A Simple Favor

December 19, 2018


🔻ഒരു ത്രില്ലർ എങ്ങനെ ഹാസ്യാത്മകമായി അവതരിപ്പിക്കാം എന്നതാണ് ഈ ചിത്രത്തിൽ കണ്ട ഏറ്റവും വലിയ പ്രത്യേകത. കഥാപാത്രങ്ങൾ നിർമ്മിച്ചെടുത്തിരിക്കുന്ന രീതിയും അവരുടെ സ്വഭാവ സവിശേഷതകളും പൂർണ്ണമായി തന്നെ അവതരിപ്പിക്കുന്നതിലും ചിത്രം വിജയിക്കുമ്പോൾ രസകരമായി കണ്ടുതീർക്കാവുന്ന ഒരു ചിത്രമായി മാറുന്നു ഈ സിനിമ.

Year : 2018
Run Time : 1h 57min

🔻കഥ പറഞ്ഞാൽ ആദ്യത്തെ 30 മിനിറ്റ് തന്നെ വെളിയിലാവും. അതുകൊണ്ട് ആ കാര്യത്തിന് മുതിരുന്നില്ല. ഒരു വ്യക്തിയുടെ തിരോധാനവും അതിനെക്കുറിച്ചുള്ള അന്വേഷണവുമാണ് ചിത്രം. അതിൽ ചില സ്പെഷ്യാലിറ്റികളും ഉണ്ട്.

🔻Anna, Blake എന്നിവരുടെ കാസ്റ്റിങ്ങ് ആൺ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ആ കഥാപാത്രങ്ങൾ പൂർണ്ണമാവുന്നത് അവരിലൂടെയാണ്. ഇരുവരുടെയും ഡയലോഗിലും ബോഡി ലാങ്ഗ്വേജിലും അവരുടെ സ്വഭാവം വരച്ചിടുന്നുണ്ട്. പ്രത്യേകിച്ച് ബ്ലേക്കിന്റെ കഥാപാത്രം. എന്ത് ചെയ്യുമെന്ന് പ്രവചിക്കാൻ സാധിക്കില്ല. പുതുമകൾ അതിൽ മാത്രമായി ഒതുങ്ങുന്നു എന്നത് ചെറിയൊരു പോരായ്മയാണെങ്കിലും മോശമല്ല ഈ ചിത്രം.

🔻ഒരു നോവലിന്റെ സിനിമാവിഷ്കാരമാണ് ഈ ചിത്രം. ക്രിട്ടിക്സ് റിവ്യൂ പ്രകാരം മോശമാക്കാതെ തന്നെ ചിത്രം കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് അറിവ്. കാഴ്ചയിലും അങ്ങനെ തന്നെയാണ് തോന്നിയത്. ട്വിസ്റ്റിലും മറ്റും നമുക്ക് ഊഹിക്കാവുന്നതിനപ്പുറം ഒന്നുമില്ലെങ്കിലും മടുപ്പിക്കാതെ പിടിച്ചിരുത്താൻ അവതരണത്തിന് സാധിച്ചിട്ടുണ്ട്.

🔻FINAL VERDICT🔻

ഒരു നേരം പോക്ക് എന്ന രീതിയിൽ ചിത്രത്തെ സമീപിച്ചാൽ നല്ലൊരു ത്രില്ലർ സമ്മാനിക്കും സ്റ്റെഫനി-എമിലി സൗഹൃദം. ചില പുതുമകൾ ഹൈലൈറ്റായി നിൽക്കുമ്പോൾ, കണ്ടുമടുത്തവ നമുക്ക് വിരസമായി തോന്നാത്ത വിധം ആസ്വാദനം കാത്തുസൂക്ഷിക്കാൻ ചിത്രത്തിനാവുന്നുണ്ട് എന്നതും ഒരു പ്രത്യേകതയാണ്.

AB RATES ★★★☆☆

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments