Veere Di Wedding (2018) - 2h 15m
August 13, 2018💢ബോളിവുഡിൽ കണ്ടുമടുത്ത കാഴ്ചകളും കഥയും. ആകെയുള്ളൊരു വ്യത്യാസം കേന്ദ്രസ്ഥാനത്ത് നായകന്മാർ മാറി നായികമാർ ആയി എന്നൊന്ന് മാത്രമാണ്. പല സിനിമകളും ഇതേ കഥകൊണ്ട് തന്നെ പലപ്പോഴും രസിപ്പിച്ചിട്ടുണ്ടെങ്കിലും ആ കാര്യത്തിൽ പൂർണ്ണപരാജയമായി മാറുകയാണ് വീരേ ദി വെഡിങ്.
💢ചെറുപ്പം മുതലേ അടുത്തറിയുന്ന നാല് സുഹൃത്തുക്കൾ. അതിൽ കല്യാണമേ വേണ്ടെന്ന് വെച്ച കാളിന്ദി ഒരു പ്രത്യേക സാഹര്യത്തിൽ കല്യാണത്തിന് സമ്മതിക്കുന്നു. അവളുടെ കല്യാണത്തിന് ഒരുമിക്കുന്ന മറ്റ് മൂന്നുപേർ. അവർക്കും അവരുടേതായ കഥകളും ജീവിതവും ഉണ്ട്. അവരുടെ സൗഹൃദം കൈകാര്യം ചെയ്തുകൊണ്ട് കഥ വികസിക്കുന്നു. സോറി വികസിക്കാൻ പ്രത്യേകിച്ച് ഒരു കഥയും ഇല്ല.
💢എല്ലാ റോം കോം സിനിമകളെ പോലെ തന്നെ ഒരു വ്യത്യാസവും ഇല്ലാതെ നാം പ്രതീക്ഷിക്കുന്ന പോലെത്തന്നെയാണ് കഥയും മുന്നോട്ട് പോവുക. ചിരി പകരുന്ന ചില രംഗങ്ങൾ മാത്രമാണ് ഇടക്ക് ആശ്വാസം. പിന്നെ ചില പാട്ടുകളും. അതല്ലാതെ യാതൊരു പുതുമയും ചിത്രം കണ്ടുകഴിയുമ്പോൾ ലഭിക്കുന്നില്ല.
💢സ്വര ഭാസ്കറിന്റെ കഥാപാത്രം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി നിൽക്കുന്നുണ്ട്. ചില കൗണ്ടറുകളും പുള്ളിക്കാരിയുടെ വക ഇറക്കുന്നുണ്ട്. അതോടൊപ്പം മറ്റുള്ളവരേക്കാളേറെ ശിഖ തത്സാനിയയുടെ കഥാപാത്രം സ്‌ക്രീൻ പ്രസൻസ് അപഹരിക്കുന്നുണ്ട്. അവരുടെ കഥാപാത്രങ്ങൾ മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചിരുത്തുന്നത്. കരീനക്കും സോനം കപൂറിനും പ്രേക്ഷകശ്രദ്ധ ആകർഷിക്കത്തക്ക ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല.
🔻FINAL VERDICT🔻
സ്ഥിരം കാണാൻ സാധിക്കുന്ന റോം കോം കഥയും യാതൊരു പുതുമയും സമ്മാനിക്കാത്ത അവതരണവും വീണ്ടും സ്‌ക്രീനിൽ വരുമ്പോൾ വിരസത മാത്രമാണ് സിനിമയിലുടനീളം നിലനിന്നത്. അതുകൊണ്ട് തന്നെ നിരാശ നൽകിയ അനുഭവമായി ഈ സൗഹൃദക്കഥ.
MY RATING :: ★½
0 Comments