ഒടിയൻ
December 15, 2018
രാവിലെ ഏഴരക്കുള്ള ഫാൻസ് ഷോവിന് തീയേറ്ററിനകത്തേക്ക് പ്രവേശിക്കാൻ നിക്കുമ്പോൾ നാലരക്കുള്ള ഷോ കഴിഞ്ഞ് ഇറങ്ങിയവരുടെ ദയനീയമായ മുഖഭാവങ്ങൾ കാണുവാനിടയായി. അപ്പോൾ തന്നെ പടത്തെ കുറിച്ച് ഏകദേശ ധാരണ കൈവന്നിരുന്നു. അതുകൊണ്ട് തന്നെ യാതൊരു പ്രതീക്ഷയും ഇല്ലാതെയാണ് കാണാൻ കയറിയത്.
🔻വാരണാസിയിൽ ഒടിയൻ മാണിക്യത്തെ പരിചയപ്പെടുത്തി അദ്ദേഹത്തിന്റെ ഭൂതകാലത്തേക്കാണ് ചിത്രം സഞ്ചരിക്കുന്നത്. തെക്കുറിശ്ശിയിലെ അദ്ദേഹത്തിന്റെ ജീവിതവും ഒടിവിദ്യയുമായി ചിത്രം മുന്നോട്ട് സഞ്ചരിക്കുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിനും ജീവിതത്തിനും പോറലേൽപിച്ച ഒരുപിടി സംഭവങ്ങളും അവിടെയൊരുങ്ങുന്നു.
🔻ഒരു മാസ് എന്റെർറ്റൈനെർ എന്ന ലേബലിൽ തന്റെ പ്രോഡക്റ്റിനെ കച്ചവടം ചെയ്ത സംവിധായകൻ ശ്രീകുമാറിന് തന്നെയാണ് സിനിമ മോശമായതിലുള്ള മുഴുവൻ പഴിയും. സാക്ഷാൽ തള്ളന്താനം വരെ തോറ്റുപോവുന്ന അസാധ്യ തള്ളുകളും സിനിമയെ കുറിച്ചുള്ള പ്രസ്താവനകളും ഏതൊരു പ്രേക്ഷകനിലും ചെറിയ പ്രതീക്ഷ നൽകുന്നവയാണ്. അവ തള്ളാണെന്ന ബോധ്യം ഉണ്ടെങ്കിൽ കൂടി. എന്നാൽ അദ്ദേഹത്തിന്റെ തന്റെ ഭാഷയിൽ പറഞ്ഞാൽ 'സീരിയലിന് നാടകത്തിലുണ്ടായ മകനാണ് ഒടിയൻ'.
🔻പണ്ടുമുതലേ കണ്ടുമടുത്ത പ്രമേയം. അതിൽ ഒടിയൻ എന്ന കോൺസെപ്റ് അവിടിവിടെയായി പ്ലേസ് ചെയ്തു എന്നതൊഴിച്ചാൽ യാതൊരു പുതുമയും സിനിമയിലില്ല. പാളിപ്പോയ നോൺ ലീനിയർ നറേഷൻ ആദ്യപകുതിയിൽ ഒരു പരിധി വരെ മോശമല്ലാത്ത പോവുന്നുണ്ടെങ്കിലും രണ്ടാം പകുതിയിൽ മുഴുവൻ കൈവിട്ട് പോവുന്നുണ്ട്. അതോടൊപ്പം മുഴുവനായി ഊഹിക്കാവുന്ന കഥയായതുകൊണ്ട് കൂടി യാതൊരു താല്പര്യവും ജനിപ്പിക്കുന്നില്ല. പലപ്പോഴും പ്രേക്ഷകർ Be Like 'ഒരു ഫോർവേഡ് ബട്ടൺ കൂടി വെക്കാവോ' എന്ന അവസ്ഥയിലാവുന്നുണ്ട്. മെലോഡ്രാമ കണക്കെ നീണ്ടുനീണ്ടു പോവുന്ന കഥാസാരം വലിയുന്നത് കണ്ട് റബ്ബർ ബാന്റിന് പോലും നാണം തോന്നും. അതാണ് സ്ഥിതി..!
🔻ഒടിവിദ്യയെ പറ്റി സംവിധായകനും തിരക്കഥാകൃത്തിനും വല്യ പിടിയില്ല എന്ന് തോന്നിപ്പോവും പലപ്പോഴും. അവയൊക്കെ അവതരിപ്പിച്ചിരിക്കുന്ന രംഗങ്ങളിൽ യാതൊരു ജിജ്ഞാസയും തോന്നിക്കുന്നില്ല. ഏതൊരു രംഗവും പോവുന്നത് പോലെ തന്നെ നിർവ്വികാരമായി കടന്നുപോവുന്ന ഒന്നായി ആ രംഗങ്ങളും മാറുന്നുണ്ട്. കഥയുടെ ചില ഭാഗങ്ങളിലെ അവതരണമൊഴിച്ചാൽ പലപ്പോഴും വിരസതയിലേക്ക് കൂപ്പുകുത്തുന്നുണ്ട് ഒടിയന്റെ കഥ.
🔻മാണിക്യന് ഒത്തൊരു വില്ലനെ സിനിമയിലെവിടെയും കാണാൻ സാധിക്കില്ല. വാക്കുകൾ കൊണ്ട് കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന പ്രകാശ് രാജിന്റെ കഥാപാത്രം പലപ്പോഴും ദുർബ്ബലനായി ഫീൽ ചെയ്യുന്നുണ്ട്. ചുരുക്കം ചില കഥാപാത്രങ്ങളൊഴിച്ച് മറ്റാരും നമ്മുടെ ശ്രദ്ധയിൽ പോലും പെടുന്നില്ല. അത്ര ബലഹീനമായ തിരക്കഥ ആസ്വാദനത്തിന് വല്ലാതെ തടയിടുന്നുണ്ട്. കൂടെ കേരള രാജമൗലി, സോറി ശ്രീ പുഷ്‌കുമാരമേനോന്റെ നാടകനിലവാരത്തിലുള്ള മേക്കിങ്ങും.
🔻ക്ലൈമാക്സിൻന് തൊട്ടുമുമ്പ് വരെ എങ്ങനെയെങ്കിലും പിടിച്ചുനിന്നെങ്കിലും ക്ലൈമാക്സ് ആയപ്പോൾ സകല കണ്ട്രോളും പോയി. കുറെ തീയും പുകയും മാത്രം കണ്ടു സ്‌ക്രീനിൽ. എന്താണ് നടക്കുന്നതെന്ന് നേരെചൊവ്വേ കാണാൻ പോലും സാധിക്കാത്ത വിധം മോശമായ സംഘട്ടനം ഒരു വൻ ദുരന്തമായിരുന്നു എന്ന് പറയാതെ വയ്യ. അതോടെ ചത്ത വീട്ടിൽ മരിച്ചവർ ഇരിക്കുന്ന അവസ്ഥയായി തീയേറ്ററിൽ.
🔻മോഹൻലാലിന് വെല്ലുവിളി ഉയർത്തുന്ന യാതൊന്നും സിനിമയിൽ ചെയ്യാനില്ല. അതിപ്പോ ആക്ഷൻ രംഗങ്ങളിൽ ആണെങ്കിൽ പോലും പുലിമുരുകനോളം എഫേർട്ട് പോലും ഇതിനായി എടുക്കേണ്ടി വന്നിട്ടുണ്ടാവില്ല. ആദ്യ ആക്ഷൻ രംഗം നന്നായി ഇഷ്ടപ്പെട്ടു. ലാലേട്ടന്റെ എനർജി ഫീൽ ചെയ്തത് അവിടെ മാത്രമാണ്. കൂടെ ഉറങ്ങിക്കിടന്ന കാണികളെ ഉണർത്തിയ ഏക സീനും അത് മാത്രമാണ്. സിനിമയിൽ ആരെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവേച്ചോ എന്ന് ചോദിച്ചാൽ മഞ്ജുവാര്യർ എന്നാവും ഉത്തരം. തിരിച്ചുവരവിൽ പലപ്പോഴും പാളിപ്പോയ അഭിനയം ഇവിടെ നന്നായി ചെയ്തിട്ടുണ്ട്. പ്രകാശ് രാജ് അഭിനയം നന്നാക്കിയപ്പോഴും ഡബ്ബിങ്ങിൽ പാളി. നരേനും കൈലാഷും സിദ്ധീഖുമൊക്കെ അവരുടെ വേഷങ്ങൾ ഭംഗിയായി കൈകാര്യം ചെയ്തു.
🔻ഒടിയന്റെ പോസിറ്റീവുകളിൽ ഒന്നാണ് ഛായാഗ്രഹണം. രാത്രിയെ നന്നായി പകർത്തിയിരിക്കുന്നത് പലയിടങ്ങളിലും കാണാം. പശ്ചാത്തലസംഗീതം നന്നായെങ്കിലും ആവശ്യമില്ലാത്ത ചിലയിടങ്ങളിൽ കർണ്ണകഢോരമായ ശബ്ദത്തിൽ അലോസരപ്പെടുത്തിയിട്ടുണ്ട്. രണ്ടാം പകുതിയിൽ സീനുകൾ അടുക്കിയിരിക്കുന്നത് കണ്ടപ്പോൾ ഓർമ്മ വന്നത് ഹിറ്റ്ലറിൽ ജഗദീഷ് പ്രതിമ അടുക്കി വെക്കുന്ന രംഗമാണ്. അതാണ് എഡിറ്റിങ്ങിന്റെ അവസ്ഥ. കൂടെ misplacingന്റെ അങ്ങേയറ്റമായ് 'കൊണ്ടോരാം' ഗാനവും ബോംബ് കഥയിലെ വിജയരാഘവന്റെ ടോണിൽ പറഞ്ഞാൽ 'നല്ല ഫ്രഷ് ആയ കോരിയോഗ്രാഫി' കൂടി ആയപ്പോൾ ശുഭം.
🔻FINAL VERDICT🔻
കാണികളെ കഴുതകളാക്കുന്ന ഒടിവിദ്യ സ്വായത്തമാക്കിയ ശ്രീകുമാരമേനോൻ തന്റെ സിനിമയിലൂടെ നിരാശ മാത്രം നൽകിയപ്പോൾ 'പരസ്യകല' തന്നെയാണ് തനിക്ക് പറ്റിയ ഇടമെന്ന് അദ്ദേഹം തെളിയിച്ചു. എങ്കിലും മാസ്സ് ഡയലോഗ് പറഞ്ഞ് ക്ഷീണിച്ച നായകന് നായികയെ കൊണ്ട് കഞ്ഞി ഓഫർ ചെയ്യിച്ച സംവിധായകന്റെ മനുഷ്യത്വം നമ്മളാരും കാണാതെ പോവരുത്.
AB RATES ★★☆☆☆

0 Comments