Alpha (2018) - 1h 36min
August 26, 2018
മനുഷ്യനും മൃഗവും തമ്മിലുള്ള സ്നേഹം പ്രമേയമാക്കിയ പല ചിത്രങ്ങളും ഇതിന് മുമ്പ് ഇറങ്ങിയിട്ടുണ്ട്. അവയെല്ലാം നമ്മുടെ മനസ്സ് കീഴടക്കിയിട്ടുമുണ്ട്. ആൽഫ പറയുന്നത് ആ സ്നേഹത്തിന്റെ ആരംഭത്തിന്റെ കഥയാണ്. അതും പല പ്രത്യേകതകളോടെ.
💢20000 വർഷങ്ങൾക്ക് മുമ്പാണ് കഥ നടക്കുന്നത്. തങ്ങളുടെ ഇരകളെ വേട്ടയാടിപ്പിടിക്കുന്നത് പുതുതലമുറയെയും പരിശീലിപ്പിക്കാൻ ഇറങ്ങുകയാണ് ആ ഗോത്രവംശം. പുതുതലമുറയിൽ പെട്ടയാളാണ് 'Keda'യും. എന്നാൽ അക്രമം കടുത്തപ്പോൾ തന്റെ വംശത്തിൽ നിന്ന് വേർപ്പെട്ടുപോവുന്ന kedaക്ക് അഭിമുഖീകരിക്കേണ്ടി വന്നത് ഒരുപാട് പ്രശ്നങ്ങളാണ്. അപ്പോഴാണ് അവൻ ഒരു ചെന്നായക്കൂട്ടത്തിന്റെ മുമ്പിൽ വന്ന് പെട്ടതും. മൃഗങ്ങളെ ശത്രുക്കളായി മാത്രം കണ്ടിരുന്ന ആ തലമുറക്ക്, മനുഷ്യകുലത്തിന് ആദ്യമായി ഒരു ചങ്ങാതിയെ കിട്ടി. ആൽഫ.
💢വളരെ ലളിതമായ കഥ. വളരെ കുറച്ച് മാത്രം പ്രത്യക്ഷപ്പെടുന്ന സംഭാഷണങ്ങൾ. അതും പുരാതനമായ ഏതോ ഗോത്രഭാഷ. എന്നിട്ടും സിനിമ നമ്മെ വല്ലാതെ പിടിച്ചിരുത്തുന്നുണ്ട്. അതിന് കാരണങ്ങൾ പലതാണ്. ഒന്നാമതായി സാർവ്വലൗകികമായ 'സ്നെഹം' എന്ന വികാരത്തിന് ഭാഷകളില്ലല്ലോ. കേടയും ആൽഫയും മാത്രമാണ് ഭൂരിഭാഗം സമയവും സ്‌ക്രീനിൽ. എന്നാൽ ഇരുവരും തമ്മിലുള്ള രംഗങ്ങൾ മനം മയക്കുന്നതാണ്. അതോടൊപ്പം അതിഗംഭീര വിഷ്വൽസും. ഓരോ ഫ്രയിമും ഇപ്പോഴും കണ്മുന്നിലുണ്ട്. അത്ര കണ്ണഞ്ചിപ്പിക്കുന്നുണ്ട് കാഴ്ച്ചകൾ. കൂടെ മികച്ച പശ്ചാത്തലസംഗീതവും.
💢3D കാഴ്ചകൾ സിനിമക്ക് ഒരു പ്രത്യേകത സമ്മാനിക്കുന്നുണ്ട്. അത്തരത്തിലാണ് വിഷ്വൽസ് കഥ പറയുന്നത്. ട്രാജഡി ആവുമോ എന്ന് വിഷമിച്ചിരുന്ന സമയത്ത് അതിമനോഹരമായ ഒരു ക്ലൈമാക്സ് നൽകി മനസ്സിന് കുളിർമ സമ്മാനിക്കുന്നുണ്ട് ചിത്രം. ഏറ്റവും ഒടുവിലത്തെ രംഗവും സുന്ദരമായിരുന്നു. ആകെ മൊത്തത്തിൽ മികച്ച തീയേറ്റർ അനുഭവം തന്നെയായി ആൽഫ.
🔻FINAL VERDICT🔻
ഏതൊരു ക്രൂരനിലും ഒളിഞ്ഞിരിക്കുന്ന മൃഗസ്നേഹത്തെ പുറത്ത് കൊണ്ടുവരാനുള്ള കെൽപ്പുണ്ട് ആൽഫക്ക്. അത്രകണ്ട് നമ്മുടെ ഹൃദയം കീഴടക്കും ഈ ചിത്രം. തീയേറ്റർ അനുഭവം ആവശ്യപ്പെടുന്ന ചിത്രം തന്നെയാണ് ആൽഫ. തീയേറ്ററിൽ തന്നെ കണ്ടാസ്വദിക്കുക.
MY RATING :: ★★★½

0 Comments