ഞാൻ പ്രകാശൻ
December 22, 2018
ഒരുകാലത്ത് ശ്രീനിവാസൻ മലയാളികളെ ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും കണക്കില്ല. പിന്നീട് കൈമോശം വന്നെങ്കിലും ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നു. സത്യൻ അന്തിക്കാട്-ഫഹദ് കൂട്ടുകെട്ടിനൊപ്പം ശ്രീനിവാസന്റെ തിരക്കഥ കൂടിയാവുമ്പോൾ ഏത് പ്രേക്ഷകനെയും ആകർഷിക്കാൻ പോന്ന കോമ്പോ ആയി അത് വളരും എന്നുറപ്പ്.
ഒരു ടീസറും പോസ്റ്ററുകളും കൊണ്ട് പ്രേക്ഷകരിൽ പരമാവധി പ്രമോഷൻ കൊടുക്കാൻ ചിത്രത്തിന് സാധിച്ചിരുന്നു. കൂടെ ഇവർ മൂവരും ചേരുമ്പോൾ ഏതൊരാൾക്കും അൽപമെങ്കിലും പ്രതീക്ഷയുണ്ടാവും. ആ പ്രതീക്ഷ കാത്ത, നല്ലൊരു സിനിമാനുഭവമാണ് പ്രകാശൻ സമ്മാനിച്ചത്.
🔻STORY LINE🔻
പല സിനിമകളിലും വന്നുപോയിട്ടുള്ള പല കഥാപാത്രങ്ങളുടെ ഒരു മിശ്രിതമാണ് പ്രകാശൻ. ചുരുക്കിപ്പറഞ്ഞാൽ ഒരു ടിപ്പിക്കൽ മലയാളിയുടെ പ്രതിരൂപം. അലസനും കുറുക്കുവഴികളിലൂടെ പണം സമ്പാദിക്കുകയും ചെയ്യാൻ ആഗ്രഹിക്കുന്ന ഒരുവൻ. പുള്ളിക്കാരന്റെ ജീവിതത്തിലേക്ക് പലരും കടന്നുവരുന്നത് വഴിയുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ഞാൻ പ്രകാശന്റെ ഉള്ളടക്കം.
🔻BEHIND SCREEN🔻
സത്യൻ അന്തിക്കാട് സിനിമകളിൽ ഒരിക്കലും പുതുമ ആഗ്രഹിച്ചിട്ടില്ല. കഥയുടെ പോക്ക് എങ്ങോട്ടാണെന്ന് ഏതൊരാൾക്കും ഊഹിക്കാൻ സാധിക്കും. അത്തരത്തിലാണ് പ്രകാശന്റെ ജീവിതവും. എന്നാൽ അതിനെ ഏറ്റവും രസകരമായി മുഴുനീളം അവതരിപ്പിക്കാൻ സാധിച്ചിടത്താണ് സത്യൻ അന്തിക്കാടും ശ്രീനിവാസനും ഇത്തവണ വിജയിച്ചത്. പ്രകാശന്റെ പൂർണ്ണ ഇമേജ് ആദ്യം തന്നെ നമുക്ക് മനസ്സിലാക്കിത്തന്നിട്ട് കഥയിലേക്ക് നേരിട്ട് കടക്കുകയാണ്.
പഴയ ഫോർമുലയിൽ തന്നെ നിർമ്മിച്ച സത്യൻ അന്തിക്കാട് ചിത്രം. അതിനെ ശ്രീനിവാസന്റെ തിരക്കഥയിലെ ആക്ഷേപഹാസ്യം കൊണ്ടും രസകരമായ ഡയലോഗുകൾ കൊണ്ടും കഥാപാത്രങ്ങളുടെ കോമ്പിനേഷൻ കൊണ്ടും നന്നായി ചിരി പകർത്താൻ സാധിക്കുന്നുണ്ട്. സ്ഥിരം നന്മമരം കഥാപാത്രങ്ങൾ ആവോളമുണ്ടെങ്കിലും അവരെയൊക്കെ ഫൺ മൂഡിൽ അവതരിപ്പിച്ചതും പ്രകാശൻ കൂടുതൽ ആസ്വാദ്യകരമാക്കുന്നുണ്ട്. ടീനമോളും പ്രകാശനും തമ്മിലുള്ള രംഗങ്ങൾ തന്നെ അതിനുദാഹരണം. അത്തരത്തിൽ സിനിമയിലുടനീളം ത്രസിപ്പിച്ച് കൊണ്ടുപോവാൻ ഇത്തവണ ഏവർക്കും സാധിച്ചിട്ടുണ്ട്.
ഒരു മലയാളിയുടെ പ്രതിരൂപമെന്ന നിലയിൽ പ്രകാശനെ അവതരിപ്പിച്ചിരിക്കുന്ന രംഗങ്ങൾ അതീവ രസകരമാണ്. ഉടായിപ്പും അസൂയയുമൊക്കെ കാണിച്ചിരിക്കുന്നത് വളരെ കൺവിൻസിങ് ആയിട്ടാണ്. അപ്പൊ തന്നെ പ്രേക്ഷകരിയിലും കണ്ടിരിക്കാൻ താല്പര്യം ജനിപ്പിക്കുന്നുണ്ട്. പിന്നീട് വരുന്ന പല പോരായ്മകളും അതുകൊണ്ട് തന്നെ അത്ര പ്രശ്നമായി തോന്നില്ല. അതിൽ പ്രകാശൻ വിജയിച്ചിട്ടുണ്ട്.
🔻ON SCREEN🔻
ഫഹദിന്റെ മറ്റൊരു കിടിലൻ പെർഫോമൻസ് ആണ് പ്രകാശൻ. പക്കാ എനർജെറ്റിക്ക് പെർഫോ. ആ കഥാപാത്രം ആവശ്യപ്പെടുന്ന കള്ളത്തരം തന്റെ മുഖത്തും ബോഡിയിലും പകർത്തുന്നതിൽ പൂർണമായി വിജയിച്ചിട്ടുണ്ട്. ഓടുന്ന രംഗമൊക്കെ വളരെ ചിരിപ്പിച്ചു. കൂടെ ശ്രീനിവാസനുമായുള്ള കോമ്പിനേഷൻ രംഗങ്ങളും രസകരമായിരുന്നു. നായികമാരും നന്നായി.
🔻MUSIC & TECHNICAL SIDES🔻
രണ്ട് പാട്ടുകൾ ഉള്ള സിനിമയിൽ അവ രണ്ടും നല്ല പ്ലേസ്മെന്റായിരുന്നു. BGM അവസാനരംഗങ്ങളിലൊക്കെ മനോഹരമായെങ്കിലും ബാക്കിയുള്ളവ ശരാശരിയിൽ ഒതുങ്ങി. ഛായാഗ്രഹണം നല്ല ഭംഗിയായി ചെയ്തിട്ടുണ്ട്.
🔻FINAL VERDICT🔻
പതിവ് ക്ളീഷേകൾ ആണെങ്കിൽ കൂടി കുടുംബപ്രേക്ഷകരെ കയ്യിലെടുക്കാനുള്ള രസക്കൂട്ടുമായി ശ്രീനിവാസനും സത്യൻ അന്തിക്കാടും വീണ്ടും വരുമ്പോൾ രസകരമായ ഒരനുഭവമാണ് പ്രകാശൻ കരുതി വെച്ചിരിക്കുന്നത്. ക്രിസ്തുമസ് ആഘോഷത്തിലും അവധിക്കാലവുമൊക്കെ പ്രകാശനും ഒരു ഭാഗമാവും എന്നുറപ്പ്.
AB RATES ★★★☆☆

0 Comments