Spies In Disguise

March 05, 2020



🔻ലോകത്തിലെ ഏറ്റവും മികച്ച super spy. അതാണ് ലാൻസ്. ഒരുപാട് ആരാധകർ. എല്ലാ മിഷനിലും വിജയം. അത്തരത്തിൽ ഒരാൾക്ക് തന്റെ ഏജൻസിയിലെ പാവത്താനായ വാൾട്ടറുമായി ചേർന്ന് പ്രവർത്തിക്കേണ്ടി വരുന്ന ഒരു റെസ്ക്യൂ ഓപ്പറേഷനാണ് രസകരമായി അവതരിപ്പിച്ചിരിക്കുന്നത്.

Year : 2019
Run Time : 1h 42min

🔻നല്ല കിടിലൻ എന്റർടൈൻമെന്റ് വാല്യൂ ഉള്ള സിനിമയാണ് spies in disguise. തുടക്കം മുതൽ ഒടുക്കം വരെ നിർത്താതെ ചിരി സമ്മാനിക്കുന്ന പ്രമേയവും അവതരണവും. ലാൻസിന്റെ സ്റ്റൈലിഷ് എൻട്രിയോടെയാണ് കാര്യങ്ങളുടെ തുടക്കം. അപ്പോൾ തന്നെയൊരു അടിപൊളി ആക്ഷൻ സീൻ ഉണ്ട്. വാൾട്ടറിനെ പറ്റിയും ഒരു ചെറിയ സൂചന തുടക്കം നൽകുന്നുണ്ട്. തീരെ പ്രതീക്ഷിക്കാതെ കഥയിൽ വന്ന ഒരു പ്രത്യേക എലമെന്റിൽ സുഹൃദ്ബന്ധത്തിന്റെ കഥ കൂടിയായി ചിത്രം മുന്നോട്ട് വെക്കുന്നത്. പിന്നീടങ്ങോട്ട് ആക്ഷനും കോമഡിയും എല്ലാം ചേർന്നൊരു പൂരമാണ്.

🔻വിൽ സ്മിത്തിന്റേയും ടോം ഹോളണ്ടിന്റെയും കോമഡി ടൈമിങ്ങ് അപാരമാണ്. ആ കഥാപാത്രങ്ങൾക്ക് അമ്മാതിരി വോയിസ് ആണ് ഇരുവരും നൽകിയിരിക്കുന്നത്. സിനിമയുടെ ഹൈലൈറ്റും അത് തന്നെയാണ്. ഒപ്പം പെർഫെക്റ്റ് എന്ന് തോന്നിയ ആനിമേഷൻ വർക്കുകളും കാഴ്ചാവിരുന്ന് തന്നെയായിരുന്നു.

🔻Spies In Disguise Is Super-Duper Cool. Just Watch & Get Entertained In Every Sense..!!

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments