The Bros (2017) - 1h 44min

August 30, 2018


💢തന്റെ ഓരോ ചിത്രം കൊണ്ടും പ്രേക്ഷകരുടെ ഇഷ്ടം കവരുന്ന നടനാണ് Dong-seok Ma. കട്ട ഹീറോയിസം കാണിച്ചും ചിലയിടങ്ങളിൽ നർമം പകർന്നുമൊക്കെ പുള്ളിക്കാരൻ നിറഞ്ഞാടുമ്പോൾ അറിയാതെ നമ്മളും കട്ട ഫാനായാൽ അത്ഭുതമില്ല. ഒരു മുഴുനീള കോമഡി റോളിൽ ഇഷ്ടതാരത്തെ കാണാനാവുമെന്ന പ്രതീക്ഷയിലാണ് ഈ ചിത്രത്തെ സമീപിച്ചത്.

💢തങ്ങളുടെ അച്ഛൻ മരിച്ചെന്ന വാർത്തയാണ് ആ സഹോദരങ്ങളെ വർഷങ്ങൾക്ക് ശേഷം ആ വീട്ടിലേക്ക് തിരികെകൊണ്ടുവന്നത്. ഇരുവരും തമ്മിൽ പരസ്പരം കോണ്ടാക്റ്റ് പോലുമില്ല. എങ്കിലും മരണാനന്തരചടങ്ങുകൾക്ക് പങ്കെടുക്കാൻ രണ്ട് പേരും വീട്ടിലേക്ക് പുറപ്പെട്ടു. മനസ്സിൽ മറ്റ് പല ഉദ്ദേശങ്ങളുമായിരുന്നു എന്നത് വേറൊരു കാര്യം.

യാത്രക്കിടയിൽ സാഹചര്യവശാൽ ഒരു സ്ത്രീ കൂടി അവരെ അനുഗമിക്കുന്നു. തുടർന്നുണ്ടാകുന്ന അവരുടെ അനുഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്.

💢സിനിമയുടെ തുടക്കമൊക്കെ രസകരമായിരുന്നു. പ്രത്യേകിച്ച് Dongന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്. തുടർന്നും അതുപോലെ തന്നെ പ്രതീക്ഷ നൽകിയാണ് മുന്നോട്ട് പോയത്. എന്നാൽ ഒരു പരിധി കഴിഞ്ഞപ്പോൾ ആകെ കൈവിട്ടുപോയി. കോമഡിയും ഫാന്റസിയും മെലോഡ്രാമയും ആകെക്കൂടി ബ്ലെന്റ് ചെയ്ത് ആസ്വാദ്യകരമല്ലാതാക്കിയിട്ടുണ്ട് പാതി തൊട്ട്. അതിനിടയിലും ചില നല്ല മുഹൂർത്തങ്ങൾ ഉണ്ടെങ്കിലും ഈ ബ്ലെന്റിനിടയിൽ മുങ്ങിപ്പോയെന്ന് പറയേണ്ടി വരും.

💢ചില ആചാരങ്ങളെപ്പറ്റിയും അനുഷ്ടാനങ്ങളെപ്പറ്റിയുമൊക്കെ പറയുന്ന രംഗങ്ങൾ നന്നായി ആസ്വദിക്കാനാവുന്നുണ്ട്. അതോടൊപ്പം ഒരു പരിധി വരെ ഫാന്റസിയും. എന്നാൽ അതൊരു നൂല് വിട്ട പട്ടം പോലെ പാറിപ്പോവുന്നിടത്ത് സിനിമയോടുള്ള താൽപര്യം നഷ്ടമാവുന്നു. പിന്നീട് ക്ലൈമാക്സിലെ ചില സീനുകൾ മാത്രമാണ് നന്നായി തോന്നിയത്.

💢Dang പതിവ് പോലെ സ്‌ക്രീൻ പ്രസൻസ് കൊണ്ട് തന്റെ റോൾ ഭംഗിയാക്കിയിട്ടുണ്ട്. കോമഡിയെല്ലാം വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്തു. കൂടെയുള്ളവരും മോശമെന്ന് പറയാനാവില്ല. എങ്കിലും അതിനോളം മികച്ച് നിൽക്കുന്നില്ല.

🔻FINAL VERDICT🔻

ഓർത്തുവെക്കാൻ യാതൊന്നും സമ്മാനിക്കാതെ, ശരാശരിയോ അതിൽ താഴെയോ മാത്രം ആസ്വാദനം നൽകുന്ന ചിത്രം. Dangന്റെ പെർഫോമൻസ് ഹൈലൈറ്റായി നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ ആരാധകർക്ക് ആസ്വദിക്കാൻ സാധിച്ചേക്കും.

MY RATING :: ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments