കോലമാവ് കോകില (2018) - 2h 20min
August 24, 2018
സ്ക്രിപ്റ്റ് സെലക്ഷനിൽ വളരെ ശ്രദ്ധ ചെലുത്തുന്ന നായികയാണ് നയൻതാര. അടുത്തിറങ്ങിയ ഒട്ടുമിക്ക സിനിമകളിലും തന്റെ തെരഞ്ഞെടുപ്പിന്റെ അടയാളങ്ങൾ ചാർത്തിയവയുമാണ്. യോഗി ബാബുവിനൊപ്പമുള്ള CoCo പാട്ടിലും ട്രെയിലറിലും ഒരുപാട് പ്രതീക്ഷകൾ ഒളിപ്പിച്ചിരുന്നു.
💢സാഹചര്യവശാൽ ഡ്രഗ് ഡെലിവറി നടത്തേണ്ടി വരികയാണ് കോകിലക്ക്. മറ്റൊരു ജോലിയുണ്ടെങ്കിലും പണത്തിന് അത്യാവശ്യമായതിനാൽ ഏറ്റെടുത്ത ഡ്രഗ് ജോലിക്കിടയിൽ നേരിടേണ്ടി വരുന്ന രസകരമായ സംഭവവികാസങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
💢ഡെലിവറി എന്നതിന് വലിയ പ്രാധാന്യം കൊടുക്കുന്നില്ലെങ്കിലും അതിനിടയിൽ വരുന്ന ആളുകളെ പരിചയപ്പെടുത്താനാണ് അത്തരം രംഗങ്ങൾ കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്. കോകിലയുടെ ആദ്യരംഗത്തിൽ തന്നെ കൂർമ്മബുദ്ധിക്കാരിയാണെന്ന് പ്രേക്ഷകർക്ക് മനസ്സിലാവുന്നുണ്ട്. അതുകൊണ്ട് തന്നെ പിന്നീടുണ്ടാവുന്ന പെട്ടെന്നുള്ള ചെയ്തികളെല്ലാം സ്വാഭാവികമായെ തോന്നൂ.
💢ഭൂരിഭാഗം കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി മുന്നേറുന്ന ആദ്യ പകുതി അത്ര വേഗതയിലല്ല. എന്നാൽ ബോറടിയും അല്ല. ശേഷം ഇന്റർവെല്ലിനോട് അടുക്കുമ്പോഴാണ് ട്രാക്കിലാവുന്നത്. ഇന്റർവെൽ രംഗം കിടു ഐറ്റം ആയിരുന്നു. പിന്നീടങ്ങോട്ട് ആ പേസ് തന്നെ വീണ്ടെടുക്കാനായിട്ടുണ്ട്.
💢ഇടവേളക്ക് ശേഷം കൂട്ടപ്പൊരിച്ചിലാണ്. കോകിലയും കുടുംബവും യോഗിയും കൂടെയുള്ള പയ്യനുമൊക്കെയായി ചിരിപ്പിക്കുന്നതിന് അതിരില്ല. വൺ ലൈനറുകൾ കൊണ്ട് പൊട്ടിച്ചിരിപ്പിക്കുന്നുണ്ട് ഭൂരിഭാഗം രംഗങ്ങളിലും. ബ്ളാക്ക് ഹ്യൂമറിന്റെ അനന്തസാധ്യതകൾ നന്നായി ഉപയോഗിച്ചിട്ടുണ്ട് സംവിധായകൻ. ഓർത്തോർത്ത് ചിരിക്കാൻ ഒരുപാട് രംഗങ്ങൾ അവശേഷിക്കുന്നുണ്ട്. എന്നാൽ ക്ലൈമാക്സ് കുറച്ച് ഡൗൺ ആയിപ്പോയി. ഇതിലും മികച്ച ഒന്ന് പ്രതീക്ഷിച്ചു.
💢നയൻസിന്റെ ക്യൂട്ട്നെസ്സ് എല്ലാ രംഗങ്ങളിലും സ്ക്രീനിൽ നിറഞ്ഞ് നിൽപ്പുണ്ട്. എപ്പോഴും നിഷ്കളങ്കത നിറഞ്ഞ് നിൽക്കുന്ന, അധികം സംസാരിക്കാത്ത പെൺകുട്ടിയായി തന്റെ വേഷം ഭംഗിയാക്കി. ലേഡി സൂപ്പർസ്റ്റാർ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം പുള്ളിക്കാരിയെ. കൂടെ വീട്ടുകാരും. യോഗി ബാബുവും ടോണിയുമെല്ലാം തങ്ങളുടേതായ പങ്ക് കൃത്യമായി നിർവ്വഹിച്ചിട്ടുണ്ട്.
💢അനിരുദ്ധിന്റെ മ്യൂസിക് സിനിമയുടെ നട്ടെല്ലാണ്. ആദ്യഗാനം മുതൽ തന്നെ പയ്യൻ തകർത്തിട്ടുണ്ട്. കൂടെ BGMഉം പൊളിച്ചു.
🔻FINAL VERDICT🔻
പതിയെ തുടങ്ങുന്ന ആദ്യപകുതിയും ഇന്റർവെല്ലിനോടടുക്കുമ്പോൾ പേസ് വീണ്ടെടുക്കുകയും ചെയ്യുന്ന ചിത്രം ക്ലൈമാക്സിലെ ചെറിയൊരു തൃപ്തിക്കുറവ് ഒഴിച്ചാൽ രസകരമായ അനുഭവമായിരുന്നു. ബ്ളാക്ക് ഹ്യൂമർ സബ്ജെക്റ്റ് എന്ന നിലയിൽ വളരെ ആസ്വദിച്ച ഒന്ന്.
MY RATING :: ★★★½
0 Comments