Signal S1 (2016)
August 27, 2018
ഭൂതകാലത്തെ ഓർമ്മകൾ പലപ്പോഴും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. അവ അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിലോ എന്ന് നമ്മൾ ആഗ്രഹിക്കും. വിലപ്പെട്ട പലതും നഷ്ടമായതോർത്ത് വിലപിക്കും. ആ സമയത്ത് അവയൊക്കെ മാറ്റാൻ ഒരവസരം ലഭിച്ചാലോ..??
💢കൊറിയൻ സിനിമകളിൽ പല ടൈംലൈനുകളിൽ കഥ പറഞ്ഞ ചുരുക്കം ചില സിനിമകൾ മാത്രമേ കണ്ടിട്ടുള്ളൂ. അതിൽ ഇഷ്ടപ്പെട്ട ഒന്നാണ് 'Time Renegades'. Signalന്റെ മൂലകഥയും ഏതാണ്ട് അതുപോലെ തന്നെയാണെന്ന് ലളിതമായി പറയാം. കൂടുതൽ കഥയിലേക്ക് കഥക്കുന്നില്ല. ഇനി കാണുന്നവരുടെ ത്രിൽ കളയുന്നില്ല.
💢സീരീസിന്റെ ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയത് അത് കാഴ്ചയിൽ നൽകുന്ന പുതുമയാണ്. പലവുരു ഉപയോഗിച്ച പ്രമേയമാണെങ്കിൽ കൂടി അതിന്റെതായ ഫ്രഷ്നെസ്സ് നൽകാൻ സവിധായകനായിട്ടുണ്ട്. തീരെ ഊഹിക്കാൻ പറ്റാത്ത കഥയും അവതരണവും ഓരോ എപ്പിസോഡിന്റെയും നട്ടെല്ലാവുമ്പോൾ ഞെട്ടിക്കുന്ന പല കാഴ്ചകൾക്കും സാക്ഷിയാവേണ്ടി വരുന്നു പ്രേക്ഷകർ. പ്രധാനപ്പെട്ട കഥാപാത്രങ്ങളൊക്കെയും ബ്രില്ലിയൻറ് ആയി കാണിക്കുന്നതിനാൽ ഒരു പിടിയും തരാത്ത വിധമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അത് തന്നെയാണല്ലോ നമുക്ക് വേണ്ടതും. പൊടുന്നനെ ഉണ്ടാവുന്ന വഴിത്തിരിവുകൾ നമ്മിലുണ്ടാക്കുന്ന കൗതുകം ചില്ലറയല്ല.
💢ശ്രദ്ധയാർജ്ജിച്ച മറ്റൊരു കാര്യമാണ് ഭൂതകാലത്തിന്റെ വേട്ടയാടൽ. എത്രയൊക്കെ മാറ്റം വരുത്തിയാലും നമ്മൾ ആഗ്രഹിക്കുന്നത് പോലെയാവില്ല നമ്മുടെ ജീവിതം. നല്ല മാറ്റമാണെങ്കിൽ കൂടി അതിന്റെതായ പരിണിതഫലം നമുക്ക് ഭാവിയിൽ അനുഭവിക്കേണ്ടി വരിക തന്നെ ചെയ്യും. പല സന്ദർഭങ്ങളും അവ വരച്ച് കാട്ടുന്നുണ്ട്. സ്പോയിലർ ആവുമെന്നതിനാൽ അവ പരാമർശിക്കുന്നില്ല.
💢ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന 15 എപ്പിസോഡും താണ്ടി ഫിനാലെയിലേക്ക് വന്നപ്പോൾ അൽപം നിരാശയായിരുന്നു ഫലം. ബാക്കിയുള്ള എപ്പിസോഡുകളിൽ കാട്ടിയതിനേക്കാൾ എളുപ്പമാണ് കാര്യങ്ങളെങ്കിലും ആവിഷ്കാരത്തിൽ അത് പ്രകടമായിരുന്നില്ല. ഒരുതരം അലസത പല ഘട്ടങ്ങളിലും അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. രണ്ടാം ഭാഗത്തിനായി വഴിതെളിക്കുന്നുണ്ടെങ്കിലും എവിടെ നിർത്തണമെന്ന് അറിയാത്തത് പോലെ. ബാക്കിയുള്ള എപ്പിസോഡുകളിൽ ചിലതിൽ അൽപം മെലോഡ്രാമ കടന്നുകൂടിയിട്ടുണ്ടെങ്കിലും അവ ഒരിക്കലും ആസ്വാദനത്തിന് ഭംഗം വരുത്തിയിരുന്നില്ല. എന്നാൽ ലാസ്റ്റ് എപ്പിസോഡിൽ ത്രില്ലടിപ്പിക്കുന്ന ഭാഗങ്ങൾ പോലും അമേച്വറിഷ് ആയ അവതരണം മൂലം പാളിപ്പോകുന്നതായി തോന്നി. എങ്കിലും മൊത്തത്തിൽ തൃപ്തി തന്നെയാണ് ഫലം.
💢എഡിറ്റിങ്ങും പശ്ചാത്തലസംഗീതവും പറയാതെ വയ്യ. അതിഗംഭീരമായിരുന്നു രണ്ട് വിഭാഗവും. ആദ്യഭാഗങ്ങളിൽ പാസ്റ്റും പ്രസന്റും അടിക്കടി ഒരുമിച്ച് വരുമ്പോൾ രോമാഞ്ചം കൊള്ളിക്കാൻ സാധിച്ചിട്ടുണ്ട് മികവ് പുലർത്തുന്ന എഡിറ്റിങ്ങിന്. കൂടെ സീരീസിന്റെ സിഗ്നേച്ചർ ബിജിഎം കൂടിയാവുമ്പോൾ പറഞ്ഞറിയിക്കാനാവില്ല ആ നേരമുണ്ടായ അനുഭൂതി. ഇരുകാലഘട്ടങ്ങളും എളുപ്പം മനസ്സിലാവുന്ന രീതിയിലുള്ള കളർ ടോണും കാര്യങ്ങൾ എളുപ്പമാക്കുന്നുണ്ട്.
💢Jee-hoon lee, Jin- Woong Cho എന്നിവരുടെ ഗംഭീര പ്രകടനങ്ങളും സിഗ്നലിന് മുതൽക്കൂട്ടാവുന്നുണ്ട്. Hye-Su Kim നല്ല ക്യൂട്ട് ആയിരുന്നു ഇരു കാലഘട്ടങ്ങളിലും. കൂടെ സ്റ്റൈലിഷും. പ്രകടനവും മികച്ചത് തന്നെ. ഒപ്പം കട്ട വില്ലനിസവുമായി Jang Hyun-Sung നിറഞ്ഞ് നിൽക്കുന്നുണ്ട്.
🔻FINAL VERDICT🔻
"Brilliant Execution Of a Brilliant Screenplay". ഒറ്റവാക്കിൽ പറഞ്ഞാൽ അതാണ് സിഗ്നൽ. ഒരു എപ്പിസോഡ് കണ്ട് തീർത്താൽ ബാക്കിയുള്ളവയും കണ്ടിരിക്കുമെന്ന് 101% ഉറപ്പ്. അത്ര ഗംഭീര അനുഭവമാണ് ആദ്യം കണ്ട കൊറിയൻ സീരീസ് എന്ന നിലയിൽ സിഗ്നൽ നൽകിയത്. രണ്ടാമത്തെ സീസണിനായുള്ള കാത്തിരിപ്പിൽ ഞാനും കൂടുന്നു...
MY RATING::★★★★½

0 Comments