Edie

November 13, 2018



🔻തന്റെ ഭർത്താവിന്റെ മരണശേഷം ഈഡിത്തിന്റെ കയ്യിൽ ആ ഫോട്ടോ ലഭിച്ചപ്പോൾ അതവരെ നയിച്ചത് തന്റെ ഭൂതകാലത്തേക്ക്. 'A Wild Girl' എന്ന വിശേഷണം എത്ര ശരിയായിരുന്നുവെന്ന് ഈഡിത്ത് തിരിച്ചറിഞ്ഞ ആ നിമിഷം തന്റെ അച്ഛനുമായി ഒരിക്കൽ പോവാനിരുന്ന ആ സ്ഥലത്തേക്ക്, അവരുടെ സ്വപ്നങ്ങളിലേക്ക് ഈഡിത്ത് ഒരു യാത്ര നടത്തുന്നു. അതും തന്റെ 83ആം വയസ്സിൽ.

Year : 2018
Run Time : 1h 42min

🔻അഡ്വെഞ്ചർ എന്ന ലേബലിനോട് പൂർണ്ണമായി നീതി പുലർത്തുന്ന മികച്ച ചിത്രം. ഒറ്റവാക്കിൽ അതാണ് ഈഡി. സ്ഥിരം കണ്ടുവരുന്ന ക്ളീഷേകളെ കുറെയൊക്കെ ഒഴിവാക്കാനുള്ള ശ്രമം പ്രശംസനീയം തന്നെയാണ്. അതോടൊപ്പം കഥാപാത്രങ്ങളെ കണികളോട് ചേർത്തുനിർത്തുന്ന അവതരണവും ആസ്വാദനം വർധിപ്പിക്കുന്നുണ്ട്. ഈഡി-ജോണി കോമ്പിനേഷൻ സീനുകൾ തന്നെ അതിനുദാഹരണം. ലളിതമായി എന്നാൽ സുന്ദരമായി അവ അവതരിപ്പിച്ചിരിക്കുന്നത് കാണാം സിനിമയിലുടനീളം.

🔻ഈഡിയായി Sheila Hancock ജീവിച്ച് കാണിച്ചു. കഥാപാത്രത്തിന് തന്റെ പ്രായം ആയതുകൊണ്ട് തന്നെ ഗംഭീരപ്രകടനം കാഴ്ചവെക്കാൻ ആയിട്ടുണ്ട് ഷെയ്‌ലക്ക്. കൂടെ കെവിനും കട്ടക്ക് നിന്നപ്പോൾ പല മുഹൂർത്തങ്ങളും ഇരുവരും മനോഹരമാക്കി. ഷെയ്‌ലയുടെ ഡയലോഗ് ഡെലിവറി പലപ്പോഴും രസകരമായി തോന്നി. സ്ട്രെസ്സ് ചെയ്തുള്ള സംസാരം ആ കഥാപാത്രത്തിന്റെ സ്വഭാവരൂപീകരണത്തിന് ഗുണം ചെയ്തിട്ടുണ്ട്. കൂടെ ആ തിളങ്ങുന്ന കണ്ണുകളും. എത്ര രംഗങ്ങളിലാണോ ആ തിളക്കം നമുക്ക് അനുഭവിക്കാൻ സാധിക്കുക..!

🔻വിഷ്വലി ഗംഭീരവിരുന്നാണ് ഈഡി നമുക്കായി ഒരുക്കിയിരിക്കുന്നത്. ഓരോ സീനും സ്ക്രീൻഷോട്ട് എടുത്ത് വാൾപേപ്പർ ആക്കാൻ സാധിക്കത്തക്ക വിധം അതിമനോഹരം. കണ്മുന്നിൽ നിന്ന് മായാതെ അവയോരോന്നും അസ്തിത്വം ഉറപ്പാക്കും. അതോടൊപ്പം ചിലയിടങ്ങളിലായി വന്നുപോവുന്ന പശ്ചാത്തലസംഗീതവും.

🔻FINAL VERDICT🔻

ദൈവവചനവും ചൊല്ലി വീട്ടിൽ അടങ്ങിയിരിക്കേണ്ട പ്രായത്തിൽ ഇതുപോലെ കറങ്ങാൻ പോയാൽ എന്താവും അവസ്ഥ. അതും ഒറ്റക്ക്.? ഈഡിയുടെ അഡ്വെഞ്ചർ ഒന്ന് കണ്ടുനോക്കൂ. സ്വപ്നം നേടിയെടുക്കാൻ പ്രായമില്ലെന്ന സത്യം സ്വയം തിരിച്ചറിയൂ.

MY RATING :: ★★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments