Constantine : City Of Demons

November 15, 2018



Year : 2018
Run Time : 1h 30min

🔻തന്റെ കൂട്ടുകാരന്റെ മകളുടെ ആത്മാവ് ആരോ തട്ടിക്കൊണ്ടുപോയി എന്ന വാർത്തയാണ് ജോണിനെ ചാസിന്റെ അടുത്തേക്ക് എത്തിക്കുന്നത്. കോമയിൽ കഴിയുന്ന മകളുടെ ആത്മാവിനെ തേടി ചാസും ജോണും ലോസ് ആഞ്ചലസിലേക്ക് തിരിക്കുന്നു. അവിടെ അവരെ കാത്തിരുന്നത് വലിയ പരീക്ഷണങ്ങളും.

🔻ഈയൊരു കഥയെ മാത്രം കോൺസെൻട്രേറ്റ് ചെയ്യാതെ ജോണിന്റെയും ചാസിന്റെയും ഭൂതകാലത്തേക്കും ചിത്രം കൂട്ടികൊണ്ട് പോവുന്നുണ്ട്. കഥയുമായി അവ നല്ല രീതിയിൽ കണക്റ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അവരോട് ഒരടുപ്പം നമുക്ക് ഫീൽ ചെയ്യും. കൂടെ ശക്തനായ വില്ലനും ചിത്രത്തെ മികവുറ്റതാക്കുന്നുണ്ട്.

🔻ജോണിന്റെ സ്റ്റൈലിഷ് ആറ്റിട്യൂഡ് പലപ്പോഴും രസകരമായ രംഗങ്ങളിലേക്ക് നയിക്കുന്നുണ്ട്. എന്നാൽ പതിവ് ആനിമേഷൻ സിനിമകൾ പോലെ ഫൺ എലമെൻറ്സ് മാത്രമല്ല സീരിയസ് ആയ കഥ കൂടിയാണ് കോൺസ്റ്റന്റൈന്റെ പ്രത്യേകത. DC ആവുമ്പോൾ അത് ഊഹിക്കാമല്ലോ. ആവശ്യത്തിലധികം Blood-Shed കൂടിയാവുമ്പോൾ ആക്ഷൻ പ്രേമികൾക്കും ഇഷ്ടപ്പെടുന്ന ഒന്നായി മാറുന്നുണ്ട് ചിത്രം.

🔻FINAL VERDICT🔻

എല്ലാരും പറയുന്നത് പോലെ DCയുടെ മറ്റൊരു ഡാർക്ക് പ്രോഡക്റ്റ് എന്ന് വേണമെങ്കിൽ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. തമാശക്കെന്നവണ്ണം സമീപിച്ചാൽ നിരാശയവും ഫലം. ത്രിൽ എലെമെന്റ്സും ആക്ഷൻ രംഗങ്ങളും ആവശ്യത്തിനുള്ള ചിത്രം ആ മൈന്റിൽ തന്നെ കാണാൻ ശ്രമിക്കുക.

MY RATING :: ★★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments