A Hard Day
March 29, 2020🔻കൊറിയൻ സിനിമകൾ സജസ്റ്റ് ചെയ്യുന്ന എല്ലാ കാണികളുടെയും പോസ്റ്റിൽ ആദ്യ സ്ഥാനങ്ങളിൽ ഇടം പിടിക്കുന്ന ഒന്നാണ് ഈ ചിത്രം. അവയിൽ ഭൂരിഭാഗവും കണ്ടുകഴിഞ്ഞെങ്കിലും ഒരു കാര്യവുമില്ലാതെ ചിലത് മാറ്റിവെക്കാറുണ്ട്. Kingdom സീരീസ് കണ്ടപ്പോഴാണ് അതിന്റെ സംവിധായകനാണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നതെന്ന് മനസ്സിലായത്. പിന്നെ വൈകിപ്പിക്കാതെ തന്നെ കാണാൻ തീരുമാനിച്ചു.
Year : 2014
Run Time : 1h 51min
🔻തന്റെ അമ്മ മരിച്ച ദിവസം കാറിൽ പുറത്തേക്കിറങ്ങിയ ഡിറ്റക്റ്റീവ് Gun Soo ഒരു അപകടത്തിൽ പെടുകയാണ്. അദ്ദേഹത്തിന്റെ കാർ തട്ടി ഒരാൾ മരിച്ചിരിക്കുന്നു. എന്ത് ചെയ്യുമെന്നറിയാതെ പകച്ച് നിന്ന അദ്ദേഹത്തിന്റെ കുരുട്ടുബുദ്ധിയിൽ തെളിഞ്ഞ പദ്ധതിയിൽ മൃതദേഹം ഒഴിവാക്കാൻ ശ്രമിക്കുന്നു. അതിൽ അദ്ദേഹം വിജയിച്ചെങ്കിലും ശേഷം കാത്തിരുന്നത് അതിലും വലിയ ഊരാക്കുരുക്കുകളാണ്.
🔻ആദ്യ രംഗം തന്നെ കഥയിലേക്ക് കടക്കുകയാണ് ചിത്രം. ഒരു ത്രില്ലർ ആണെന്ന് തോന്നിച്ചെങ്കിലും അതിനേക്കാളേറെ രസിപ്പിച്ച് മുന്നേറുന്നതിലാണ് തുടക്കം കൂടുതൽ ശ്രദ്ധ കാട്ടിയത്. അമ്മ മരിച്ച വിഷമവും മൃതദേഹം മറവ് ചെയ്യുന്നതിനുള്ള ടെൻഷനുമെല്ലാമായി മുന്നേറുമ്പോഴുള്ള രംഗങ്ങളൊക്കെ അതീവ രസകരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ അതൊക്കെ പിന്നിട്ട ശേഷം അടിപൊളി ത്രില്ലറാണ് കാത്തിരുന്നത്. ചിലയിടങ്ങളിൽ ഊഹിക്കാമെങ്കിലും അതിവേഗത്തിൽ സഞ്ചരിക്കുന്ന, പ്രതീക്ഷിക്കാത്ത വഴിത്തിരിക്കുകൾ നിറഞ്ഞ ത്രസിപ്പിക്കുന്ന ത്രില്ലർ. ഒപ്പം അടിപൊളി ആക്ഷൻ രംഗങ്ങളും കൂട്ട്.
🔻Leeയുടെ കിടിലൻ സ്‌ക്രീൻ പ്രസൻസും അഭിനയവും തന്നെയാണ് സിനിമയെ ഏറെ ആസ്വാദ്യകരമാക്കിയത്. പുള്ളിയുടെ ചില expressionsഒക്കെ ചെറിയ രീതിയിലല്ല ചിരി പകരുന്നത്. ഒപ്പം വില്ലനും തകർത്തു. ചടുലത നിറഞ്ഞ അവതരണത്തിൽ ഇരുവരും നിറഞ്ഞുനിൽക്കുന്നുണ്ട്. അതിനൊത്ത പശ്ചാത്തലസംഗീതവും ഹരം പകരുന്നതാണ്.
🔻FINAL VERDICT🔻
ഇനിയും ഇതൊക്കെ കാണാനുണ്ടോ എന്ന ബാലിശമായ ചോദ്യം ചോദിക്കുന്നില്ല. കാണാത്ത ഒരാളെങ്കിലും ഉണ്ടെങ്കിൽ കാണാൻ ശ്രമിക്കുക. ഒരടിപൊളി ത്രില്ലർ ആണ് നഷ്ടപ്പെടുത്തുന്നത്. രണ്ട് മണിക്കൂർ രസിച്ചിരുന്ന് കാണാവുന്ന ബോറടിയൊന്നും നൽകാത്ത ഡീസന്റ് ഐറ്റം.
AB RATES ★★★½
0 Comments