The Guernsey Literary And Potato Peel Pie Society (2018) - 2h 4min
August 29, 2018
സിനിമകൾക്കും പുസ്തകങ്ങൾക്കും വെറും കാഴ്ചാനുഭവം എന്നതിനപ്പുറം ഒരു മാജിക്ക് ഉണ്ട്. നമ്മളറിയാതെ തന്നെ നമുക്ക് ചുറ്റുമുള്ള സൗഹൃദം അവ വളർത്തും. സൗഹൃദവലയം നാം വിചാരിക്കുന്നതിനപ്പുറം വലുതാകും. സ്വന്തം ജീവിതം തന്നെയാണ് അതിനനുഭവം.
💢ഒരു ബുക്ക് ക്ലബ്ബിന് "potato peel pie society' എന്നൊക്കെ ആരെങ്കിലും പേരിടുവോ. അതായിരുന്നു മനസ്സിൽ ആദ്യം വന്ന ചോദ്യം. എന്നാൽ അതിന്റെ പുറകിലുമുണ്ട് രസകരമായ ഒരു കഥ. അതിനപ്പുറം കുറെ ജീവിതങ്ങളും. ആ ക്ലബ്ബ് പിന്നീടവരുടെ ജീവശ്വാസമായി മാറിയതിന്റെ കഥ.
💢2008ൽ പബ്ലിഷ് ചെയ്ത ഇതേ പേരിലുള്ള പുസ്തകത്തിന്റെ ദൃശ്യാവിഷ്കാരമാണ് Mike Newell സംവിധാനം ചെയ്ത ഈ ചിത്രം. ലണ്ടനിൽ എഴുത്തുകാരിയായി പ്രശസ്തിയാർജ്ജിക്കുന്ന ജൂലിയറ്റിന് ആ കത്ത് കണ്ടമാത്രയിൽ ഒരു പ്രത്യേകത തോന്നിയിരുന്നു. അതിലുണ്ടായിരുന്ന അഡ്രസ്സ് അവൾക്ക് തീരെ പരിചിതമല്ലായിരുന്നു. കത്ത് തുറന്നപ്പോഴുള്ള സംഗതികൾ അതിലും വിചിത്രം. Guernsey ഐലന്റിലുള്ള ഒരു കൂട്ടം പുസ്തകപ്രേമികളാണ് തനിക്ക് കത്തെഴുതിയിരിക്കുന്നത്. അവർ ആ ക്ലബ്ബ് രൂപീകരിച്ച കഥയൊക്കെ ജൂലിയറ്റിന് വളരെ രസകരമായി തോന്നി. തുടർന്ന് അവർ തമ്മിലുള്ള സൗഹൃദവും വർധിച്ചു.
രണ്ടാം ലോക മഹായുദ്ധത്തിന്റെ നിഴലിൽ കഴിയുന്ന ആ ദ്വീപിലെ ആൾക്കാരെ പറ്റി ജൂലിയറ്റിന് കൂടുതൽ കൗതുകമായി. അവരെ സന്ദർശിക്കാനായി അവിടേക്ക് ചെല്ലുന്ന ജൂലിയറ്റിനെ കാത്തിരിക്കുന്നത് സന്തോഷകരമായ ദിനങ്ങൾ ആയിരുന്നില്ല. അതിലൂടെ, ദ്വീപിലുള്ളവരിലൂടെ കഥ വികസിക്കുന്നു.
💢പുസ്തകങ്ങൾ സിനിമയാക്കുമ്പോൾ ഭൂരിഭാഗവും അവയുടെ ആത്മാവ് നഷ്ടപ്പെട്ടായിരിക്കും. ബുക്ക് വായിച്ചിട്ടുള്ള പലരുടെയും അഭിപ്രായം കേട്ടിട്ടുള്ളതാണ്. സ്വന്തമായി അനുഭവവും ഉണ്ട്. എന്നാൽ ഈ സിനിമയെ പറ്റി യാതൊന്നും അറിയാതെ, പുസ്തകത്തിൽ നിന്ന് ഒരുക്കിയതാണെന്ന വിവരം കണ്ണിൽ പെടാതെ കണ്ടതാണ്. എന്നാൽ കണ്ടുകഴിഞ്ഞപ്പോൾ ഒരു സംശയം തോന്നി വിക്കിയിൽ നോക്കിയപ്പോഴാണ് സംഗതി പിടികിട്ടിയത്. മനസ്സിന് മികച്ച അനുഭൂതി നൽകിയ ഹൃദ്യമായ അനുഭവമായിരുന്നു ഈ ചിത്രം. അതിന് കാരണങ്ങൾ അനവധിയാണ്.
💢ആദ്യ രംഗം തന്നെ സിനിമ തുടർന്ന് കാണാൻ കൗതുകം ജനിപ്പിക്കും വിധമായിരുന്നു. തുടർന്നുള്ള ഓരോ മുഹൂർത്തങ്ങളും വളരെയേറെ രസകരമായിരുന്നു. ഒരുപരിധി കഴിഞ്ഞ് പ്രതീക്ഷിക്കാത്ത പല കാര്യങ്ങളിലേക്കും കടക്കുമ്പോൾ ജൂലിയറ്റിനെ പോലെ തന്നെ നമുക്കും ആകാംഷയാണ്. ആ കൂട്ടായ്മയെപ്പറ്റിയും അതിലൂടെയുണ്ടായ സൗഹൃദങ്ങളെപ്പറ്റിയും കൂടുതൽ അറിയാനുള്ള ജിഞ്ജാസ സൃഷ്ടിക്കാൻ ഓരോ രംഗങ്ങൾക്കും സാധിക്കുന്നുണ്ട്. അത്തരത്തിലാണ് കഥ പറയുന്ന രീതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.
💢ഗംഭീര വിഷ്വലുകളാൽ സമൃദ്ധമാണ് ഓരോ രംഗങ്ങളും. ആ ദ്വീപിലെ ഓരോ കാഴ്ചകളും അതിമനോഹരമായി തോന്നുന്നുണ്ട്. ചില രംഗങ്ങളും സംഭാഷണങ്ങളുമൊക്കെ പ്രത്യേകത നിറഞ്ഞതായി ഫീൽ ചെയ്യുന്നുണ്ട്. അതൊക്കെയും സിനിമയുടെ മനോഹാരിത കൂട്ടുന്നുണ്ട്. അതോടൊപ്പം ലില്ലി ജെയിംസിന്റെ ക്യൂട്ടിനെസ്സ് എല്ലാ രംഗങ്ങളിലും കണ്ണിന് കുളിർമയാവുന്നുണ്ട്.
🔻FINAL VERDICT🔻
പ്രതീക്ഷിക്കാതെ ലഭിച്ച മനോഹരമായ അനുഭവമായിരുന്നു ഈ പുസ്തകക്കൂട്ടം സമ്മാനിച്ചത്. ഇങ്ങനെയൊന്ന് തുടങ്ങിയാലോ എന്ന് മനസ്സ് ചിന്തിക്കും വിധം ഹൃദ്യമായ അനുഭവം. കുറെയേറെ സന്തോഷങ്ങളും ഒരിത്തിരി നൊമ്പരവും ചില മുഹൂർത്തങ്ങൾ സമ്മാനിക്കുമ്പോൾ ഒരുപാട് പ്രിയപ്പെട്ട ഒന്നായി മാറുന്നു ഈ ചിത്രം.
MY RATING :: ★★★½
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

0 Comments