Psychokinesis (2018) - 101 min

April 04, 2018

ഒരുപക്ഷെ കൊറിയൻ സിനിമയിലേക്ക് ഈയടുത്ത് കാലെടുത്ത് വെച്ചവർ ഭൂരിഭാഗവും ആദ്യം കണ്ട ചിത്രം Train To Busan ആയിരിക്കും. ഞാനും അതെ. ആ ചിത്രത്തിന്റെ സംവിധായകൻ 2018ൽ ഒരുക്കിയ ചിത്രമാണ് Psychokinesis.


💢ഒരു സുപ്രഭാതത്തിൽ ജോഗിങ്ങിന് പോയി തിരിച്ചുവരുന്ന വഴി കുറച്ച് വെള്ളം കുടിച്ച സിയോക്കിന് സൂപ്പർ പവർ ലഭിക്കുന്നു. അതെ സമയം തന്നെ അത്ര ചേർച്ചയിലല്ലാത്ത തന്റെ മകൾക്കും കൂട്ടർക്കും ഒരു ദുരിതം നേരിടേണ്ടി വരുന്നു. സ്വാഭാവികമായും തന്നാൽ കഴിയുന്ന രീതിയിൽ അവളെ സഹായിക്കാൻ ഏതച്ഛനും ശ്രമിക്കും.

💢സംവിധായകന്റെ പേര് കണ്ടപ്പോൾ വലിയ പ്രതീക്ഷകൾ ആയിരുന്നു. എന്നാൽ സിനിമ തുടങ്ങി കുറച്ചായപ്പോൾ തന്നെ പ്രതീക്ഷകൾ എട്ടായി മടക്കി മാറ്റിവെച്ചു. തുടക്കം മുതൽ ഒടുക്കം വരെ ഊഹിക്കാവുന്ന കഥ. പേരിന് കുറച്ച് കോമഡിയെന്ന വണ്ണം ഒന്നോ രണ്ടോ ചേർത്തിട്ടുണ്ട്. പിന്നെ കുറെ ഗ്രാഫിക്സിന്റെ കളിയും. അതിനെ പറ്റി പറയാതിരിക്കുന്നതാണ് ഭേദം.

💢ഇത്ര മോശം ഗ്രാഫിക്സ് വർക്കുകൾ ഒരു കൊറിയൻ സിനിമയിലും ഇതുവരെ കണ്ടിട്ടില്ല. നിലവാരമുണ്ടായിരുന്ന പല രംഗങ്ങളിലും ഗ്രാഫിക്സിന്റെ അതിപ്രസരം അതിനെ നിലവാരത്തകർച്ചയിലേക്ക് നയിക്കുന്ന കാഴ്ച്ച നിസ്സഹായനായി കണ്ടുനിൽക്കേണ്ടി വന്നു. അമാനുഷികതക്കൊക്കെ ഒരു പരിധി ഇല്ലെടെയ്. എന്നാലും ഈ പവറൊക്കെ എവിടുന്ന് വന്നോ ആവോ.

💢കഥ ഇനിയെങ്ങോട്ടാണ് പോവുന്നത്. എന്തായിരിക്കും അന്ത്യം. ഇങ്ങനെ ആകാംശയിൽ നിർത്തേണ്ട കാര്യങ്ങളൊക്കെ അണുവിട തെറ്റാതെ ഊഹിക്കാൻ കഴിയുമെന്നതാണ് ഏറ്റവും രസം. അങ്ങ് കൊറിയയിലും ക്ളീഷേക്ക് ഒരു പഞ്ഞവും ഇല്ലെന്ന് ഇത് കണ്ടപ്പോഴാണ് ബോധ്യമായത്.

🔻FINAL VERDICT🔻

ഒരു പുതുമയും നൽകാത്ത, ക്ളീഷേകൾക്ക് ഒരു പഞ്ഞവുമില്ലാത്ത, എന്തിനോ വേണ്ടി തിളച്ച സാമ്പാർ. ഒരുതരത്തിൽ കൊറിയൻ സിനിമയിലെ ഏറ്റവും മോശം അനുഭവങ്ങളിൽ ഒന്നായിരുന്നു എന്നാണ് വ്യക്തിപരമായ അഭിപ്രായം. താല്പര്യമുള്ളവർക്ക് വേണമെങ്കിൽ കൈവെച്ച് നോക്കാം. ശരാശരിയോ അതിൽ താഴെയോ തൃപ്തി ലഭിച്ചേക്കും

MY RATING :: ★★☆☆☆

You Might Also Like

0 Comments