Puzzle

November 22, 2018


🔻തന്റെ പിറന്നാളിന് സമ്മാനമായി കിട്ടിയ ഐഫോണിനേക്കാൾ ആഗ്നസിനെ സന്തോഷിപ്പിച്ചത് കൂട്ടത്തിലുണ്ടായ ജിഗ്‌സൗ പസ്സിലാണ്. അതിലെ ഓരോ പീസുകൾ ചേരുമ്പോഴും എന്തെന്നില്ലാത്ത സന്തോഷം അവളിൽ നിറയുന്നുണ്ട്. ഒരു വീട്ടമ്മയെന്ന റോളിൽ മാത്രം തന്റെ ജീവിതം ജീവിച്ചുതീർക്കുന്ന, അതിൽ ആനന്ദം കണ്ടെത്തുന്ന ആഗ്നസിന് ആ പസ്സിൽ വല്ലാത്ത ആനന്ദം സമ്മാനിക്കുന്നുണ്ട്. പുറംലോകത്തെ പറ്റി വ്യാകുലപ്പെടാതിരുന്ന ആഗ്നസിനെ മറ്റൊരു ലോകത്തേക്ക് നയിച്ചതും ആ പസ്സിലാണ്.

Year : 2018
Run Time : 1h 43 min

🔻ഒരു പസ്സിൽ കണക്കെ പീസുകളായി തെറിച്ച് കിടക്കുന്ന അവളുടെ ജീവിതത്തെ അർത്ഥവത്താക്കി മാറ്റാൻ അവളിലേക്ക് എത്തിച്ചേർന്നതാണ് റോബർട്ട്. സരസമായ, അവളുടേത് പോലെ തന്നെ പസ്സിലുകളിൽ താൽപര്യമുള്ള ഒരുവൻ. റോബർട്ട് ആഗ്നസിന്റെ ജീവിതത്തെ തെല്ലൊന്നുമല്ല സ്വാധീനിച്ചത്. അയാൾക്ക് വേണ്ടി സിമ്പിളായി ഒരു കള്ളങ്ങൾ ആഗ്നസ് പറയുമ്പോൾ അവരിലുള്ള മാനസികമായ അടുപ്പം നമുക്ക് മനസ്സിലാക്കാം. പക്ഷെ അത് ഒരു പരിധി വരെ മാത്രം.

🔻നല്ലൊരു തുടക്കം സമ്മാനിച്ച ചിത്രം ബന്ധങ്ങളുടെ ദൃഢത ഭംഗിയായി ആവിഷ്കരിക്കുന്നുണ്ട്. ആഗ്നസിന്റെ ഭർത്താവും മക്കളും വളരെ സ്നേഹസമ്പന്നരായി നമുക്ക് തോന്നുമ്പോൾ റോബർട്ടുമായുള്ള ചില ഇടപഴകലുകൾ നമുക്ക് ജസ്റ്റിഫൈ ചെയ്യാനാവില്ല. ഒരുപക്ഷെ വീട്ടിൽ കിട്ടുന്നതിനേക്കാൾ സ്നേഹവും കരുതലും റോബർട്ടിൽ നിന്ന് ലഭിക്കുന്നത് കൊണ്ടാണോ എന്നറിയില്ല. പക്ഷെ നമുക്ക് ഫീൽ ചെയ്യുക തിരിച്ചാണ്. നല്ല ആസ്വാദനം സമ്മാനിച്ച പാതിഭാഗത്തിന് ശേഷം അലോസരപ്പെടുത്തിയത് ഇത്തരം ചെയ്തികളായിരുന്നു.

🔻കെല്ലിയും ഇർഫാൻ ഖാനും തമ്മിലുള്ള  കെമിസ്ട്രി വളരെ രസകരമായിരുന്നു. ഇരുവരുടെയും സരസമായ സംഭാഷണശൈലിയും അതിനൊത്ത് മികവ് പുലർത്തുന്ന ഡയലോഗുകളും പലപ്പോഴും ചിരി പകരുന്നുണ്ട്. അതുപോലെ തന്നെ കെല്ലിയും തന്റെ ഇളയ മകനുമായുള്ള ഒരു രംഗം മികച്ച അനുഭൂതി സമ്മാനിക്കുന്നുണ്ട്. ഡേവിഡ് ഡെന്മാൻ ലൂയിയെ ഭംഗിയായി പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്.

🔻FINAL VERDICT🔻

ഒരു സ്ത്രീപക്ഷ സിനിമയായി വ്യാഖ്യാനിക്കാവുന്ന ചിത്രം ഒരു ഫീൽ ഗുഡ് മൂവി എന്ന നിലയിൽ തൃപ്തി നൽകിയ ഒന്നാണ്. കഥാപരമായി ചില അനിഷ്ടങ്ങൾ ഉണ്ടെങ്കിലും ചെറുസന്തോഷം പകരുന്ന ചിത്രം നിരാശ സമ്മാനിക്കില്ല.

AB RATES ★★★☆☆

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments