Cam
December 28, 2018🔻ഓൺലൈൻ ചതിക്കുഴികളെ പറ്റി പല സിനിമകളിലും പരാമർശിച്ച് പോയിട്ടുള്ളതാണ്. ഏറ്റവും ഒടുവിൽ Searchingലും പ്രധാന വിഷയം അത് തന്നെയായിരുന്നു. അതിൽ gadgets POV ഉപയോഗിച്ച വിധം കഥയെ കൂടുതൽ interesting ആക്കാൻ സഹായിച്ചിരുന്നു. അത്തരത്തിൽ കൂടുതൽ ഗൗരവമേറിയ ഒരു വിഷയം കൈകാര്യം ചെയ്തിരിക്കുന്ന ചിത്രമാണ് CAM.
Year : 2018
Run Time : 1h 34min\
🔻ഒരു erotic siteൽ തന്റെ പ്രകടനത്തിലൂടെ പണമുണ്ടാക്കി ജീവിച്ച് വരികയായിരുന്ന ആലീസ് പെട്ടെന്നൊരു സുപ്രഭാതത്തിൽ തന്റെ ID മറ്റാരോ ഹാക്ക് ചെയ്തതായി അറിയുന്നു. പിന്നീട് കണ്ടതോ താനിതുവരെ ചെയ്തതതിനുമപ്പുറം നടക്കുന്ന പല കാര്യങ്ങളും. തുടർന്ന് അതിന് പിന്നിലെ രഹസ്യമറിയാൻ ആലീസ് പുറപ്പെടുന്നു.
🔻വ്യത്യസ്തമായ പ്ലോട്ട്. അതിനെ മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആവശ്യത്തിൽ കൂടുതൽ എരിവും പുളിയും ചേർത്ത് പല രംഗങ്ങളും രസകരമാക്കിയിട്ടുണ്ട്. എന്നാൽ ഒടുവിലേക്ക് വന്നപ്പോൾ പല സംശയങ്ങളും കാഴ്ചക്കാരിൽ ചിത്രം ബാക്കിവെക്കുന്നു. ഒപ്പം അത്ര തൃപ്തികരമല്ലാത്ത ക്ലൈമാക്സും. എങ്കിലും പ്രമേയത്തിലെ പ്രത്യേകത കാഴ്ചയിൽ പ്രകടമാവുന്നുണ്ട്. ഏറ്റവും വലിയ പോരായ്മയായി തോന്നിയത് ഹാക്ക് ചെയ്ത കാര്യം ആലീസ് അടുത്ത് പരിചയമുള്ള രണ്ട് പേരോട് പറയുന്നില്ല എന്നതാണ്. കൂടെ ക്ലൈമാക്സിൽ വേണ്ടത്ര ക്ലാരിഫിക്കേഷൻ കൊടുക്കുവാനും ശ്രമിച്ചിട്ടില്ല.
🔻ബ്രൂവറിന്റെ എല്ലാത്തരത്തിലുമുള്ള കിടിലൻ പ്രകടനം ദർശനസുഖമുൾപ്പടെ നല്ലൊരു അനുഭവമാവുന്നുണ്ട്. മറ്റ് കഥാപാത്രങ്ങൾ അധികസമയം സ്‌ക്രീനിൽ വരുന്നില്ല. അതുകൊണ്ട് തന്നെ വലിയ അഭിനയപ്രാധാന്യമുള്ള വേഷവുമല്ല അവരുടേത്.
🔻FINAL VERDICT🔻
ഓൺലൈൻ ലോകത്തെ ചതിക്കുഴികൾ ഒരുതവണ കൂടി സ്‌ക്രീനിൽ എത്തുമ്പോൾ മോശമല്ലാത്ത ഒരു കാഴ്ചാനുഭവം നൽകുന്നുണ്ട് ഈ ചിത്രം. പ്രമേയത്തിലെ വൈവിധ്യം കൊണ്ട് മടുപ്പിക്കാത്ത ആസ്വാദനം സമ്മാനിക്കുന്നു Cam.
AB RATES ★★★☆☆
NB : ആവശ്യത്തിലധികം ഇറോട്ടിക് രംഗങ്ങളുണ്ട്. അതുകൊണ്ട് തന്നെ പ്രൈവസി പാലിച്ചില്ലെങ്കിൽ പണി പാളും.
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

0 Comments