Wonderful Nightmare
November 03, 2018Year : 2015
Run Time : 2h 5min
🔻കൊറിയൻ ഫാന്റസി ചിത്രങ്ങൾ ഭൂരിഭാഗവും തൃപ്തിപ്പെടുത്തിയിട്ടുണ്ടെങ്കിലും അമ്പേ നിരാശ നൽകിയവയും ഉണ്ട്. അതുകൊണ്ട് ആ ജേണർ പ്രതീക്ഷകൾ ഇല്ലാതെയാണ് സമീപിക്കാറുള്ളത്. ഈ ചിത്രത്തിന്റെ പ്ലോട്ട് വായിച്ചപ്പോൾ താല്പര്യം തോന്നിയെങ്കിലും കാഴ്ചയിൽ വല്യ പ്രതീക്ഷ വെച്ചിരുന്നില്ല. എന്നാൽ കണ്ട് കഴിഞ്ഞപ്പോൾ തൃപ്തിയായിരുന്നു ഫലം.
🔻കാലനും ഒരു തെറ്റ് പറ്റാം. അദ്ദേഹവും ഒരു മനുഷ്യനല്ലേ. അങ്ങനെ പേര് മാറി നേരത്തെ മുകളിലേക്ക് വിളിച്ച യൂൻ വൂ എന്ന പ്രഗത്ഭയായ വക്കീലിന് വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് പോവണമെങ്കിൽ മറ്റൊരാളുടെ ജീവിതം ജീവിച്ച് തീർക്കണം. എന്നാൽ അതത്ര എളുപ്പമാണോ.? തുടർന്ന് രസകരമായ സംഭവങ്ങളിലൂടെ ചിത്രം മുന്നേറുന്നു.
🔻പ്രമേയം രസകരമാണെങ്കിലും പലയിടത്തും അവതരണം നമ്മൾ ഊഹിക്കുന്ന പോലെയാണ്. അതാണ് സിനിമയെ പിന്നോട്ട് വലിക്കുന്നത്. എങ്ങനെ കഥ പോവുമെന്ന് പോലും പലയിടത്തും നമുക്ക് അറിയാൻ പറ്റും. ആ ഒരു കുറവ് ഒഴിച്ചാൽ നല്ലൊരു അനുഭവം തന്നെയാണ് ഈ ഫാന്റസി ചിത്രം ഓഫർ ചെയ്യുന്നത്.
🔻നർമ്മങ്ങളാൽ സമ്പന്നമായ ഒരുപാട് മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്. കേന്ദ്രകഥാപാത്രത്തിന്റെ സ്വഭാവം കേവലം ചില രംഗങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. അതുകൊണ്ട് തന്നെ പുനർജന്മത്തിന് ശേഷമുള്ള പല സംഭവങ്ങളും അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടപ്പുണ്ട്. അതൊക്കെയും നന്നായിരുന്നു. പലയിടത്തും നല്ല എനർജെറ്റിക്ക് പെർഫോമൻസ് കൂടിയാവുമ്പോൾ വിരസത നൽകുന്നേയില്ല ചിത്രം.
🔻FINAL VERDICT🔻
ഫാന്റസി സിനിമകളിൽ തൃപ്തി നൽകിയവയുടെ കൂട്ടത്തിൽ ഈ ചിത്രവും ഇടം പിടിക്കുമ്പോൾ പതിവ് ഫീൽ ഗുഡ് ഫോർമാറ്റിൽ നിന്നുകൊണ്ട് തന്നെ അവതരണമികവ് പുലർത്തുന്നു ഈ സിനിമ. ഫാന്റസി-ഫീൽ ഗുഡ് മൂവീസ് ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു അനുഭവം തന്നെ ഈ ചിത്രം പകരും.
MY RATING :: ★★★½
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments