The Insult (2017) - 112 min
April 23, 2018💢പൂർണ്ണ ഗർഭിണിയായ ഭാര്യയോടൊപ്പം ബെയ്‌റൂട്ട് നഗരത്തിലാണ് ടോണിയുടെ
💢ലോകത്ത് ഏറ്റവും സങ്കീർണ്ണമായ ഒന്നാണ് മനുഷ്യമനസ്സ്. ഒരാൾ എപ്പോൾ എവിടെ എന്ത് ചെയ്യുമെന്ന് പ്രവചിക്കാൻ ആ വ്യക്തിക്ക് പോലും സാധ്യമല്ല. പരിണിതഫലങ്ങൾ എന്താണെന്ന് പോലും ആലോചിച്ചെടുക്കാൻ കഴിയാത്തത്ര വേഗത്തിലായിരിക്കും അയാളുടെ പ്രവൃത്തി.
💢ലെബനനിലെ നാൽപ്പത് ശതമാനത്തോളം വരുന്ന ക്രിസ്ത്യൻ സമുദായക്കാരിൽ ഒരുവനാണ് ടോണിയും. യാസിറാവട്ടെ പലസ്തീനിൽ നിന്ന് കുടിയേറി പാർത്ത് ജനസംഖ്യയുടെ പത്ത് ശമാനത്തോളം വരുന്നവരിൽ ഒരുവനും. ആ ചെറിയ കലഹം അവരിൽ ഉണർത്തിയത് അത്രനാൾ മനസ്സിൽ ഉറങ്ങിയിരുന്ന സ്പർദ്ധയായിരുന്നു. തങ്ങളുടെ രാജ്യത്ത് നടന്ന കലാപങ്ങളിൽ അവിടുത്തെ ജനങ്ങളുടെ മനസ്സിലും പകയുടെ, പ്രതികാരത്തിന്റെ പുക നീറുന്നുണ്ടായിരുന്നു. എത്ര കെട്ടടങ്ങിയെന്ന് പറഞ്ഞാലും തികട്ടി വരുന്ന ആ ചിന്തകളും ഓർമ്മകളും പലപ്പോഴും അവരിൽ വിധ്വെഷം നിറച്ചു. അതിന്റെ അനന്തരഫലങ്ങൾ അവരുടെ നിയന്ത്രണത്തിനുമപ്പുറം കലാശിച്ചു.
💢ഒരു തീന്മേശയിലിരുന്ന് പറഞ്ഞ് പരിഹരിക്കാമായിരുന്ന ആ പ്രശ്നം പിന്നീട് കോടതിമുറികളിലേക്കും അവിടുന്ന് തെരുവുകളിലേക്കും പടരാൻ സമയമധികം വേണ്ടിയിരുന്നില്ല. യുദ്ധത്തിന് ശമനമായെങ്കിലും ജനമനസ്സുകളിൽ പക കെട്ടടങ്ങിയിരുന്നില്ല. യുദ്ധത്തിൽ അവരനുഭവിച്ച ദുഃഖങ്ങളും ദുരിതങ്ങളും അവരെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. അതുകൊണ്ടാണ് രണ്ട് വ്യക്തികൾ തമ്മിലുണ്ടായ കലഹം കാട്ടുതീ കണക്കെ രാജ്യം മുഴുവൻ പടർന്നത്. ഒരു ജനതയെ തന്നെ അവ ബാധിച്ചത്.
💢ഒരുപക്ഷെ ലോകത്തുടനീളം പ്രസക്തിയുള്ള പ്രമേയത്തിന്റെ അതിഗംഭീരമായ ആവിഷ്കാരമാണ് ചിത്രം. മാനുഷികവികാരങ്ങളുടെ ചാഞ്ചാട്ടങ്ങളും ദുർവാശികളുമൊക്കെ അങ്ങേയറ്റം ഗാംഭീര്യത്തോടെ തന്നെ അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ. പതിയെ തുടങ്ങി കത്തിക്കയറുന്ന സിനിമ പിന്നീട് സഞ്ചരിക്കുന്നത് മറ്റൊരു തലത്തിലാണ്. രണ്ട് മനസ്സുകളിൽ നിന്ന് തുടങ്ങി അത് പകരുന്നത് രണ്ട് ജനതകളിലേക്കാണ്. അതൊക്കെ വളരെ മികവുറ്റ രീതിയിൽ തയ്യാറാക്കിയിട്ടുണ്ട്.കോർട്ട് റൂമുകളിലുള്ള നിലപാടുകളുടെ ചർച്ചകൾ വളരെ മിതത്വത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു നിമിഷം പോലും ശ്രദ്ധ മറ്റൊന്നിലേക്ക് പോവാതെ പിടിച്ചിരുത്തുന്ന അനുഭവം പ്രധാനം ചെയ്യുന്നു ഈ ഇൻസൾട്ട്.
💢താരങ്ങളുടെ ഗംഭീര പ്രകടനം മറ്റൊരു പ്രധാന ഘടകമാണ്. തങ്ങളുടെ വേഷങ്ങളിൽ ജീവിക്കുകയായിരുന്നു മുൻനിര കഥാപാത്രങ്ങൾ. പ്രശംസകൾ അർഹിക്കുന്നത് തന്നെ അവർ. കൂടെ മികവുറ്റ ഛായാഗ്രഹണവും എടുത്ത് പറയേണ്ടത് തന്നെ.
🔻FINAL VERDICT🔻
MY RATING :: ★★★★½
0 Comments