Headshot

March 29, 2020



🔻ഒരു കടൽ തീരത്ത് ഏറെ പരിക്കുകളുമായി അടിഞ്ഞ് കിടന്നതാണ് ആ ശരീരം. ഒടുവിൽ ആശുപത്രിയിലാക്കുകയും മാസങ്ങൾക്ക് ശേഷം ബോധം ലഭിക്കുകയും ചെയ്തു. എന്നാൽ പേര് പോലും ഓർക്കാത്ത വിധം തന്റെ ഓർമ്മകൾ ആ യുവാവിന് നഷ്ടപ്പെട്ടിരുന്നു. തുടർന്ന് തന്റെ ഭൂതകാലം അന്വേഷിക്കാൻ മെനക്കെട്ടില്ലെങ്കിലും അത് അദ്ദേഹത്തിനെ തേടിയെത്താൻ അധികം സമയമെടുത്തില്ല.

Year : 2016
 Run Time : 1h 58min

🔻പേരിന് പോലും ഒരു കഥ ചോദിച്ചാൽ എടുത്തുകാട്ടാൻ ഈ സിനിമയിലില്ല. സിനിമ തീർന്നാലും ഇതൊക്കെ എന്തിന് സംഭവിച്ചതാണ് എന്നൊരു ഉത്തരം നമുക്കുണ്ടാവില്ല. എന്നാൽ നല്ല തകർപ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ട് അതിലേക്ക് ചിന്ത കടക്കാതെ പിടിച്ചിരുത്തിയതിലാണ് സംവിധായകന്റെ മിടുക്ക് അറിയാനാവുക. വില്ലനെയും നായകനെയും പരിചയപ്പെടുത്തിക്കഴിഞ്ഞാൽ പിന്നെയങ്ങോട്ട് പൊരിഞ്ഞ ഇടിയാണ്.

🔻നായകന് വേണ്ടി അനാവശ്യ ബിൽഡ്അപ്പൊ മാസ്സ് ഡയലോഗുകളോ ഒന്നുമില്ലാതെ ആക്ഷനിലൂടെ മാത്രം ഉത്തരം പറയുന്ന സിനിമകൾ കാണാനാവുക വിരളമാണ്. അത്തരത്തിൽ ഒന്നാണ് Headshot. എന്നാൽ വില്ലന്റെ റോൾ കിടുവാണ്. അവസാന നിമിഷം വരെ നായകനെക്കാളും സ്‌കോർ ചെയ്ത് കൂട്ടുന്നുമുണ്ട് വില്ലന്റെ  ഗ്യാങ്. ആക്ഷൻ രംഗങ്ങളിൽ ഇക്കോ ഉവൈസിന്റെ പ്രാവീണ്യത്തെ പറ്റി എടുത്ത് പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹത്തോടൊപ്പം സ്‌ക്രീനിൽ തകർത്താടുന്ന ഒരുപാട് പേരെ ചിത്രത്തിൽ കാണാം.

🔻FINAL VERDICT🔻

കഥയെ പറ്റി വാചാലരാവാതെ തകർപ്പൻ ആക്ഷൻ രംഗങ്ങൾ ആസ്വദിക്കാൻ വേണ്ടി മാത്രം സിനിമ തെരഞ്ഞെടുക്കുന്നവർക്ക് നല്ലൊരു ചോയ്‌സാണ് Headshot. ഇക്കോ ഉവൈസും കൂട്ടരും നിറഞ്ഞാടുന്ന സിനിമ ഭൂരിഭാഗം കാണികളും കണ്ടുകാണും എന്നറിയാം. വൈകിയ വേളയിൽ കണ്ടപ്പോൾ ഇനിയും കാണാത്തവരുണ്ടെങ്കിൽ അവർക്കൊരു ഓർമ്മപ്പെടുത്തൽ ആവാമെന്ന് കരുതി മാത്രം എഴുതിയതാണ് ഈ കുറിപ്പ്.

B RATES ★★★☆☆

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments