Minimalism : A Documentary About The Important Things
December 19, 2018How might your life be better with less? മനുഷ്യസഹജമായ ആർത്തി എന്ന സ്വഭാവത്തിനെതിരായി ജീവിക്കാൻ ഓരോ മനുഷ്യനും പഠിച്ചാലോ.? എങ്ങനെയാവും അത് ഓരോരുത്തരുടെയും ജീവിതത്തെ സ്വാധീനിക്കുക.? 'The Minimalists' എന്ന് വിഷേശിപ്പിക്കുന്ന രണ്ടുപേർ തങ്ങളുടെ ബുക്ക് പ്രമോഷൻ ചെയ്യുന്നതിന്റെ ഭാഗമായി ചെയ്യുന്ന യാത്രയിൽ നമുക്കുള്ള ഉത്തരം ലഭിക്കുന്നു.
Year : 2015
Run Time : 1h 18min
കൺസ്യൂമറിസം, അഡ്വെർടൈസ്മെന്റ് എന്നിവ ഒരു ശരാശരി മനുഷ്യന്റെ ജീവിതത്തിൽ എത്രത്തോളം ലാഭനഷ്ടങ്ങൾ ഉണ്ടാക്കും.? മിനിറ്റുകൾക്കനുസരിച്ച് അപ്ഗ്രേഡ് ചെയ്യപ്പെടുന്ന മോഡലുകൾ നമ്മുടെ മനസ്സിനെ എത്രത്തോളം ആഴത്തിൽ പതിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും ആ കണക്കുകൾ. എന്നാൽ ഇവയെല്ലാം ഉപേക്ഷിച്ച് വളരെ ലളിതമായ ഒരു ജീവിതം നയിച്ചാൽ എന്താവും ഗുണം. ഉള്ളതുകൊണ്ട് ഓണം പോലെ എന്ന പഴഞ്ചൊല്ല് ഇവിടെ അർത്ഥവത്താവുന്നു.
മിനിമലിസം എന്ന കോൺസെപ്റ് അമേരിയയിൽ തുടക്കം കുറിച്ചത് മുതലുള്ള കാര്യങ്ങൾ ഡോക്യൂമെന്ററിയിൽ കാണാം. ആ സ്വഭാവം എവിടെയൊക്കെ പടർന്ന് പന്തലിച്ചിട്ടുണ്ടെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യം തന്നെ. ചിലരുടെ ജീവിതം കാണുമ്പോൾ നമുക്ക് അസൂയ തോന്നും. പണം മാത്രമല്ല ജീവിതലക്ഷ്യം എന്നൊരു തോന്നൽ നമ്മിൽ സൃഷ്ടിക്കാൻ ഡോക്യൂമെന്ററിക്ക് സാധിക്കുന്നിടത്ത് നല്ലൊരു ആശയമായി നമുക്കും ഫീൽ ചെയ്യുന്നു.
സന്തോഷവും സമാധാനവും അതിലുപരി ജീവിതത്തോട് ഒരു സ്നേഹവും തോന്നിക്കുമെങ്കിൽ ഈ ലോകത്ത് അതിൽ പരം മറ്റെന്ത് വേണം. ഒരിക്കലെങ്കിലും മിനിമലിസം ഇവിടെയും പ്രവർത്തികമാക്കാനായെങ്കിലോ എന്നൊരു ആഗ്രഹം ബാക്കിയാകുന്നു ഈ ഡോക്യുമെന്ററി.
ടെലിഗ്രാം ചാനലിൽ ഡോക്യുമെന്ററി ലഭ്യമാണ്. Abi Suggests
0 Comments