ഞാൻ കാത്തിരിപ്പ് തുടങ്ങിയിട്ട് 10 വർഷം ആയിട്ടില്ല. എങ്കിലും അഞ്ച് വർഷത്തിന് മുകളിലായി. കാരണം മാർവൽ സിനിമകൾ കണ്ടുതുടങ്ങിയത് ആ സമയത്താണ്. ഈ സിനിമയെ പറ്റി അറിഞ്ഞപ്പോൾ തന്നെ ആദ്യദിനം കാണണം എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. എന്നാൽ ബുക്കിങ്ങ് തുടങ്ങിയ കാര്യം അറിയാൻ വൈകിയതിനാൽ ആദ്യദിനം ടിക്കറ്റ് കിട്ടിയില്ല. ആ സമയത്താണ് പാൻ സിനിമാസിൽ പെട്ടെന്നൊരു ഷോ ബുക്കിങ്ങ് തുടങ്ങിയത്. അത് കൊണ്ട് മാത്രം ടിക്കറ്റ് കിട്ടി. അങ്ങനെ പടംകാണാൻ തുടങ്ങി...
💢തോർ റഗ്നറോക്ക് എവിടെ തീർന്നോ അവിടെ നിന്നാണ് ഇൻഫിനിറ്റി തുടങ്ങുന്നത്. ലോകം മുഴുവൻ തന്റെ കാൽക്കീഴിലാക്കാൻ, ഓരോ മനുഷ്യജീവനും തന്റെ കൈവെള്ളയിലാക്കാൻ ആറ് ഇൻഫിനിറ്റി സ്റ്റോണുകളും തേടിയിറങ്ങുന്ന താനോസ്. ഭൂമിയിൽ നാശം വിതക്കുന്നതിന് മുമ്പ് താനോസിനെ തടയാനെത്തുന്ന അവഞ്ചേഴ്സ്. അവിടെ തുടങ്ങുന്നു നായകനും വില്ലനും തമ്മിലുള്ള പോരാട്ടം. അല്ല, ആശയങ്ങളാൽ നായകനും വില്ലനും ആയവരുടെ പോരാട്ടം.
💢ആദ്യം തന്നെ പറയട്ടെ. It Was An Epic Experience. എത്ര നാൾ കാത്തിരുന്നുവോ, എത്ര ഹൈപ്പ് ഉണ്ടായിരുന്നോ, എന്തൊക്കെ പ്രതീക്ഷകൾ ഉണ്ടായിരുന്നോ, അതിനോടെല്ലാം പൂർണ്ണമായും, അല്ലെങ്കിൽ അതുക്കും മേലെ നീതി പുലർത്തിയ ചിത്രം. ക്ലാസ്സിന് ക്ലാസ്സും മാസിന് മാസ്സും ഇമോഷണൽ സീക്വൻസുകളും ഒന്നൊന്നര ആക്ഷൻ രംഗങ്ങളും ഒരുകെട്ട് രോമാഞ്ചിഫിക്കേഷൻ സീനുകളും സംഗമിക്കുന്ന അപൂർവ്വ സിനിമകളിൽ ഒന്ന്.
💢ഒരു സൂപ്പർ ഹീറോ മൂവി എന്നതിലുപരി മറ്റെന്തൊക്കെയോ പകർന്നുതന്ന മികച്ച ചിത്രം. മാർവൽ സിനിമകളിൽ ഏറ്റവും മികച്ചതെന്ന് സംശയമില്ലാതെ പറയാൻ സാധിക്കും. കാരണം അതിന്റെ തിരക്കഥയും അവതരണവും തന്നെ. ഭൂരിഭാഗം കഥാപാത്രങ്ങളും ഒരേ സ്ക്രീനിൽ വരുന്നത് തന്നെ വെല്ലുവിളിയാണ് എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ആ വെല്ലുവിളിയെ മറികടന്ന് അത് പ്രാവർത്തികമാക്കിയത്തിലാണ് സ്റ്റാൻ ലീയുടെയും റൂസോ ബ്രദേഴ്സിന്റെയും കരവിരുത് പ്രകടമാവുന്നത്. ചിലരുടെ റോളുകളിൽ ചെറിയ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നല്ലാതെ മറ്റൊരു കുഴപ്പവും അവരെ അണിനിരത്തിയതിൽ തോന്നിയില്ല. അപാര സ്ക്രീൻ പ്രെസൻസിൽ തിളങ്ങി നിൽക്കുകയായിരുന്നു ഭൂരിഭാഗവും. അത് കൃത്യമായി ബാലൻസ് ചെയ്തതിൽ കയ്യടി അർഹിക്കുന്നുണ്ട്.
💢ആദ്യമായാണ് ഹീറോകളെക്കാൾ കൂടുതൽ ഒരു വില്ലനായി കയ്യടിക്കുന്നത്. മാർവൽ സിനിമകളിൽ ശക്തനായ വില്ലനില്ല എന്ന അപവാദം തിരുത്തിക്കുറിച്ചുകൊണ്ടാണ് താനോസ് അണ്ണന്റെ വരവ്. ഇജ്ജാതി വില്ലൻ..!! ഹീറോസൊക്കെ വെറും ശിശുക്കളായ നിമിഷം. തിരമാല കണക്കെ എല്ലാവരെയും ഒരുപോലെ വിഴുങ്ങിയ അമാനുഷികൻ. ജോക്കറിന് ശേഷം ഏറ്റവും കൂടുതൽ ഇഷ്ടം പിടിച്ചുപറ്റിയ വില്ലനായി താനോസ്. അതോടൊപ്പം തന്നെ ഒരു ഘട്ടത്തിൽ കണ്ണ് നിറയ്ക്കുകയും ചെയ്തു. ആശയപരമായി പലപ്പോഴും താനോസിനോട് യോജിക്കേണ്ടി വരുന്നുണ്ട് ചില കാര്യങ്ങൾ ഓർക്കുമ്പോൾ. നന്മ തന്നെയാണ് താനോസിന്റെയും ലക്ഷ്യമെങ്കിലും അത് നടപ്പിലാക്കുന്ന രീതിയിലെ വിയോജിപ്പുകളാണ് അദ്ദേഹത്തെ വില്ലനാക്കുന്നത്. താനോസിന്റെ കൂടെയുള്ള വില്ലന്മാരും കിടിലനായിരുന്നു. നായകന്മാരെ കവച്ചുവെക്കുന്ന പവറുകൾ കൊണ്ട് വിസ്മയിപ്പിച്ചു പലരും.
💢ഇനി അവഞ്ചേഴ്സിലേക്ക് വന്നാൽ കയ്യടികളും ആർപ്പുവിളികളും ഏറ്റവും കൂടുതൽ നേടിയത് തോർ ആണെന്ന് നിസ്സംശയം പറയാം. അജ്ജാതി സെക്കന്റ് ഇൻട്രോ ആയിരുന്നു പുള്ളിയുടേത്. തീയേറ്റർ അക്ഷരാർത്ഥത്തിൽ പൂരപ്പറമ്പായി. കൂടെ ക്യാപ്റ്റന്റെ ഇന്ട്രോയും കിടിലൻ ലുക്കും. എന്നാൽ അതിന് ശേഷം കാര്യമായി ഒന്നും ചെയ്യാനില്ലാത്തത് പോലെ തോന്നി. അതൊരിക്കലും ഒരു നെഗറ്റിവ് അല്ല. ഇതൊരു തുടക്കം മാത്രമാണ്. കയ്യടി നേടിയ സീനുകൾ ഒട്ടനവധി ഉണ്ടെങ്കിലും അവയേക്കാൾ ഓർമ്മയിൽ നിൽക്കുക ഇമോഷണൽ സീനുകളാണ്. കാരണം ഇത്തരമൊരു സിനിമയിൽ നിന്ന് തീരെ പ്രതീക്ഷിച്ചതല്ല അത്തരത്തിലെ ട്രീറ്റ്മെന്റുകൾ. എന്നാൽ അവ വന്നപ്പോൾ അതിഗംഭീരമായി സംയോജിപ്പിച്ചു എന്ന് പറയാതെ വയ്യ.
