Mayhem

March 26, 2020



🔻ഒരു തെറ്റും ചെയ്യാതെ താൻ ഇത്രയും നാൾ ജോലി ചെയ്തുകൊണ്ടിരുന്ന കമ്പനിയിൽ നിന്ന് തന്നെ പുറത്താക്കിയപ്പോൾ എന്തെന്നില്ലാത്ത ദേഷ്യമായിരുന്നു ഡെറിക്കിന്. അതും കമ്പനിയുടെ പിഴവിൽ ബലിയാടാവേണ്ടി വന്ന ഒരാളെന്ന നിലക്ക്. അതിനായി ചരട് വലിച്ച തനിക്ക് മുകളിൽ ജോലി ചെയ്യുന്നവരോടും ബോസിനോടും പാർട്ണർമാരോടും എന്തെന്നിലാത്ത വിധ്വേഷമായി പുള്ളിക്കാരനിൽ. എന്തെങ്കിലും പണി കൊടുക്കും എന്നാലോചിച്ച് ഇരുന്നപ്പോഴാണ് എന്ത് ചെയ്താലും രക്ഷപ്പെടാവുന്ന വലിയൊരു ലൂപ്പ് ഹോൾ അദ്ദേഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

Year : 2017
Run Time : 1h 26min

🔻ആ ലോപ്പ്ഹോളാണ് ID-7 വൈറസ്. ആ വൈറസ് ശരീരത്തിൽ കയറിയാൽ പിന്നെ ഒരു വികാരങ്ങളും ആ ഹോസ്റ്റിന്റെ നിയന്ത്രണത്തിൽ ആയിരിക്കില്ല. ദേഷ്യവും കാമവുമെല്ലാം അതിന്റെ പാരമ്യതയിൽ എത്തിനിൽക്കുന്ന അവസ്ഥ. ഇപ്പോഴത് എത്തിനിൽക്കുന്നത് ഡെറിക്ക് ജോലി ചെയുന്ന കമ്പനിയിലാണ്. So what happened  next.?

🔻ചോരചീന്തലുകളുടെ അയ്യര് കളിയാണ് ഈ സിനിമ. Battle Royale തീമിൽ ഒരുങ്ങിയതാണെന്ന് തോന്നുമെങ്കിലും അതിനേക്കാൾ വ്യത്യസ്തമായിരുന്നു അനുഭവം. വളരെ വേഗത്തിലുള്ള അവതരണവും കിടിലൻ ആക്ഷൻ സീനുകളും രോമാഞ്ചം നൽകുന്ന സന്ദർഭങ്ങളുമൊക്കെയായി നല്ല രസികൻ അനുഭവം. ഒപ്പം Samara Weavingന്റെ ചില ക്യൂട്ട് expressionsഉം ചിരിക്ക് വക നൽകുന്നുണ്ട്.

🔻FINAL VERDICT🔻

വയലൻസ് കലർന്ന ആക്ഷനിൽ താൽപര്യമുള്ളവർക്ക് ധൈര്യമായി കാണാവുന്ന ടൈംപാസ് മൂവിയാണ് Mayhem. The Belko Experimentന്റെ updated versionആയി ആദ്യം തോന്നിയെങ്കിലും അതിലും ആസ്വാദ്യകരമായ ഒന്നര മണിക്കൂർ നൽകുകയായിരുന്നു ചിത്രം.

B RATES ★★★☆☆

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments