Everybody Knows
December 05, 2018🔻രണ്ട് തവണ ഓസ്കർ അവാർഡിന് അർഹനായ അസ്ഗർ ഫർഹാദിയുടെ സ്പാനിഷ് ഇൻഡസ്ട്രിയിലേക്കുള്ള ചുവടുവെപ്പാണ് ഈ ചിത്രം. മികവുറ്റ സംവിധായകനൊപ്പം ഗംഭീര കാസ്റ്റിങ്ങ് കൂടി ആയാൽ ഏതൊരു സിനിമാസ്നേഹിക്കും ഈ ചിത്രം ഒരു വിരുന്ന് തന്നെയാവും.
Year : 2018
Run Time : 2h 12min
🔻തന്റെ അനുജത്തിയുടെ വിവാഹത്തിന് നാട്ടിലേക്കെത്തിയതാണ് ലോറയും മക്കളും. സന്തോഷപൂർവ്വം വിവാഹം ആഘോഷിക്കുന്നതിനിടയിൽ അവർക്കിടയിലെ ഒരു തിരോധാനം ആ കുടുംബം തന്നെ ശിഥിലമാക്കുന്നു. തുടർന്ന് അവരിലൂടെയുള്ള യാത്രയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്.
🔻സിനിമയിൽ ഏറ്റവും ശ്രദ്ധേയമായി തോന്നിയത് 'പാക്കോ' എന്ന കഥാപാത്രത്തിന്റെ പോട്രേയൽ ആണ്. ആ കഥാപാത്രത്തിന്റെ മനസികസംഘർഷങ്ങൾ പൂർണ്ണമായും പ്രേക്ഷകനിലേക്ക് കൈമാറും വിധം ഭദ്രമായി തിരക്കഥയിൽ ഇടം കൊടുത്തിട്ടുണ്ട്. ഒരുപക്ഷെ സിനിമയിൽ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം പാക്കോയുടേതാവാം. ലോറയും പാക്കോയും തമ്മിലുള്ള രംഗങ്ങൾ കാണികളിൽ ഞെട്ടൽ ഉണ്ടാക്കുമ്പോൾ ഒരു ഡ്രാമ എന്നതിനപ്പുറം സിനിമ വളരുന്നു. ഒടുവിൽ ചെറിയൊരു സസ്‌പെൻസും മിസ്റ്ററി സ്വഭാവവും കാത്തുസൂക്ഷിച്ച് ചിത്രം അവസാനിക്കുമ്പോൾ അസ്ഗർ ഫർഹാദി സിനിമകളുടെ പൊതുസ്വഭാവം ഇതിലും ദർശിക്കാനാവും.
🔻മുൻ ചിത്രങ്ങളായ നെയും നെയും പോലെ അത്ര മുറുകിയ തിരക്കഥയാണ് ചിത്രത്തിന്റേത്. കഥയായി നോക്കുമ്പോൾ കുറച്ചുകൂടി ടെൻഷൻ ക്രിയേറ്റ് ചെയ്യാമെങ്കിലും അതിന് മുതിർന്നിട്ടില്ലെന്ന് പലയിടത്തും ബോധ്യമാവുന്നുണ്ട്. അതുകൂടി ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ മറ്റൊരു തലത്തിലേക്ക് ആസ്വാദനം ഉയർന്നേനെ.
🔻പാക്കോയുടെ റോളിൽ പൂണ്ടുവിളയാടാനുള്ള എല്ലാ സാധ്യതയും Javier Bardemത്തിന് ചിത്രം സമ്മാനിച്ചു. അതൊക്കെയും ഗംഭീരമായി പുള്ളിക്കാരൻ കൈകാര്യം ചെയ്തിട്ടുണ്ട്. അതോടൊപ്പം ലോറയായി ക്രൂസും മനസ്സിൽ ഇടം പിടിക്കുന്നുണ്ട്. എന്നാൽ Ricardo Darinനെ പോലെ പ്രഗത്ഭനായ നടനെ കയ്യിൽ കിട്ടിയിട്ടും പൂർണ്ണമായി, ഫലപ്രദമായി കൈകാര്യം ചെയ്യാൻ സാധിച്ചില്ല എന്നൊരു തോന്നൽ സിനിമ കഴിഞ്ഞപ്പോൾ ഉണ്ടായി. കിട്ടിയ വേഷം അദ്ദേഹവും ഭംഗിയാക്കി. തന്റെ ശരീരഭാഷ്യത്തിൽ പോലും പ്രായത്തിന്റേതായ മാനറിസങ്ങൾ അദ്ദേഹം പ്രകടമാക്കി.
🔻FINAL VERDICT🔻
ഫർഹാദിയുടെ മുൻ ചിത്രങ്ങളോളം മികവ് പുലർത്തുന്നില്ലെങ്കിൽ കൂടി വളരെ നല്ലൊരു കഥയും അതിനൊത്ത കാസ്റ്റിങ്ങുമായി ആരെയും കാണിക്കളാക്കാനുള്ള കെൽപ്പ് ഈ ചിത്രത്തിനുണ്ട്. IFFKയുടെ ഓപ്പണിങ്ങ് മൂവിയായ ചിത്രം നല്ലൊരു അനുഭവം തന്നെയായിരിക്കും.
AB RATES ★★★½
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments