Andhadhun

December 18, 2018


🔻മനീഷ് നാരായണന്റെ റിവ്യൂവിൽ നിന്ന് ഒരു വാചകം കടമെടുത്ത് കൊണ്ട് ആരംഭിക്കുന്നു. "വൈരുദ്ധ്യങ്ങളില്‍ നിന്ന്, ഏറ്റവും വിശ്വസനീയ സാഹചര്യത്തില്‍ നിന്ന് അവിശ്വസനീയവും യുക്തിശൂന്യവുമായ ഒരു സംഭവം സൃഷ്ടിക്കുക. അതിനെ വിശ്വസിപ്പിച്ചെടുക്കുക." സത്യത്തിൽ സംവിധായകൻ ശ്രീറാം അന്തധുനിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്ന ശൈലി ഇതാവും.

Year : 2018
Run Time : 2h 19min

🔻അന്ധനായ പിയാസിസ്റ്റ് ആകാശിന്റെ ജീവിതമാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. ജീവിതത്തിൽ ഒത്തിരി ഉയരങ്ങളിലേക്ക് എത്തിച്ചേരാൻ ആഗ്രഹിക്കുന്ന വ്യക്തി. അവന്റെ ജീവിതത്തിലേക്ക് മറ്റ് ചിലർ വന്നുചേരുന്നതോട് കൂടി ജീവിതത്തിന്റെ താളം തെറ്റുന്നു. തുടർന്ന് രസകരമായ ഒരുപാട് സംഭവങ്ങൾ അരങ്ങേറുന്നു.

🔻ആകാശിനെയും അവന്റെ സവിശേഷതകളെയും പരിചിതമായ അന്തരീക്ഷത്തിൽ പ്രേക്ഷകന് പരിചയപ്പെടുത്തിയ ശേഷമാണ് ട്വിസ്റ്റിന് തിരികൊളുത്തുന്നത്. അവിടെ വരെ റിയലിസ്റ്റിക്ക് അപ്രോച്ച് ആയിരുന്ന അവതരണം മറ്റൊരു തലത്തിലേക്ക് ഉയരുകയാണ്. വിശ്വസിക്കാൻ നമുക്ക് ബുദ്ധിമുട്ടെന്ന് തോന്നുന്നവ വരെ എത്ര വിശ്വസനീയമായാണ് ഒരുക്കിയിരിക്കുന്നതെന്ന് കണ്ടറിയണം. അതോടോപ്പം പല രംഗങ്ങളിലും സംവിധായകന്റെ കരവിരുത് വ്യക്തമായി കാണാൻ സാധിക്കും. ഫ്ലാറ്റിലെ ആ ഒരു രംഗം മാത്രം മതി ബ്രില്യൻസ് അടുത്തറിയാൻ.

🔻പൂർണ്ണമായി ഒരു ത്രില്ലർ എന്ന ജേണറിലേക്ക് പരിചയപ്പെടുത്തേണ്ടിയിരുന്ന സിനിമയെ അതിലും മികച്ച അനുഭവമാക്കുന്നത് ബ്ലാക്ക് ഹ്യൂമറിന്റെ സമർത്ഥമായ ഉപയോഗമാണ്. നമ്മൾ പോലുമറിയാതെ നിമിഷങ്ങൾ കൊണ്ട് ക്രിയേറ്റ് ചെയ്യുന്ന ട്വിസ്റ്റുകൾ ഒന്നാലോചിക്കാൻ പോലും ഇടം നൽകുന്നില്ല സംവിധായകൻ. ത്രില്ലിനേക്കാൾ നമ്മെ ആവേശം കൊള്ളിക്കുന്നുണ്ട് ഇത്തരത്തിലുള്ള ട്രീറ്റ്‌മെന്റ്. കൂടെ ഒരിക്കലും പിടി തരാത്ത കഥാപാത്രങ്ങൾ കൂടിയാവുമ്പോൾ ആസ്വാദനം at its peak എന്ന് തന്നെ പറയേണ്ടി വരും. കൂടെ ടെൻഷൻ അടിച്ചിരിക്കുന്ന രംഗങ്ങളിൽ വരെ ബ്ലെന്റ് ചെയ്ത് വരുന്ന ചെറിയ കോമഡി നമ്പറുകളും.

🔻കഥാപാത്രങ്ങളിൽ എടുത്ത് പറയേണ്ടത് തബുവിന്റെ റോളാണ്. ഗംഭീരമെന്നേ പറയാനുള്ളൂ. ഇത്തരത്തിലൊരു കഥാപാത്രം ഈയടുത്ത് കണ്ടിട്ടില്ല. അതിന് തബു അല്ലാതെ മറ്റൊരു പകരക്കാരിയെ സങ്കൽപ്പിക്കാനുമാവുന്നില്ല. അജ്ജാതി കിടു പ്രകടനം ആയിരുന്നു. ആയുഷ്മാൻ ഖുറാനയും കയ്യടി വാങ്ങുന്നുണ്ട്. രാധിക ആപ്‌തെ അഭിനയപ്രാധാന്യം ഇല്ലെങ്കിൽ കൂടി വേഷം നന്നാക്കി. ചോദിച്ചുവാങ്ങിയ റോൾ ആയതുകൊണ്ട് no problem.

🔻ഫ്ലാറ്റിലെ രംഗത്തെ പിയാനോ  നോട്ട് എന്ത് രസകരമായാണ് സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത് എന്നോർക്കുക. പല രംഗങ്ങളിൽ വരാൻ സാധ്യതയുള്ള കാര്യങ്ങൾ ആ നോട്ടിന്റെ അകമ്പടിയോടെ ലളിതമായി ചിത്രീകരിച്ച് കാട്ടുന്നുണ്ട് അദ്ദേഹം. കൂടെ ആകാശ് ആദ്യം വായിക്കുന്ന പിയാനോ നോട്ട് നന്നായി ഹരം കൊള്ളിക്കുന്നുണ്ട്. അത്തരത്തിൽ ഒരുപാട് പ്രാധാന്യം വഹിക്കുന്നുണ്ട് സംഗീതം ഈ ചിത്രത്തിൽ. കൂടെ കിടിലൻ ക്യാമറവർക്കുകളും ജേണറിന് മികച്ച പിന്തുണ നൽകുന്നുണ്ട്.

🔻FINAL VERDICT🔻

ഈ വർഷമിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്ന് കാണണോ.? Just Download And Watch Andhadhun And Witness A Brilliant Flick Of All Time..!!

AB RATES 

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments