Kita Kita -AKA- I See You

December 28, 2018



🔻ഒന്നര മണിക്കൂർ പോലുമില്ലാത്ത സിനിമയുടെ കഥ വിളമ്പുന്നത് ശരിയാണെന്ന് തോന്നുന്നില്ല. എങ്കിലും ചെറിയൊരു സൂചന. ജേണർ റൊമാൻസ് ആണ്. ലിയയുടെയും ടോണിയോയുടെയും പ്രണയം.

Year : 2017
Run Time : 1h 24min

🔻രണ്ടേ രണ്ട് പോരായ്മകൾ. അത് മാത്രമാണ് സിനിമയിൽ കണ്ടെത്താനായത്. പക്ഷെ അതൽപ്പം കൂടിയതായിപ്പോയെന്ന് തോന്നി. ഒരെണ്ണം നായികയുടെ മുൻ കാമുകന്റെ ഒരു പ്രധാനരംഗത്തിലെ അഭിനയവും മറ്റൊന്ന് നായികക്ക് കാഴ്ച തിരിച്ച് കിട്ടുന്ന രംഗവും. കണ്ടുമടുത്ത ക്ളീഷേകളിൽ ഒന്നായി അവസാനിച്ചു ആ രംഗവും. സുപ്രധാനമായ ഈ രണ്ട് രംഗങ്ങളും അൽപ്പം മടുപ്പ് സമ്മാനിച്ചപ്പോൾ അത്ര നേരമുണ്ടായ ഫീൽ അൽപ്പം ഇടിഞ്ഞെന്ന് പറയാതെ വയ്യ. എങ്കിലും അതിനൊപ്പം തന്നെ മനോഹരമായ കഥകളിലൂടെ അത് വീണ്ടും സമ്മാനിക്കുന്നുണ്ട് സംവിധായകൻ.

🔻വളരെ ലളിതമായ കഥയും അവതരണവും. അതിനൊത്ത് പുഞ്ചിരി സമ്മാനിക്കുന്ന നിമിഷങ്ങളും. ഇരുവരും തമ്മിലുള്ള അടുപ്പമൊക്കെ അവതരിപ്പിച്ച രീതി നന്നായിരുന്നു. ഒരു മടുപ്പും തോന്നാതെ സന്തോഷത്തോടെ കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള ആവിഷ്കാരം. മനോഹരമായ പശ്ചാത്തലസംഗീതവും ഫ്രയിമുകളും. നായകനും നായികയും തമ്മിലുള്ള കെമിസ്ട്രി. ഇത്തരത്തിൽ ഒട്ടനവധി നല്ല വശങ്ങൾ സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നുണ്ട്. ഒടുവിൽ നായകന്റെ കത്ത് വായിക്കുമ്പോൾ ഉള്ള കഥ ഗംഭീരമായിരുന്നു.

🔻FINAL VERDICT🔻

പ്രണയചിത്രങ്ങളുടെ ആരാധകർക്ക് നല്ലൊരു അനുഭവം സമ്മാനിക്കുന്ന ചിത്രം മനസ്സ് നിറച്ചു. ചുരുക്കം ചില കഥാപാത്രങ്ങൾ മാത്രമായി ഒതുങ്ങുന്നുവെങ്കിലും അവരെ മനോഹരമായി അവതരിപ്പിക്കുന്നിടത്ത് പൂർണ്ണ ആസ്വാദനം സമ്മാനിക്കുന്നു ചിത്രം.

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ് Abi Suggests

You Might Also Like

0 Comments