Aquaman

December 15, 2018

ഒരു മാർവൽ ഫാൻ ആണെങ്കിലും DCയോട് പ്രത്യേകിച്ച് ദേഷ്യമോ വെറുപ്പോ ഇല്ല. DCയുടെ സിനിമകളും പരമാവധി ആസ്വദിക്കാൻ ശ്രമിക്കാറുണ്ട്. WW, JL എന്നിവ ശരാശരി അനുഭവങ്ങളായിരുന്നു. എന്നാൽ അക്വാമാൻ ട്രെയിലറും ടീസറുമൊക്കെ പ്രതീക്ഷ നൽകിയിരുന്നു.


🔻ട്രെയിലർ കണ്ടപ്പോൾ തന്നെ സിനിമയുടെ കഥ ഏതാണ്ട് ഊഹിച്ചിരുന്നു. അതിൽ നിന്നും തെല്ലും വ്യത്യാസമില്ലാതെ തന്നെയാണ് സിനിമയുടെ സഞ്ചാരവും. അറ്റ്ലാന്റിസിലെ രാഞ്ജിക്ക് മനുഷ്യനിൽ ഉണ്ടായ ആർതറിന് അറ്റ്ലാന്റിസിലേക്ക് തിരിച്ച് ചെല്ലേണ്ടി വരുന്നിടത്ത് അക്വാമാന്റെ കഥ ആരംഭിക്കുന്നു. പിന്നീട് കഥയിലേക്ക് വരുന്ന കഥാപാത്രങ്ങളിലൂടെ ചിത്രം കൂടുതൽ എൻഗേജിങ് ആവുന്നു.

🔻A Stunning Visual Spectacle. ഒറ്റവാക്കിൽ അതാണ് Aquaman. ഒരൊന്നൊന്നര വിഷ്വൽ ട്രീറ്റ്. കടലിനടിയിലെ വിസ്മയലോകത്തെ കാഴ്ചകളും കിടിലൻ ആക്ഷൻ രംഗങ്ങളുമൊക്കെയായി ഒരുഗ്രൻ തീയേറ്റർ എക്സ്പീരിയൻസ്. അതാണ് അക്വാമാൻ ഓഫർ ചെയ്യുന്നത്. കഥയെ പരമാവധി എൻഗേജ് ചെയ്യിപ്പിച്ച് ഒരുക്കാൻ സംവിധായകൻ James Wan ശ്രമിച്ചിട്ടുണ്ട്. അത് വിജയിച്ചിട്ടുമുണ്ട്. കൂടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളും ചിത്രം സമ്മാനിക്കുന്നു.

🔻ഒരു സൂപ്പർഹീറോയുടെ ഒറിജിൻ സ്റ്റോറി എന്ന നിലയിൽ വേണ്ടതെല്ലാം ചിത്രത്തിലുണ്ട്. ജനനവും വളർന്ന സാഹചര്യവുമടക്കം പ്രതിപാദിക്കുന്നുണ്ട്. അതോടൊപ്പം എല്ലാം കഥാപാത്രങ്ങളെയും കണക്റ്റ് ചെയ്ത വിധവും നന്നായിരുന്നു. കഥ അറിയാവുന്നത് കൊണ്ട് ചുരുക്കം ചില സ്ഥലങ്ങളിൽ വലിച്ചുനീട്ടൽ അനുഭവപ്പെട്ടെങ്കിലും അവയൊക്കെയും കവച്ചുവെച്ചുകൊണ്ട് ആസ്വാദകർക്ക് നല്ലൊരു വിരുന്ന് സമ്മാനിക്കുന്നുണ്ട് സംവിധായകൻ. ഇടയ്ക്കിടെ കഥാപാത്രങ്ങളുടെ വൺ-ലൈനർ ചിരി പകരുന്നുണ്ട്.

🔻ആർതറായി Jason Momoa പൂണ്ട് വിളയാടിയപ്പോൾ Nicole Kidman നല്ല സുന്ദരിയായി തോന്നി. ആർതർ-മെര കെമിസ്ട്രി പലയിടത്തും നല്ല രീതിയിൽ വർക്ക്ഔട്ട് ആവുന്നുണ്ട്. William Dafoeയും നല്ലൊരു വേഷത്തിൽ വന്നുപോയി. വില്ലനായി പാട്രിക്കും യഹ്യയും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി. അത്ര ദുർബ്ബലനായ വില്ലനായി തോന്നിയില്ല ഇരുവരെയും.

🔻ഗംഭീര VFX വർക്കുകളും കിടിലൻ വിഷ്വൽസും കൊണ്ട് മനം കവരുന്നുണ്ട് അക്വാമാനും കൂട്ടരും. ഇടക്കൊന്ന് പേടിപ്പിക്കാനും സംവിധായകൻ മറന്നില്ല. കൂടെ മികച്ച ബാക്ക്ഗ്രൗണ്ട് സ്കോറും. ഇറ്റലിയിലെ ആക്ഷൻ സീനിലെ BGM പ്രത്യേകിച്ച്. കൂടെ അവസാനത്തെ ഗാനവും.

🔻FINAL VERDICT🔻

ഇനിയടുത്തൊന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ഈ ദൃശ്യവിസ്മയം നല്ല തീയേറ്ററിൽ തന്നെ ആസ്വദിക്കേണ്ട ഒന്നാണ്. കണ്ണിനും കാതിനും ഒരൊന്നൊന്നര വിരുന്ന് സമ്മാനിക്കുന്ന ചിത്രം ഏവർക്കും നല്ലൊരു അനുഭവം തന്നെയാവും.

AB RATES ★★½

You Might Also Like

0 Comments