Inhuman Kiss -AKA- Sang Krasue

March 03, 2020



🔻തായ്‌ലാന്റിലെ നാടോടിക്കഥകളിൽ സ്ത്രീകളുടെ മുഖവും തലക്ക് കീഴെ ആന്തരിക അവയവങ്ങളുമായി പറന്ന് നടക്കുന്ന ആത്മാക്കളെ Krasue എന്നാണ് വിളിക്കുന്നത്. വളരെ സുന്ദരികളാവും അവ. പല കാരണങ്ങളാലാണ് ആ രൂപത്തിലേക്ക് അവർ എത്തിപ്പെടുന്നത്. മനുഷ്യമാംസത്തെക്കാൾ അവർക്കിഷ്ടം മൃഗങ്ങളുടെ മാംസമാവും. ഈയൊരു രൂപകൽപ്പനയിൽ നിന്ന് പിറവിയെടുത്തതാണ് ഈ ചിത്രം.

Year : 2019
Run Time : 2h 2min

🔻നാല് കുട്ടികളുടെ സൗഹൃദത്തിൽ നിന്നാണ് കഥ തുടങ്ങുന്നത്. അവർ Hide & Seek കളിക്കാനായി കാടിനകത്തെ ഒഴിഞ്ഞ വീട്ടിലേക്ക് എത്തിച്ചേരുന്നു. ദുരൂഹത പടരുന്ന അന്തരീക്ഷം ഏവരിലും ഭയം നിറക്കുന്നു. എന്നാൽ അതിലൊരാളെ കാണാതാവുന്നതോടെ കാര്യങ്ങളുടെ ഗതി മാറുന്നു.

🔻ആദ്യ രംഗം മാത്രമാണ് മേൽ പറഞ്ഞത്. കൂടുതൽ പറഞ്ഞാൽ കഥയിൽ വരുന്ന exciting മൊമന്റുകൾ നഷ്ടപ്പെടും എന്ന് തോന്നുന്നു. പതിഞ്ഞ തുടക്കത്തിൽ നിന്ന് കൗതുകകരമായ വസ്തുതകൾ നമ്മിലേക്ക് ഇട്ടുതന്ന് താല്പര്യം ജനിപ്പിക്കുന്ന രീതി അവലംബിക്കുന്ന സിനിമയിൽ ഏതൊരു വഴിത്തിരിവും പറയുന്നത് സ്പോയിലർ ആവും. ഹൊറർ അത്ര താല്പര്യമുള്ള ജേണർ അല്ലെങ്കിലും ഇഷ്ടമുള്ള ഹൊറർ സിനിമകളിൽ ഒന്ന് Shutter ആണ്. പിന്നെ Pee Makഉം. Krasueവിൽ സംവിധായകൻ അന്തരീക്ഷത്തിൽ ഭയം സൃഷ്ടിച്ചെടുക്കുന്ന രീതി ഏറെ ഇഷ്ടപ്പെട്ടു. അനാവശ്യമായ ഹൊറർ രംഗങ്ങളോ jump scareകളോ ഇല്ലാതെ ഓരോ രംഗങ്ങളിലും ഉയർന്നുവരുന്ന ഭയപ്പാടുണ്ട്. അതിനൊപ്പം നമ്മിൽ ഉദിക്കുന്ന ടെൻഷനും. അത് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.

🔻ഹൊററിനൊപ്പം ഫാന്റസിയും റൊമാൻസും പ്രധാനമായി കടന്നുവരുന്നുണ്ട്. അതുകൊണ്ട് തന്നെ കഥാപാത്രങ്ങളുമായി വേഗം കണക്റ്റ് ചെയ്യാൻ സാധിക്കുന്നുണ്ട്. അവർക്കിടയിലെ ആത്മബന്ധം ഏറെ ഹൃദ്യമാണ്. ഒരു നാടോടിക്കഥയെക്കാൾ ഉപരി വേറൊരു തലത്തിലേക്ക് ചില രംഗങ്ങൾ ഉയരുന്നുണ്ട്. ഒടുവിൽ ഒരൽപം മാനസികപിരിമുറുക്കം കാണികളിൽ സമ്മാനിച്ച് സൊമ്പരപ്പെടുത്തുന്ന പര്യവസാനവുമായി നല്ല ഓർമ്മകൾ സമ്മാനിച്ച് കഥക്ക് തിരശീല വീഴുകയാണ്.

🔻അഭിനേതാക്കളുടെ പ്രകനങ്ങളെ സ്മരിക്കാതെ വയ്യ. ഗംഭീര പ്രകടനം തന്നെയാണ് ഏവരും കാഴ്ച്ച വെച്ചിരിക്കുന്നത്. അതിൽ കേന്ദ്രകഥാപാത്രമായവർ മനസ്സ് കീഴടക്കുന്നുണ്ട്. VFX വർക്കുകൾ ക്ലൈമാക്സ് ഒഴികെ എല്ലായിടത്തും വളരെ മികവ് പുലർത്തുന്നുണ്ട്. കഥയുടെ ഡീറ്റെയ്‌ലിങ്ങ് ഉൾപ്പടെ അവതരണത്തിലെ സർവ്വ മേഖലകളിലും ഒന്നിനൊന്ന് മികച്ച് നിൽക്കുന്നത് കാണാം. ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും പൂർണ്ണമായി വിജയിച്ചിട്ടുണ്ട്.

🔻FINAL VERDICT🔻

തായ്ലാന്റിന്റെ ഒഫിഷ്യൽ ഓസ്കർ എൻട്രി ആയിരുന്ന ചിത്രം മികച്ച അനുഭവമാണ് സമ്മാനിച്ചത്. നാടോടിക്കഥകൾ കാണുന്ന ലാഘവത്തോടെയല്ലെങ്കിൽ കൂടി ഏവർക്കും കണ്ടാസ്വദിക്കാൻ പാകത്തിനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അവതരണം ഹൃദ്യമാണെന്നത് കൊണ്ട് തന്നെ ചെറിയൊരു വിഷമം മനസ്സിൽ കോറിയിട്ടു ചിത്രം. തീർച്ചയായും നിരാശരാവേണ്ടി വരില്ല എന്നുറപ്പ്.

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments