ഇബ്ലീസ് (2018) - 120 min

August 03, 2018

"എന്നാലും നിനക്കെങ്കിലും ഓർക്കായിരുന്നു"

ഈ ഡയലോഗ് മനസ്സിന് നൽകിയ നോവ് ചില്ലറയല്ല. സിനിമയിൽ ഒരു നീറ്റൽ സമ്മാനിച്ച രംഗം വേറെയില്ല. ബാക്കിയുള്ളയിടം മുഴുവൻ ആർത്തുല്ലസിച്ച് കണ്ടുതീർത്തു എന്ന് പറയുന്നതാവും സത്യം.


🔻STORY LINE🔻
      ...............................

🔻BEHIND SCREEN🔻

അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ എന്ന ചിത്രം തീയേറ്ററിൽ നല്ല ആസ്വാദനം നൽകിയ ഒന്നായിരുന്നു. പോരായ്മകൾ ഉണ്ടെങ്കിലും രസകരമായ പ്രമേയമായിരുന്നു സിനിമയെ താങ്ങിനിർത്തിയത്. അപ്പോൾ തന്നെ നോട്ടമിട്ടതാണ് രോഹിത്ത് എന്ന സംവിധായകനെ. രണ്ടാം ചിത്രം പ്രഖ്യാപിച്ചപ്പോഴും പ്രതീക്ഷ ചില്ലറയായിരുന്നില്ല. അതുകൊണ്ടാണ് ആദ്യദിനം ടിക്കറ്റെടുത്ത്.

പോസ്റ്ററും ട്രെയിലറും പ്രതീക്ഷ നൽകിയത് പോലെ തന്നെ ഒരു അപാര ഫാന്റസി വേൾഡ് ആണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. മരണത്താൽ ശാപം കിട്ടിയ നാടിന്റെ കഥ പറഞ്ഞ് തുടങ്ങി പിന്നീടങ്ങോട്ട് ഒരു ഫൺ റൈഡ് തന്നെയാണ്. ഒരുപാട് രസകരമായ കഥാപാത്രങ്ങളും അതിനേക്കാൾ രസകരമായ അവരുടെ വിശേഷങ്ങളുമൊക്കെയായി വേറൊരു നാട്ടിലെത്തിക്കുകയാണ് പുള്ളിയും തിരക്കഥാകൃത്ത് സമീറും ചേർന്ന്. അന്നത്തെ പ്രധാന പോരായ്മയായിരുന്ന സമയദൈർഘ്യം ഇത്തവണ എന്തായാലും ഇല്ല. രണ്ട് മണിക്കൂറിൽ സംഗതി തീർത്തിട്ടുണ്ട്.

പതിയെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയുള്ള തുടക്കം രസകരമായ ചില മുന്നേറ്റങ്ങൾ ഓരോ പോയിന്റിൽ നല്കിവരുമ്പോഴാണ് ഇന്റർവെല്ലിൽ ഒരു ഇടിവെട്ട് ട്വിസ്റ്റ് നൽകിയത്. അതുകഴിഞ്ഞപ്പോൾ കാര്യങ്ങൾ കൂടുതൽ രസകരമായി. ഒരുപാട് ചിരിക്ക് വഴിവെക്കുന്ന സന്ദർഭങ്ങളും പുഞ്ചിരി സമ്മാനിക്കുന്ന മുഹൂർത്തങ്ങളും ചിന്തിപ്പിക്കുക്കുകയും ചിരിപ്പിക്കുകയും ചെയുന്ന  ഡയലോഗുകളും ഫാന്റസിയെന്ന ലേബലിനോട് നീതി പുലർത്തുന്ന അവതരണങ്ങളുമൊക്കെയായി ഗംഭീര അനുഭവമാകുന്നുണ്ട് ഇബ്ലീസിന്റെ വിശേഷങ്ങൾ. കൂടുതൽ കഥയിലേക്ക് കടക്കുന്നില്ല. പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരാത്ത വിശേഷങ്ങളാണ് മനസ്സിലിപ്പോഴും.

മൊത്തത്തിൽ തീയേറ്ററിൽ തന്നെ കണ്ടനുഭവിക്കേണ്ട, വർണ്ണങ്ങളുടെയും മനോഹരമായ ആശയങ്ങളുടെയും മായികലോകം തീർക്കുന്ന, ഒരുപാട് പോസിറ്റിവിറ്റി നമ്മിൽ നല്കുന്ന ഗംഭീരചിത്രമാണ് ഇബ്ലീസ്.

"രോഹിത്തേട്ടാ ഇങ്ങൾ ഇബ്‌ലീസല്ല ഒരു ജിന്നാണ്"

🔻ON SCREEN🔻

ആസിഫ് അലിയുടെ  കഥാപാത്രത്തേക്കാൾ സ്‌ക്രീൻ പ്രസൻസ് അപഹരിക്കുന്നവയാണ് ലാലിന്റെയും സിദ്ധീഖിന്റെയും പ്രകടനവും കഥാപാത്രങ്ങളും. ഇവർ രണ്ടും ചിരിപ്പിച്ചതിന് കണക്കില്ല. ആസിഫിന് വെല്ലുലവിളി ഉയർത്തുന്ന ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. വൈശാഖനെ ഭംഗിയായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. മഡോണയുടെ കഥാപാത്രം അവസാനഭാഗങ്ങളിൽ ഡയലോഗ് പോലുമില്ലാതെ ഇഷ്ടം സമ്പാദിക്കുന്നുണ്ട്. ശ്രീനാഥ്‌ ഭാസിയുടേതും രസകരമായിരുന്നു.

🔻MUSIC & TECHNICAL SIDES🔻

ഫാന്റസി എന്ന ലേബലിൽ വരുമ്പോൾ ഛായാഗ്രഹണവും സംഗീതവുമൊക്കെ ഒരുപാട് പ്രാധാന്യമുള്ളതാണ്. സ്‌ക്രീനിൽ വർണ്ണശബളമായ കാഴ്ചകൾ തീർക്കുന്ന, പശ്ചാത്തലസംഗീതം കൊണ്ടും പാട്ടുകൾ കൊണ്ടും ആ ലോകത്തെ മനോഹരമാക്കുന്നു സ്‌കിൽ ജോർജ്ജും ഡോൺ വിൻസെന്റും. എത്ര അഭിനന്ദിച്ചാലും മതിവരില്ല നിങ്ങളെ. പ്രത്യേകിച്ച ഇടവേളക്ക് ശേഷമുള്ള ആ ഗാനം. അതുപോലെ എഡിറ്റിങ്ങും രസകരമാണ്.

🔻FINAL VERDICT🔻

"ചേട്ടാ ഒരു ടിക്കറ്റ് കൂടി. എനിക്കല്ല ജിന്നിനാണ്."

MY RATING :: ★★★★☆

You Might Also Like

0 Comments