Ghoul S1 (2018)
August 28, 2018
കഥ നടക്കുന്നത് ഏത് രാജ്യത്താണെന്ന് സീരീസിന്റെ ഒരു ഭാഗത്തും പറയുന്നില്ല. എന്നാൽ ചില ഡയലോഗുകളിൽ നിന്ന് അത് വ്യക്തമാണ്. കഥാപാത്രങ്ങളുടെ പേരുകളിൽ പോലും ചില സന്ദർഭങ്ങളിൽ പല ചിന്തകളും സംവിധായകൻ ഒരുക്കുന്നുണ്ട്. അത്തരത്തിൽ ശക്തമായ രാഷ്ട്രീയത്തിന്റെ വക്താവാകുന്നിടത്താണ് ഗൗൾ പ്രസക്തിയാർജിക്കുന്നത്.
💢ഒരു ഡിസ്റ്റോപ്പിയൻ കാലഘട്ടത്തിലാണ് കഥ തുടങ്ങുന്നത്. നിദയും വാപ്പ ഷാനവാസും യാത്ര ചെയ്യുമ്പോൾ പട്ടാളക്കാർ തടയുന്നു. അവരുടെ ചോദ്യത്തിൽ നിന്നാണ് ഇന്ത്യയെ തന്നെ പ്രതിനിധാനം ചെയ്യുന്നതാണെന്ന് വ്യക്തമാകുന്നത്. കാറിൽ ബീഫ് ഉണ്ടോ എന്നാണ് അവരുടെ ചോദ്യം. അതിന് ശേഷമുള്ള ചില ചോദ്യങ്ങൾ മതങ്ങൾക്കും മതപഠനങ്ങൾക്കും ഏർപ്പെടുത്തിയിരിക്കുന്ന കർശനനിയന്ത്രണങ്ങൾക്ക് നേരെയാണ് വിരൽ ചൂണ്ടുന്നത്. പൗരന്മാർക്ക് മേൽ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്ന വിലക്കുകൾ, നിയന്ത്രണങ്ങൾ ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധിക്കുന്നവരെല്ലാം തീവ്രവാദികളോ രാജ്യദ്രോഹികളോ ആയി മുദ്രകുത്തപ്പെടും. അവരെ മനം മാറ്റാനുള്ള വഴികൾ വേറെയും ഒരുക്കിവെച്ചിട്ടുണ്ട്.
💢മാംസം ഭക്ഷിക്കുന്ന ജിന്നിനെയാണ് ഗൗൾ എന്ന് വിളിക്കുക. ഒരുതരത്തിൽ തിന്മയുടെ പ്രതിരൂപമാണ് ഗൗൾ. എന്നാൽ ഇവിടെ മറ്റൊരർത്ഥം കൂടി സംവിധായകൻ നൽകുന്നുണ്ട്. നിരപരാധികളുടെ രോഷത്തിൽ നിന്നും, അവരുടെ നിസ്സഹായതയിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന പ്രതിഷേധമാണ് ഗൗൾ. രാജ്യത്തിനെതിരെ ചെറുവിരൽ ആനക്കുന്നവരെ വരെ തീവ്രവാദിയായി മുദ്രകുത്തുമ്പോൾ, വെളിച്ചം കാണാത്ത വിധം അവർ തുറങ്കിലടക്കപ്പെടുമ്പോൾ, തീവ്രമായ ശിക്ഷകൾക്ക് വിധേയരാകേണ്ടി വരുമ്പോൾ അവരിൽ നിലകൊള്ളുന്ന പ്രതിഷേധത്തിന്റെ അഗ്നി ഗൗളായി രൂപം പ്രാപിക്കും.
💢മറ്റുള്ളവരെ അടിച്ചമർത്തുന്നതിൽ സന്തോഷം കണ്ടെത്തുകയാണ് ഭരണകൂടം. കേണൽ ഡകൂണയും ലക്ഷ്മിയുമൊക്കെ ആ ഭരണകൂടത്തിന്റെ പ്രതിരൂപങ്ങളാണ്. തന്റെ പൂർവ്വികന്മാരുടെ ചെയ്തികളിൽ, നിരപരാധികളെ കൊന്നൊടുക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നുണ്ട് ഡകൂണ. അതോടൊപ്പം ലക്ഷ്മിയെ ബാക്കിയുള്ളവർ അനുസരിക്കുന്ന രംഗത്തിലും അവിടെയുള്ളവരുടെ പേരുകൾ ശ്രദ്ധിച്ചാൽ കാരണമെന്തെന്ന് മനസ്സിലാക്കാം. അത്തരത്തിൽ ചെറിയ ആശയങ്ങൾ പോലും പലയിടത്തും കൈമുതലാക്കുന്നുണ്ട് ഗൗൾ.
💢ആദ്യ എപ്പിസോഡ് ആ ഡിസ്റ്റോപ്പിയൻ കാലഘട്ടത്തെ പരിചയപ്പെടുത്താനാണ് പാതിയോളം ഉപയോഗിച്ചിരിക്കുന്നത്. ശേഷം കാര്യത്തിലേക്ക് കടക്കുന്നുണ്ട്. ഹൊറർ എന്ന ലേബലാണെങ്കിലും ഭയപ്പെടുത്തുന്ന രംഗങ്ങളില്ല. പകരം അന്തരീക്ഷം മുഴുവൻ ഭയപ്പാടാണ്. സംഭവം അരങ്ങേറുന്നത് തന്നെ ഇരുട്ടാൽ ചുറ്റപ്പെട്ട പ്രദേശത്താണ്. പുറത്തെന്താണ് നടക്കുന്നതെന്ന് അറിവില്ല. ബൾബുകളുടെ വെളിച്ചം മാത്രമാണ് ആശ്രയം. പിന്നീട് ഓരോ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നിടത്ത് കഥ വികസിക്കുന്നു. വെറും മൂന്ന് എപ്പിസോഡിൽ തീർക്കാവുന്ന കഥയായിട്ട് കൂടി നല്ല രീതിയിൽ ആകാംഷ നൽകുന്നുണ്ട് അവതരണമികവ്.
💢രാധിക ആപ്‌തെക്ക് യാതൊരു വെല്ലുവിളിയും ഉയർത്തുന്നില്ല നിദ എന്ന കഥാപാത്രം. എന്നാൽ കിട്ടിയത് ഭംഗിയാക്കി. നിദ കഴിഞ്ഞാൽ ഓർമ്മയിൽ നിൽക്കുക ലക്ഷ്മി എന്ന കഥാപാത്രം മാത്രമാണ്. മറ്റുള്ളവർക്കൊന്നും യാതൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
🔻FINAL VERDICT🔻
വെറുമൊരു സീരീസ് എന്നതിലുപരി മികവുറ്റ ആശയങ്ങളുടെ ശക്തമായ അവതരണം കൂടിയാണ് ഗൗളിന് മുതൽക്കൂട്ട്. രാജ്യത്തിന്റെ അനുവാദത്തോടെ പൗരന്മാരെ ക്രൂരമായി ചൂഷണം ചെയ്യുമ്പോൾ ഓരോരുത്തരിലെയും ഗൗൾ ഉണരുകയാണ്. നിദയുടെയും. അതൊരു രണ്ടാം ഭാഗമായി ഭവിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
MY RATING :: ★★★½

0 Comments