Laakhon Mein Ek S1

December 06, 2018



🔻ഒരു സൊസൈറ്റിയിൽ ജീവിക്കുമ്പോൾ ഒരു കുടുംബത്തിന്റെ സ്റ്റാറ്റസിനെ സ്വാധീനിക്കുന്ന ഒരു ഘടകമാണ് മക്കളുടെ വിദ്യാഭ്യാസവും. സർക്കാർ എത്ര കണ്ട് സൗജന്യ വിദ്യാഭ്യാസ പദ്ധതികൾ തുടങ്ങിയാലും കാശ് കൊടുത്ത് പഠിക്കുന്നതിലെ പലർക്കും ഒരു ഗുമ്മുള്ളൂ. തുടർവിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. ഒരുപക്ഷെ മക്കളുടെ താൽപര്യങ്ങളെക്കാളേറെ അവരെ പലതിലേക്കും നയിക്കുക സ്വാർത്ഥത കൂടിയാണ്. നല്ല ഉദ്ദേശങ്ങളോടെയും പലരും അതിന് വഴിവെക്കുന്നെന്ന കാര്യം വിസ്മരിക്കുന്നില്ല.

Year : 2017
 Ep : 6
Duration : 22-30min

🔻മിമിക്രിയിലായിരുന്നു ആകാശ് തന്റെ കഴിവ് തെളിയിച്ചിരുന്നത്. അവന് ചേരാൻ ആഗ്രഹം കൊമേഴ്‌സും. എന്നാൽ അച്ഛന്റെയും അമ്മയുടെയും നിർബന്ധപ്രകാരം അവനെ ചേർത്തത് IIT ട്രെയിനിങ്ങിനും. അതിനോളം മികവ് അവനില്ലെന്ന സ്വയംബോധം അവനിൽ ഉണ്ടായിരുന്നതിനാൽ പലവുരു വേണ്ടെന്ന് വെച്ചിട്ടും അവർ സമ്മതിച്ചില്ല. ഒടുവിൽ ആ ദുർഘടമായ പാതയിലൂടെ അവന് സഞ്ചരിക്കേണ്ടി വരുന്നു.

🔻യഥാർത്ഥസംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ സീസീസ്. അതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 25 മിനിറ്റ് വീതമുള്ള 6 എപ്പിസോഡുകളിൽ ഭംഗിയായി ഒരുക്കിയിരിക്കുന്ന ഒരു കൊച്ച്‌ സീരീസ്. അതിൽ പ്രതിപാദിച്ചിരിക്കുന്നതാവട്ടെ വളരെ പ്രാധാന്യമുള്ള ഒരു വിഷയവും. ഇന്ത്യയിലെ നിലവിലെ എഡ്യൂക്കേഷണൽ സിസ്റ്റത്തിന്റെ പൊള്ളത്തരങ്ങൾ റിയലിസ്റ്റിക്ക് രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ. Udaanന്റെ സ്വാധീനം അങ്ങിങ്ങായി കാണാൻ സാധിച്ചെങ്കിലും അതൊരിക്കലും ഒരു പോരായ്മയായി തോന്നിയില്ല. കാരണം അവിടെയൊക്കെയും മറ്റ് പല കാര്യങ്ങളും മികവ് പുലർത്തുന്നുണ്ട്.

🔻Entrance കോച്ചിങ്ങ് സമയത്ത് പലപ്പോഴായി അനുഭവിക്കുകയും കൂട്ടുകാരാൽ പങ്കുവെക്കപ്പെടുകയും ചെയ്ത പല കാര്യങ്ങളും ദർശിക്കാനായി പലയിടത്തും. അതുകൊണ്ട് തന്നെ അതിലൊട്ടും നാടകീയത തോന്നിയില്ല. തുടക്കമൊക്കെ രസകരമായി പോയെങ്കിലും പാതി പിന്നിടുമ്പോൾ മറ്റൊരു തലത്തിലേക്ക് നീങ്ങുന്നുണ്ട് കഥ പറച്ചിൽ. ഒരുതരം ഡിപ്രഷൻ അടിക്കുന്നത് പോലെ. അതൊക്കെ വളരെ എഫക്റ്റീവ് ആയി സ്‌ക്രീനിൽ എത്തിച്ചപ്പോൾ പൂർണ്ണ തൃപ്തി നൽകുന്ന ഒരു വെബ് സീരീസ് കൂടി കാണാൻ സാധിച്ചു.

🔻റീഥ്വിക്ക് സാഹോരിന്റെ ഗംഭീര പ്രകടനം സീരീസിന് മുതൽകൂട്ടാവുന്നുണ്ട്. കണ്ടറിയേണ്ടത് തന്നെയാണ് ആ പെർഫോമൻസ്. ഒപ്പം ചുടേലും ബക്രിയുമൊക്കെ മികച്ച കഥാപാത്രങ്ങളാവുന്നുണ്ട്.

🔻FINAL VERDICT🔻

കാലികപ്രസക്തിയുള്ള വിഷയത്തെ മികച്ച രീതിയിൽ സ്‌ക്രീനിൽ എത്തിച്ചപ്പോൾ പിറന്നത് കണ്ടറിയേണ്ട ഒരു സീരീസ് ആണ്. രണ്ടര മണിക്കൂർ മാത്രം ദൈർഖ്യമുള്ള സീരീസ് കാണികൾക്ക് മറക്കാനാവാത്ത ഒരനുഭവമായി മാറിയേക്കാം.

AB RATES 

സീരീസ് ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments