പിച്ചാങ്കൈ

November 13, 2018



🔻തലക്കൊരടിയേറ്റതേ സ്മൂത്തിന് ഓർമ്മയുള്ളൂ. 'ഇടത് കൈ ചെയുന്നത് വലത് കൈ അറിയരുത്' എന്ന പാടെയായി പിന്നീടുള്ള അയാളുടെ ജീവിതം. ഇടത് കൈ തന്റെ നിയന്ത്രണത്തിൽ നിന്ന് മാറി പ്രവർത്തിക്കുക ഡോക്റ്റർമാർ അതിനൊരു പേരും ഇട്ടു. Alien Hand Syndrome AKA AHS.

🔻വ്യത്യസ്തതകളുടെ അത്യുന്നതിയിലേക്ക് കുതിക്കുന്ന തമിഴ് ഇൻഡസ്ട്രിക്ക്‌ മുതൽക്കൂട്ടാവുന്ന രസകരമായ ഒരു പരീക്ഷണ ചിത്രം. ബ്ലാക്ക് ഹ്യൂമറിന്റെ അനന്തസാധ്യതകൾ പരമാവധി ഉപയോഗിച്ച് ചെറിയൊരു കഥയെ വളരെ രസകരമാക്കി ഒരുക്കിയിരിക്കുകയാണ് സംവിധായകൻ. നവീനമായ ആശയവും അതിനെ ഭംഗിയായി ആവിഷ്കരിച്ച രംഗങ്ങളും സന്ദർഭങ്ങളും കണക്കിന് നർമ്മം വിതറുമ്പോൾ കൺഫ്യൂഷ്യസ് കോമഡിയും സിറ്റുവേഷണൽ കോമഡിയും പറ്റുന്നിടത്തൊക്കെ വാരി വിതറിയിട്ടുണ്ട് സിനിമയിലുടനീളം.

🔻ക്യാമറക്ക് മുന്നിലും പിന്നിലും പുതുമുഖങ്ങൾ അണിനിരന്നതിന്റെ ഫ്രഷ്നസ് ചിത്രത്തിലുടനീളം കാണാനാവുന്നുണ്ട്. കഥാപാത്രങ്ങളെയൊക്കെ കൂട്ടിയോജിപ്പിച്ച വിധവും അതുവഴി ക്രിയേറ്റ് ചെയ്ത നർമ്മരംഗങ്ങളും ഒരുപാട് ചിരിപ്പിക്കുന്നുണ്ട്. അതോടൊപ്പം ചില ഫ്രഷ്‌നെസ്സ് ഉള്ള കഥാപാത്രങ്ങളും ആ സന്ദർഭങ്ങൾക്ക് മുതൽക്കൂട്ടാവുന്നുണ്ട്. കൂടെ അഭിനേതാക്കളുടെ രസകരമായ പ്രകടനവും.

🔻FINAL VERDICT🔻

രസകരമായ പ്രമേയത്തിൽ നല്ല രീതിയിൽ ബ്ലാക്ക് ഹ്യൂമർ വർക്ക്ഔട്ട് ആവുമ്പോൾ പുതുമയുള്ള ആസ്വാദനം സമ്മാനിക്കുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ട്. തമിഴ് സിനിമകൾ കൂടുതൽ ഇഷ്ടപ്പെടാൻ പീച്ചാങ്കൈയും ഒരു പാത വെട്ടിയിടുന്നു.

MY RATING :: ★★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments