Absurdistan

March 11, 2020



🔻Absurdity മാത്രം നിറഞ്ഞ ഒരു പ്രദേശത്തെയും അവിടുത്തെ ജനങ്ങളെയും satirically വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് Absurdistan. മണ്ടത്തരങ്ങൾ മാത്രമായത് കൊണ്ടുതന്നെ വളരെ രസകരമാവും അവരുടെ ജീവിതം. അത്തരത്തിൽ ഒരു പ്രദേശത്തെ കഥയാണ് ചിത്രം മുന്നോട്ട് വെക്കുന്നത്. 14 കുടുംബങ്ങൾ മാത്രം വസിക്കുന്ന absurdistan.

Year : 2008
Run Time : 1h 28min

🔻അവിടെയുള്ള ജനങ്ങളിൽ യൗവ്വനത്തിൽ ഉള്ളത് ആകെ രണ്ട് പേരാണ്. Ayaയും Temelkoയും. ചെറുപ്പം മുതൽ തന്നെ ഇരുവരും പ്രണയത്തിലാണ്. ആയയുടെ മുത്തച്ഛിയാണ് അവരുടെ ശാന്തിമുഹൂർത്തം കുറിച്ച് കൊടുത്തത്. അതിനിനീയും വർഷങ്ങളോളം ബാക്കിയുള്ളതിനാൽ പഠനത്തിനായി Temelko വണ്ടികയറി. താൻ സ്വപ്നം കണ്ട ആ ദിവസം മനസ്സിൽ കണ്ട് തിരിച്ചുവന്ന temelkoവിന് മുന്നിൽ പ്രതിസന്ധിഘട്ടങ്ങൾ വരുന്നതോടെ സിനിമ കൂടുതൽ രസകരമാവുന്നു.

🔻മാജിക്കൽ റിയലിസം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ അവതരണശൈലിയായി ഉപയോഗിച്ചിരിക്കുന്ന ചിത്രമാണ് absurdistan. ഏറെ ലളിതമായ പ്രശ്നത്തെ അതിലേറെ രസകരമായി അവതരിപ്പിച്ചിരിക്കുന്നിടത്താണ് ചിത്രം കാണികളെ കയ്യിലെടുക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ ഒരുപാട് നർമ്മമുഹൂർത്തങ്ങൾ നിറഞ്ഞ് നിൽക്കുന്നുണ്ട് സിനിമയിൽ. കഥാപാത്രങ്ങളെ establish ചെയ്തിരിക്കുന്നത് അത്തരത്തിലാണ്. മടിയന്മാരായ, എന്നാൽ sexന്റെ കാര്യത്തിൽ മാത്രം ഒരു കുറവും ഇല്ലാത്ത ആണുങ്ങളും വെള്ളത്തിന് ഏറെ ക്ഷാമമുള്ള പ്രദേശത്ത് ദിവസവും വെള്ളം കാത്ത് നിൽക്കുന്ന പെണ്ണുങ്ങളും തമ്മിലുള്ള യുദ്ധമാണ് നമുക്ക് കാണാനാവുക.

🔻"No Water, No Sex" എന്ന ആശയം പെണ്ണുങ്ങൾ മുന്നോട്ട് വെക്കുന്നതോടെ രസച്ചരട് മുറുകുകയാണ്. അത്രനേരമുണ്ടായ ചിരിയെ ടോപ്പ് ഗിയറിലേക്ക് ഷിഫ്റ്റ് ചെയ്യുകയാണ് ഈ സ്ലോഗൺ. പിന്നീട് കാര്യങ്ങൾ അതീവ രസകരമാണ്. അവസാനത്തേക്കടുക്കുമ്പോൾ അവതരണം ഒരൽപം കൈവിട്ടുപോയി എന്ന് തോന്നിയെങ്കിലും അധികം വൈകാതെ തന്നെ ട്രാക്കിലാവാനും ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ആദ്യം മുന്നോട്ട് വെക്കുന്ന പ്രണയമെന്ന ആശയത്തെ കോമഡി കവച്ച് വെക്കുന്നത് രസകരമായ കാഴ്ചയുമാണ്.

🔻FINAL VERDICT🔻

മാജിക്കൽ റിയലിസം നിറഞ്ഞുനിൽക്കുന്ന സിനിമകൾ ഇഷ്ടമുള്ളവർ തീർച്ചയായും കണ്ടുനോക്കുക absurdity നിറഞ്ഞ ഈ പ്രദേശത്തിന്റെ കഥ. ഒന്നര മണിക്കൂർ ഒരു കിടിലൻ ഫൺ റൈഡ് എന്നുതന്നെ വിശേഷിപ്പിക്കാം ചിത്രത്തെ. So Don't Miss It..

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

1 Comments