്നുള്ള മാറ്റം ആദ്യമായാണ് കാണുന്നത്.
🔻FINAL VERDICT🔻
ആനിമേഷൻ പ്രേമികൾക്ക് ടെക്നിക്കലി സൗണ്ടായ ഒരു ദൃശ്യവിരുന്ന് സമ്മാനിക്കുന്ന ചിത്രം തീയേറ്റർ അനുഭവം നഷ്ടപ്പെട്ടതിൽ വളരെയേറെ വിഷമം ഉണ്ടാക്കുന്നുണ്ട്. അൽപ്പം താമസിച്ചാണെങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷവും. നഷ്ടപ്പെടുത്താതിരിക്കുക ഈ ആസ്വാദനം.
AB RATES ★★★½
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

0 Comments