Lost Girls
March 31, 2020
🔻2010. New York. തന്റെ മകൾ ഷാനോണിന്റെ വരവും പ്രതീക്ഷിച്ച് മക്കളുമായി അത്താഴത്തിന് ഒരുങ്ങിയിരിക്കുകയാണ് മേരി ഗിൽബർട്ട്. എന്നാൽ നേരം ഏറെ വൈകിയിട്ടും മകൾ എത്താതിരുന്നതോടെ ആകെ ആവലാതിയിലായി ആ കുടുംബം. ഒരു ദിവസം കഴിഞ്ഞപ്പോൾ തന്നെ മകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതിപ്പെടുകയും ചെയ്തു. ഷാനോണിന് എന്തായിരിക്കും സംഭവിച്ചത്. യഥാർത്ഥ സംഭവത്തെ അതിന്റെ തീവ്രതയോടെ തന്നെ സ്‌ക്രീനിലെത്തിക്കുകയാണ് ഈ ചിത്രം.
Year :2020
Run Time : 1h 35min
🔻"Have you watched the news? It's all 'He's a cop', He's a clammer, He's this he's that. It's all him him him. What about our girls? Who's talking about them? And when they do it's a prostitute, hooker, sex worker, escort. Never friend, sister, mother, daughter. They Dont care. They blame them. And it's our job as mothers and sisters to make sure these girls are not forgotten."
ഒരു സിനിമയുടെ രാഷ്ട്രീയത്തെ ഒരൊറ്റ ഡയലോഗിലൂടെ സിനിമ മുന്നോട്ട് വെക്കുകയാണ്. പല സംഭവങ്ങളിലൂടെ അത് നമുക്ക് കാണിച്ച് തരികയാണ്. ഒരു സാധാരണ പൗരന് ലഭിക്കേണ്ട അവകാശങ്ങളും പരിഗണനയും വേശ്യ എന്ന് ചാപ്പകുത്തപ്പെട്ടവർക്ക് സമൂഹവും അധികാരികളും നൽകുന്നുണ്ടോ എന്നൊരു അന്വേഷണം കൂടിയായിരുന്നു ഈ സംഭവം വഴിവെച്ചത്. ഒരു ത്രില്ലർ എന്നതിലുപരി ഈ സിനിമയെ ഇൻവെസ്റ്റിഗേഷൻ ഡ്രാമ എന്ന നിലയിൽ ഉൾപെടുത്തുന്നതാവും ഉചിതം. ഒപ്പം സിനിമ മുന്നോട്ട് വെക്കുന്ന ആശയങ്ങളും ശ്രദ്ധേയമാണ്.
🔻ത്രില്ലർ എന്ന ജേണറിനോട് സിനിമ പലപ്പോഴും നീതിപുലർത്തുന്നില്ലെങ്കിലും പൊടുന്നനെ ആവേശമുണർത്തുന്ന ചില മൊമന്റുകൾ ചിത്രം സമ്മാനിക്കുന്നുണ്ട്. ഡ്രാമയെന്ന നിലയിൽ നമ്മെ ഇമോഷണലി അറ്റാച്ച് ചെയ്തിരിക്കുന്ന നിമിഷങ്ങളിൽ അവ ത്രില്ലർ പരിവേഷം നൽകുന്നുണ്ട്. അതൊക്കെയും മേരി ഗിൽബർട്ടിന്റെ അന്വേഷണത്തിലൂടെയാണെന്നതാണ് ശ്രദ്ധേയമായ ഘടകം. പോലീസും മറ്റ് അന്വേഷണ ഏജൻസികളും കേസിനോട് വിമുഖത കാട്ടുമ്പോഴും അമ്മയുടെ ഇച്ഛാശക്തി കൊണ്ട് ഈ കേസ് എത്രത്തോളം സഞ്ചരിക്കുന്നുണ്ടെന്ന് കണ്ടറിയേണ്ടത് തന്നെയാണ്.
🔻ഓസ്കർ നോമിനീ Amy Ryanന്റെ ഗംഭീര പ്രകടനം എടുത്ത് പറയേണ്ട ഘടകമാണ്. ഒരമ്മ എന്ന നിലയിലും മറ്റൊരു സഹായവും ലഭ്യമല്ലാത്തപ്പോഴും അന്വേഷണത്തിന് ചുക്കാൻ പിടിക്കുന്ന വ്യക്തിയെന്ന നിലയിലും ഭാവഭദ്രമായ പ്രകടനത്തിലൂടെ ആ കഥാപാത്രത്തെ നമ്മോട് അടുപ്പിക്കുന്നുണ്ട്. Long island കേസ് എന്ന നാമകരണം ചെയ്തിട്ടുള്ള തിരോധാനപരമ്പര അരങ്ങേറുന്ന പ്രദേശത്തിന്റെ വന്യത ഒപ്പിയെടുത്തിരിക്കുന്നത് ഭീതി ജനിപ്പിക്കും വിധമാണ്. ആസ്വാദനത്തിന് വലിയ പങ്ക് വഹിച്ചിട്ടുണ്ട് ഛായാഗ്രഹണം.
🔻FINAL VERDICT🔻
അമേരിക്കയുടെ ചരിത്രത്തിലെ തന്നെ വിവാദപരമായ കേസായി 'Long Island Case' ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പൗരന്മാരെ സംരക്ഷിക്കേണ്ട കടമയുള്ള അധികാരികളുടെ അനാസ്ഥ മൂലം നഷ്ടപ്പെട്ട ജീവനുകൾക്ക് ഇന്നും ഒരു കൊലയാളിയെ കണ്ടെത്താനാവാതെ നട്ടം തിരിയുമ്പോൾ അവർക്ക് നേരെ വിരൽ ചൂണ്ടുകയാണ് മേരി ഗിൽബർട്ട് അടക്കമുള്ള സമൂഹം. തീർച്ചയായും മികച്ച ഒരനുഭവം തന്നെയാവും ശക്തമായ ഈ ഇൻവെസ്റ്റിഗേഷൻ ഡ്രാമ.
AB RATES ★★★½
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

0 Comments