💢കോരിത്തരിപ്പുകളും ആർപ്പുവിളികളും തുടർന്നുകൊണ്ടേയിരുന്നപ്പോഴാണ് ട്രെയിലർ ഇറങ്ങിയപ്പോഴുള്ള ആ ചർച്ചക്ക് ഉത്തരം കിട്ടിയത്. ആരൊക്കെയാവും നമ്മെ വിട്ട് പിരിയുക. സത്യത്തിൽ അതിന് ഉത്തരം കിട്ടിയ സാഹചര്യത്തിൽ പിൻ ഡ്രോപ്പ് സൈലൻസ് ആയിരുന്നു തീയേറ്റർ മുഴുവൻ. ഞെട്ടിത്തരിച്ച് ഇരുന്നുപോയ നിമിഷങ്ങൾ. ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെയൊരു അന്ത്യം. ചങ്ക് പറിയണ വേദന..എന്നാലും സ്റ്റാൻ ലീ ഇത് കുറച്ച് കടന്ന കൈ ആയിപ്പോയി..!!
💢സിനിമ തീർന്ന എന്റെ ക്രെഡിറ്റ്സും കഴിഞ്ഞ് ഏതാണ്ട് പത്ത് മിനിറ്റ് ആയതിന് ശേഷമാണ് പോസ്റ്റ് ക്രെഡിറ്റ് സീന്റെ വരവ്. എന്താണെന്നറിയില്ല വല്ലാതെ ഇഷ്ടപ്പെട്ടു ആ സീൻ. അവസാനത്തെ ആ പഞ്ചും എന്റിങ്ങും ഒരു പ്രതീക്ഷ നൽകി. അടുത്ത ഭാഗങ്ങൾക്കും സീക്വൻസിനുമായുള്ള കട്ടക്കാത്തിരിപ്പിന് അവിടെ തുടക്കം കുറിച്ചു.
💢മാർവൽ സിനിമകൾ ഇതുവരെ കാണാത്തവർക്കും ഏതാണ്ട് ഭൂരിഭാഗവും ഈ സിനിമ കണ്ടാലും മനസ്സിലാവുമെങ്കിലും ഞാൻ അത് പ്രോത്സാഹിപ്പിക്കില്ല. കാരണം കഥാപാത്രങ്ങളുമായി ഒരു ഇമോഷണൽ അറ്റാച്ച്മെന്റ് ഉണ്ടെങ്കിൽ മാത്രമാണ് ഇൻഫിനിറ്റി വാർ കൂടുതൽ ആസ്വാദ്യകരമാവുക. അങ്ങനെ മാത്രം കാണാൻ ശ്രമിക്കുന്നതാവും കൂടുതൽ നല്ലത്.
💢ആഗ്രഹിച്ച പല കഥാപാത്രങ്ങളും സ്ക്രീനിൽ വന്നില്ലെങ്കിലും അടുത്ത ഭാഗത്തിൽ എല്ലാവരെയും കാണാൻ സാധിക്കും എന്നൊരു വിശ്വാസം മനസ്സിലുണ്ട്. അത് അങ്ങനെ തന്നെയാവാണെ എന്നാണ് പ്രാർത്ഥനയും.
🔻FINAL VERDICT🔻
സൂപ്പർ ഹീറോ മൂവികളിൽ നിന്ന് എന്ത് പ്രതീക്ഷിക്കുന്നുവോ അതിനും മുകളിൽ പല അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന അതിഗംഭീരം സിനിമ. ആക്ഷൻ രംഗങ്ങളും നർമ്മങ്ങളും ഇമോഷണൽ സീക്വൻസുകളും രോമാഞ്ചം നൽകുന്ന ഒരുകെട്ട് സീനുകളുമൊക്കെയായി ഒരു ഫുൾ പാക്കേജ്. അകെമൊത്തത്തിൽ
Its worth the wait, its worth the hype, and its worth a watch..!!
എന്ന് ഇനിയും തീയേറ്ററിൽ തന്നെ പോയി കാണണം എന്ന കട്ട ആഗ്രഹത്തോടെ ഇറങ്ങിയ ഒരു മാർവൽ ഫാൻ. ഒരിക്കലും തീയേറ്ററിൽ നിന്ന് ഒഴിവാക്കാൻ പാടില്ലാത്ത വിസ്മയമാണ് ഈ യുദ്ധം. ആശയങ്ങളുടെയും ആദർശങ്ങളുടെയും യുദ്ധം എന്ന് പറയുന്നതാണ് എനിക്ക് കൂടുതൽ ഇഷ്ടം.
MY RATING :: ★★★★★