Wreck It Ralph
November 26, 2018Year : 2012
Run Time : 1h 41min
🔻ഗെയിമുകൾ നമ്മെ തെല്ലൊന്നുമല്ല സ്വാധീനിക്കുക. മാരിയോരും റോഡ് റാഷുമൊക്കെ ഇപ്പോഴും മനസ്സിൽ നിന്ന് മായാതെ നിൽക്കുന്ന നൊസ്റ്റാൾജിയയാണ്. ഗെയിമുകളെ സംബന്ധിച്ച് രസകരമായ പ്രമേയവുമായാണ് റാൾഫ് എത്തുന്നത്.
🔻ഗെയിമുകളിലെ നായക കഥാപാത്രങ്ങൾ നമുക്കെപ്പോഴും ഹീറോകളാണ്. എന്നാൽ വില്ലന്മാരുടെ അവസ്ഥയെ പറ്റി ആലോചിച്ചിട്ടുണ്ടോ.? ഒരു ഗെയിമിലെ കഥാപാത്രങ്ങൾക്കെല്ലാം ജീവൻ ഉണ്ടായാലുള്ള അവസ്ഥ എന്താവും.? അത്തരത്തിൽ ഒരു വില്ലൻ കഥാപാത്രമാണ് റാൾഫ്. Fix It Felix എന്ന ഗെയിം ആ കാലത്തേ കുട്ടികളെയും യുവത്വത്തെയും ഒരുപോലെ സ്വാധീനിച്ചിരുന്നു. Felix അവർക്കെപ്പോഴും ഒരു ഹീറോ ആണ്. ഇത് കണ്ട് റാൾഫിന് ഇപ്പോഴും വിഷമവും. ഒരിക്കലെങ്കിലും നായകൻ ആവണമെന്ന മോഹമാണ് റാൾഫിന്. ആ ആഗ്രഹം സാധിക്കാനായി റാൾഫിന്റെ പരിശ്രമമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
🔻ഇതുവരെ കണ്ട് പരിചയിച്ചിട്ടില്ലാത്ത പ്രമേയം. അതിന്റെ ഏറ്റവും മികച്ച അവതരണം. ഒരുപാട് ചിരി പകരുന്ന മുഹൂർത്തങ്ങൾ. കൂടെ നൊസ്റ്റാൾജിയയും. അത്തരത്തിൽ മനസ്സിന് വളരെ സന്തോഷം നൽകിയ ചിത്രമാണ് റാൾഫ്. അതിനൊപ്പം ഒരുപാട് ഇഷ്ടം പകർന്ന കേന്ദ്രകഥാപാത്രങ്ങളും കണ്ണഞ്ചിപ്പിക്കുന്ന വിഷ്വൽസും കൂടിയാവുമ്പോൾ ഈയടുത്ത് ലഭിച്ച ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാവുന്നു Wreck It Ralph.
🔻FINAL VERDICT🔻
കാണാൻ വൈകിപ്പോയതിൽ മനസ്സിൽ ഒരുപാട് ഖേദം ഉണ്ടാക്കിയ ചിത്രം കൈകാര്യം ചെയ്യുന്ന പ്രമേയം കൊണ്ടും അവതരണം കൊണ്ടും വേറിട്ട ആസ്വാദനം സമ്മാനിക്കുന്നുണ്ട്. മനം മയക്കുന്ന കാഴ്ചകൾ കൊണ്ടും നര്മ്മരംഗങ്ങൾ കൊണ്ടും സമ്പന്നമായ ചിത്രം ഏതൊരാൾക്കും ഇഷ്ടപ്പെടും എന്ന് തീർച്ച.
AB RATES ★★★★☆
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments