Badhaai Ho
December 18, 2018🔻ആയുഷ്മാൻ ഖുറാനക്ക് ഇതൊരു ഭാഗ്യവർഷമാണ്. തുടരെത്തുടരെ രണ്ട് വല്യ വിജയങ്ങൾ നൽകിയ ഗംഭീര സിനിമകൾ. അതും ക്രിട്ടിക്‌സിനിടയിലും ബോക്സ് ഓഫിസിലും മികച്ച പ്രകടനം കാഴ്ചവെച്ചവ. ഏത് തരാം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്നവ.
Year : 2018
Run Time : 2h 4min
🔻പവിത്രം സിനിമയിൽ നമ്മൾ കണ്ടിട്ടുള്ള കഥ. അമ്മ ഗർഭിണിയാണെന്നറിയുന്ന മകന്റെ മാനസിക അവസ്ഥ. സത്യത്തിൽ ഇതാണ് ചിത്രത്തിന്റെ കഥ. അതിനെ ഏറ്റവും രസകരമായും വൈകാരികമായും അവതരിപ്പിക്കുന്നിടത്ത് സിനിമ മനോഹരമാവുന്നുണ്ട്. അതും ഒരാളെ മാത്രം മുൻനിർത്തി അവതരിപ്പിക്കാത്ത എല്ലാവരിലേക്കും ക്യാമറ കൊണ്ടുപോവുന്നിടത്ത്.
🔻ആ കുടുംബത്തെ അവതരിപ്പിച്ചിരിക്കുന്നിടത്ത് തന്നെ സംവിധായകന്റെ മികവറിയാനുണ്ട്. ഏവരുടെയും സ്വഭാവം കുറച്ച് നേരങ്ങൾക്കുള്ളിൽ തന്നെ നമുക്ക് മനസ്സിലാക്കാം. അതുകൊണ്ട് തന്നെ ഗർഭിണിയാണെന്ന വാർത്ത എങ്ങനെ സ്വീകരിക്കുമെന്ന് നമുക്കൊരു ഐഡിയ കാണും. അതുപോലെ തന്നെയാണ് കഥയുടെ സഞ്ചാരമെങ്കിലും നമുക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അവയെ വഴിതിരിച്ചുവിടുന്നിടത്ത് നല്ലൊരു ആസ്വാദനം സമ്മാനിക്കുന്നു ഈ ചിത്രം. കൂടെ ഒരുപാട് നല്ല മൊമന്റുകൾ നിറഞ്ഞ ആഖ്യാനവും മനസ്സിന് കുളിർമ്മ സമ്മാനിക്കുന്നുണ്ട്.
🔻നീന ഗുപ്തയുടെ നിഷ്കളങ്കത അപാരമായ ഒപ്പിയെടുത്തിട്ടുണ്ട് പല രംഗങ്ങളിലും. നീനയുടെ ഗജ്‌രാജുമായുള്ള കെമിസ്ട്രി പല രംഗങ്ങളിലും പ്രണയം നിറക്കുന്നുണ്ട്. നായകനെക്കാൾ പലപ്പോഴും ഇവർ ഫോക്കസിൽ വരുന്നുണ്ട്. ചില സമയങ്ങളിൽ ഗജ്‌രാജിന്റെ അമ്മവേഷം കൈകാര്യം ചെയ്ത സുരേഖ സിക്രി സ്‌ക്രീൻ കയ്യടക്കുന്നുണ്ട്. അഞ്ച് മിനിറ്റോളം നിർത്താതെ ചിരിപ്പിക്കുന്ന ഒരു രംഗമുണ്ട്. കിക്കിടു ഐറ്റം. ഒറ്റക്ക് സ്‌ക്രീൻ കയ്യാളുന്നുണ്ട് ആ സമയങ്ങളിൽ. അതിനുശേഷം കല്യാണസമയത്ത് പറയുന്ന ഡയലോഗിന് എഴുന്നേറ്റ് നിന്ന് വിസിലടിക്കാൻ തോന്നും. അമ്മാതിരി എനർജിയും വോയിസും നിറഞ്ഞുനിൽക്കുന്നുണ്ട് ആ രംഗങ്ങളിൽ. ആയുഷ്മാൻ ഖുറാന തന്റെ വേഷം ഭംഗിയാക്കിയപ്പോൾ സാന്യ നല്ല ക്യൂട്ട് ആയിരുന്നു.
🔻ക്ലൈമാക്സിലലെ ഗാനം സമ്മാനിച്ച ഫീൽ പറഞ്ഞറിയിക്കാൻ സാധിക്കില്ല. അതുപോലെ തന്നെ മനോഹരമാവുന്നുണ്ട് എല്ലാ ഗാനങ്ങളും. കൂടെ പശ്ചാത്തലസംഗീതവും പല രംഗങ്ങൾക്കും തീവ്രത സമ്മാനിക്കുന്നുണ്ട്. ക്യാമറ വർക്കുകളും നന്നായിരുന്നു.
🔻FINAL VERDICT🔻
കുടുംബസമേതം ആസ്വദിക്കാനും മനസ്സ് നിറഞ്ഞ് ചിരിക്കാനും കണ്ണുകളെ അൽപ്പം ഈറനണിയിക്കാനും കണ്ടുകഴിയുമ്പോൾ പുഞ്ചിരി സമ്മാനിക്കാനും സാധിക്കുന്ന കൊച്ചുചിത്രം. ഫീൽ ഗുഡ് സിനിമകളുടെ ലിസ്റ്റിൽ ബദായി ഹോയും ചേർത്തുവെക്കുന്നു.
AB RATES ★★★½
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments