💢സിനിമ കണ്ട് കഴിഞ്ഞ ശേഷം ഒരുപാട് നേരം ഗൂഗിളിൽ തന്നെയായിരുന്നു. മനസ്സിലായി കാര്യമത്രയും വീണ്ടും വീണ്ടും പരതി. പരിമിതമായ അറിവിനുള്ളിൽ ഞാൻ കണ്ട ഏറ്റവും വലിയ ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിച്ചിൽ അത്രകണ്ട് ആകാംഷ പകർന്നിരുന്നു.
💢അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കറുത്ത അധ്യായമായിരുന്നു ജോൺ F കെന്നഡിയുടെ മരണം. അദ്ദേഹം അമേരിക്കക്കാർക്ക് വെറുമൊരു പ്രസിഡന്റ് മാത്രമായിരുന്നില്ല. അമേരിക്കൻ പൗരന്മാർക്ക് ഒരുപാട് പ്രിയങ്കരനായിരുന്ന നേതാവ് കൂടിയായിരുന്നു. വർണ്ണവിവേചനമടക്കം ഒരുപാട് കൊള്ളരുതായ്മകൾക്ക് അമേരിക്കയിൽ അറുതി വരുത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വിസ്മരിക്കാനാവാത്തതാണ്. പ്രസിഡന്റ് ആയി സ്ഥാനമേറ്റ് മൂന്നാം വർഷം ഒരു പബ്ളിക് ഇന്ററാക്ഷൻ മോട്ടോർക്കേഡിൽ അദ്ദേഹം വെടികൊണ്ട് മരിക്കുമ്പോൾ അമേരിക്കയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു അദ്ദേഹം.
മരിച്ച് മണിക്കൂറുകൾക്ക് ശേഷം തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. ലീ ഓസ്വേൾഡായിരുന്നു പ്രതി. എന്നാൽ വിചാരണ ചെയ്യാൻ സാധിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം കൊല്ലപ്പെട്ടതും ചരിത്രത്തിൽ രേഖപ്പെടുത്തിയിരുന്നു. അതോടെ കേസ് ക്ളോസ് ചെയ്തു.
കേസന്വേഷിച്ച Warren Commission സമർപ്പിച്ച കേസ് റിപ്പോർട്ടിൽ തൃപ്തനല്ലായിരുന്ന ഡിസ്ട്രിക്ട് അറ്റോർണി ജിം ഗാരിസൺ ലഭ്യമായ തെളിവുകൾ നിരത്തി തന്റേതായ തിയറി ഉണ്ടാക്കാൻ ശ്രമിക്കുന്നു. ആ കൊലപാതകം ഒരാളുടെ മാത്രം വിക്രതി ആയിരുന്നോ.? അതോ ഒരുപറ്റം കുറ്റവാളികളുടെ ഗൂഡാലോചനയുടെ ഫലമായിരുന്നോ കെന്നഡിയുടെ കൊലപാതകം.? ഉത്തരങ്ങൾ അറിയാൻ JFK ഒന്ന് കണ്ടാൽ മതി.
💢മേൽ പറഞ്ഞത് തന്നെയാണ് സിനിമയുടെ കഥ. ഗാരിസൺ യാഥാർത്ഥ കഥാപാത്രം തന്നെയാണ്. എന്നാൽ ഈ സിനിമയിൽ അദ്ദേഹം സത്യത്തെ തേടുന്ന ഒരു ബിംബം മാത്രമാണ്. കെന്നഡി മരണപ്പെട്ട കാലഘട്ടത്തിൽ ലഭിച്ചിരുന്ന തെളിവുകൾക്ക് പരിതിമിയുണ്ടായിരുന്നു. അതിന് ശേഷം ലഭിച്ച തെളിവുകളും ഗാരിസൺ എന്ന കഥാപാത്രത്തിലൂടെ സംവിധായകൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ടെക്നോളജികൾ പരിമിതമായിരുന്ന കാലഘട്ടത്തിൽ ഗാരിസണും കൂട്ടാളികൾക്കും ഉണ്ടായിരുന്ന പരിമിതികൾ വളരെ വ്യക്തമായി കാണാം ചിത്രത്തിൽ. എന്നാൽ ടെക്നോളജി ഉപയോഗിച്ചുള്ള തെളിവുകളെല്ലാം യാഥാർഥ്യമാണെന്നുള്ളതാണ് ഞെട്ടിച്ച മറ്റൊരു സംഗതി. പ്രത്യേകിച്ച് കെന്നഡി കൊല്ലപ്പെടുന്ന വീഡിയോ ടേപ്പ്.
💢ആ റാലിക്കിടയിൽ 'Zapruder' എന്ന വ്യക്തി തന്റെ 8 mm ക്യാമറയിൽ പകർന്ന വീഡിയോ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് കണ്ടാൽ അത്ഭുതം തോന്നും. സിനിമയിലെ സുപ്രധാന ഘട്ടങ്ങളിലെല്ലാം ആ ഒറിജിനൽ ഫൂട്ടേജ് ഉൾപ്പെടുത്തി ആറാട്ടുനടത്തിയ സംവിധായകനെ തെല്ലൊന്നും പ്രശംസിച്ചാൽ പോര. അതിന് കാരണം സിനിമ കണ്ട് കഴിയുമ്പോൾ മനസ്സിലാവും. അതോടൊപ്പം ഓരോ കഥാപാത്രങ്ങളും ഫ്ലാഷ്ബാക്ക് പറയുന്ന രംഗങ്ങളിൽ ഫിക്ഷണൽ ഫൂട്ടേജുകൾ ഉൾപ്പെടുത്തിയത് തന്നെ ആസ്വാദനത്തെ വേറൊരു തലത്തിലേക്ക് നയിക്കുന്നുണ്ട്. പ്രത്യേകിച്ച് 'X' തന്റെ തിയറി പറയുന്നിടത്ത്. കൂടെ ന്യൂസ്പേപ്പർ കട്ടിങ്ങുകളും ചില ഘട്ടങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്.
💢ഒരു പൊളിറ്റിക്കൽ ത്രില്ലർ എന്ന നിലയിൽ അമേരിക്കയിലെ പല ഏജൻസികളെയും ചില വൻകിട മുതലാളിമാരെയും പലയിടങ്ങളിലായി ടാർഗറ്റ് ചെയ്യുന്നുണ്ട് ചിത്രം. എന്നാൽ ഗാരിസന്റെ തിയറി കാലങ്ങൾക്ക് ശേഷം ശരിയെന്ന് തെളിഞ്ഞതിനാൽ വായടച്ച് മിണ്ടാതിരിക്കുകയെ നിവൃത്തി ഉണ്ടായിരുന്നുള്ളൂ.
💢മികച്ച ചിത്രത്തിനുൾപ്പടെ 8 ഓസ്കാർ നോമിനേഷനുകളായിരുന്നു JFKക്ക് ലഭിച്ചത്. അതിൽ ഛായാഗ്രഹണത്തിനും എഡിറ്റിങ്ങിനും വിജയിക്കുകയും ചെയ്തു. എഡിറ്റിങ്ങ് സിനിമയുടെ നട്ടെല്ലാണ്. ഫ്ലാഷ്ബാക്ക് രംഗങ്ങളിലെ എഡിറ്റങ്ങ് മാത്രം മതി അത് വിലയിരുത്താൻ. അത്ര അതിഗംഭീരമായാണ് ആ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. വെറും വിഡിയോ മാത്രമായി കാണിക്കാതെ, കഥാപാത്രങ്ങളിലേക്ക് പൂർണ്ണമായി ഫോക്കസ് ചെയ്യാതെ എല്ലാം കൃത്യമായി ബ്ലെന്റ് ചെയ്ത രംഗങ്ങൾ വിരളമായി കാണുന്ന സംഗതിയാണ്. അതോടൊപ്പം പശ്ചാത്തലസംഗീതവും ക്യാമറ വർക്കുകളും ഗംഭീരമായിരുന്നു.
💢Kevin Costner ഗാരിസണായി ജീവിച്ചപ്പോൾ മറ്റ് പല കഥാപാത്രങ്ങളും മനസ്സിൽ നിന്ന് മായാത്തവയായി. ഡേവിഡ് ഫെറിയും ഒക്കീഫീയും ശരീരഭാഷ്യം കൊണ്ടുതന്നെ മികച്ചുനിന്നു. കൂടെ 'X'ഉം.കെന്നഡിയെ കൂടുതലും ഒറിജിനൽ ഫൂട്ടേജുകൾ കൊണ്ട് തന്നെ റെപ്രസന്റ ചെയ്യുന്നുണ്ട്. അതും ഒരു പോസിറ്റിവ് ആണ്.
💢ജിം ഗാരിസൺ എഴുതിയ "On The Trail Of The Assassins" എന്ന പുസ്തകത്തെയും ജിം മാഴ്സ് രചിച്ച "Crossfire: The Plot That Killed Kennedy" എന്ന പുസ്തകത്തെയും ആസ്പദമാക്കി ഒലിവർ സ്റ്റോൺ സംവിധാനം ചെയ്ത ചിത്രം രാജ്യത്ത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അതോടൊപ്പം പ്രേക്ഷകപ്രീതിയും പിടിച്ചുപറ്റി. ബോക്സ് ഓഫിസിൽ വൻ വിജയമായിരുന്നു ചിത്രം. മൂന്നര മണിക്കൂർ ഈ സിനിമക്ക് കുറവാണെന്ന് തോന്നും കണ്ടുകഴിയുമ്പോൾ. അത്ര മികച്ച ഒന്നായി തന്നെ ക്രിട്ടിക്സും വിലയിരുത്തി.
🔻FINAL VERDICT🔻
ഒരു കൊലപാതകം തെളിയിക്കുകയെന്നതല്ല JFK എന്ന ചിത്രത്തെ മികച്ചതാക്കുന്നത്. ഒരാൾ മാത്രമാണ് കെന്നഡിയുടെ കൊലപാതകത്തിന് പുറകിലെന്ന് നിർവചിച്ച വാരൻ കമ്മീഷന്റെ തിയറിക്ക് ഗാരിസന്റെ തിയറികൊണ്ട് തിരുത്ത് നൽകുകയാണ് സംവിധായകൻ. അതോടൊപ്പം സർവ്വമേഖലകളിലും പൂർണ്ണ ആധിപത്യം പുലർത്തുന്ന, ഒരു മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കാവുന്ന ഗംഭീരസിനിമ കൂടിയാണ് JFK. ശ്വാസമടക്കിപ്പിടിച്ച് ഇരുത്തുന്ന അതിഗംഭീരം ത്രില്ലർ എന്ന നിലയിലും ഒരുനിമിഷം പോലും വിരസമായി തോന്നില്ല. മൂന്നര മണിക്കൂർ നമ്മുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരനുഭവമാക്കുകയാണ് ഈ ചിത്രം.
"One Of The Best Movies I've Ever Seen. One Of The Best Experiences I've Ever Had. A Masterpiece In Every Aspects."
"One Of The Best Movies I've Ever Seen. One Of The Best Experiences I've Ever Had. A Masterpiece In Every Aspects."
MY RATING :: ★★★★★