Manmarziyaan
December 13, 2018🔻മുൻചിത്രങ്ങളിൽ നിന്ന് അൽപ്പം വ്യത്യസ്തമായി കഥയിലെ ഉള്ളടക്കത്തേക്കാൾ കഥാപാത്രങ്ങളുടെ മനസികസംഘർഷങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ അനുരാജ് കശ്യപ് ചിത്രമാണ് മൻമർസിയാൻ. മൂന്ന് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി പറയുന്ന പ്രണയകഥ അവരുടെ കഥാപാത്രങ്ങളെ പൂർണ്ണമായി പ്രേക്ഷകരിലേക്കെത്തിക്കും വിധം മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ.
Year : 2018
Run Time : 2h 36min
🔻കഥയിലേക്ക് കൂടുതൽ കടക്കുന്നില്ല. ത്രികോണപ്രണയത്തിന്റെ അകമ്പടിയിൽ റൂമിയുടെയും വിക്കിയുടെയും റോബിയുടെയും കഥാപാത്രങ്ങളെ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അവർ നേരിടേണ്ടി വരുന്ന ഹർഷസംഘർഷങ്ങളും മനം മാറ്റങ്ങളുമൊക്കെ വിശ്വസനീയമാം വിധം സ്‌ക്രീനിൽ പകർത്തിയിട്ടുണ്ട് അനുരാഗ് കശ്യപ്. അവയൊക്കെയും പല ഘട്ടങ്ങളിലും ഗാനങ്ങളുടെ അകമ്പടിയിൽ യോജിപ്പിച്ച വിധവും നന്നായിരുന്നു.
🔻മൂവരും തമ്മിലുള്ള കോംപ്ലക്സ് റിലേഷൻ ആദ്യപകുതിയിൽ വളരെ താൽപര്യമുളവാക്കുന്ന രീതിയിൽ പറഞ്ഞുപോവുമ്പോൾ രണ്ടാം പകുതിയിൽ ചിലയിടങ്ങളിൽ കഥ ആസ്വാദനത്തെ പുറകിലേക്കടിക്കുന്നുണ്ട്. അത്ര നേരം സിനിമ കാത്തിരുന്ന പേസ് ഇടക്ക് നഷ്ടപ്പെടുന്നത് പോലെ. എങ്കിലും വൈകാതെ തന്നെ അത് തിരിച്ചുപിടിക്കുന്നുമുണ്ട്. ഒടുവിൽ നല്ലൊരു ക്ലൈമാക്സ് കൂടിയാവുമ്പോൾ നല്ലൊരു പ്രണയചിത്രമാവുന്നുണ്ട് മൻമർസിയാൻ.
🔻തപ്‌സി, വിക്കി കൗശൽ, അഭിഷേക് ബച്ചൻ എന്നിവരുടെ ഗംഭീര പ്രകടനങ്ങൾ കൊണ്ട് ആ കഥാപാത്രങ്ങൾ വേറൊരു തലത്തിലേക്ക് പോവുന്നുണ്ട്. മൂവരുടെയും അഭിനയത്തിന് പക്കാ ഒറിജിനാലിറ്റി ആയിരുന്നു. തപ്സിയും വിക്കിയും പൂണ്ടുവിളയാടിയപ്പോൾ സൗമ്യനായ തന്റെ കഥാപാത്രത്തെ അഭിഷേക് ഭംഗിയാക്കി.
🔻മ്യൂസിക്കൽ ലവ് സ്റ്റോറി കണക്കെ പാട്ടുകൾ ഒരുപാട് സിനിമയിൽ വരുന്നുണ്ട്. അവയൊക്കെയും മനോഹരമായിരുന്നു. ആ സന്ദർഭത്തിൽ ഉൾപ്പെടുത്തിയ രംഗങ്ങളും മികച്ചവ. ഒപ്പം റിയലിസ്റ്റിക്കായി വിഷ്വൽസും സിനിമക്ക് കൂടുതൽ ഭംഗി നൽകുന്നു.
🔻FINAL VERDICT🔻
പ്രണയത്തിലൂടെ കഥാപാത്രങ്ങളുടെ മാനസികസംഘർഷങ്ങൾ വളരെ ഭംഗിയായി അനുരാഗ് കശ്യപ് തന്റെ സിനിമയിലൂടെ അവതരിപ്പിക്കുമ്പോൾ പെട്ടെന്ന് മനസ്സിൽ നിന്ന് മായാത്ത ഒരുപിടി കഥാപാത്രങ്ങൾ ചിത്രം സമ്മാനിക്കുന്നു. പതിവുപോലെ തന്നിലെ പ്രതീക്ഷ വീണ്ടും ശരിവെക്കുന്നു സംവിധായകൻ.
AB RATES ★★★½
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments