Circumstance (2011) - 107 min
April 06, 2018
"ഇറാനിയൻ സിനിമകൾ സ്ഥിരം പിന്തുടർന്നിരുന്ന ചട്ടക്കൂടിന് പുറത്ത് വരാൻ ശ്രമിച്ചപ്പോൾ "
🔻STORY LINE🔻
സമ്പന്നകുടുംബത്തിലെ അംഗമായ അതാഫെയും അവളുടെ ഏറ്റവും അടുത്ത സുഹൃത്ത് ഷിറീനിന്റെയും സ്വപ്‌നങ്ങൾ വളരെ വലുതാണ്. അവർ തമ്മിൽ വല്ലാത്ത ഒരിഷ്ടമുണ്ട്. രണ്ട് പേരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഒന്ന് തന്നെയാവുമ്പോൾ ഉടലെടുക്കുന്ന ഒന്ന്. ഇറാനിയൻ നിയമത്തിന്റെ പരിമിതികൾക്കുള്ളിലുള്ള ജീവിതത്തിൽ നിന്ന് പുറത്തുകടക്കാൻ വെമ്പൽ കൊള്ളുന്ന മനസ്സാണ് അവരുടേത്. അവരുടെ കഥയാണ് Circumstance.
ഇസ്‌ലാമിക ഭരണകൂടം അനുവദിച്ചിട്ടില്ലാത്ത ബന്ധം വെച്ചുപുലർത്താൻ താൽപര്യപ്പെടുന്ന ഇരുവരുടെയും ആഗ്രഹം എന്തിനും സ്വാതന്ത്ര്യമുള്ള ദുബായിയിലേക്ക് പറക്കാനാണ്. ആയിടെ അതാഫെയുടെ സഹോദരൻ, തന്റെ ലഹരി ഉപയോഗത്തിൽ നിന്ന് പൂർണ്ണ മോചനം നേടി കുടുംബത്തിലേക്ക് തിരിച്ചുവരുന്നു. എന്നാൽ ജീവിതങ്ങൾ പലപ്പോഴും തലകീഴായി മറിയുക അപ്രതീക്ഷിതമായിട്ടായിരുക്കും. അത് തന്നെ അവിടെയും സംഭവിച്ചു.
🔻BEHIND SCREEN🔻
Maryam Keshavarz - അഥവാ ചിത്രത്തിന്റെ സംവിധായിക ജനിച്ചുവളർന്നത് അമേരിക്കയിലാണ്. അതുകൊണ്ട് തന്നെ അവിടുത്തെ സ്വാതന്ത്ര്യവും സംസ്കാരവും നല്ല രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തം. അങ്ങനെയൊരാൾ കുറച്ച് ദിവസം ഇറാനിൽ ചിലവഴിച്ചാൽ എന്താവും തോന്നുക. കിളിയെ കൂട്ടിലടച്ചത് പോലെ തോന്നിയേക്കാം. അത് തന്നെയാണ് ഈ ചിത്രം മനസ്സിൽ തെളിയാൻ കാരണമായതും. എന്നാൽ ആ ഉദ്യമം വിജയിക്കണമെങ്കിൽ പാലിക്കേണ്ട മിനിമം ചില ഉപാധികൾ ഉണ്ടാവില്ലേ. സാമാന്യബുദ്ധിയിൽ ചിന്തിച്ചാൽ മനസ്സിലാക്കാവുന്ന ചിലത്.
ഇറാനിയൻ സിനിമകളിൽ ഭൂരിഭാഗവും പ്രാദേശികമായ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്നവയാണ് കണ്ടിട്ടുള്ളവർക്ക് ബോധ്യമുള്ളതാണ്. അവ പൊതുവെ കൈകാര്യം ചെയ്യപ്പെട്ടുവരുന്ന ചട്ടക്കൂടുകളുണ്ട്. ആ ചട്ടക്കൂടിൽ പറയുന്ന കാര്യങ്ങൾ സുരക്ഷിതമാണെന്ന് മാത്രമല്ല, അതിന് കാണികളുമായി സംവദിക്കാനുള്ള ഇടവും ലഭിക്കുന്നുണ്ട്. എന്നാൽ ഈ ചിത്രത്തിന് നഷ്ടപ്പെട്ടതും ആ സംവാദനശേഷിയാണ്.
സ്വവർഗാനുരാഗികളും അതോടൊപ്പം പാട്ടിനെയും സ്വാതന്ത്ര്യത്തെയും ഇഷ്ടപ്പെടുന്ന രണ്ട് പെൺകുട്ടികളാണ് അതേഫായും ഷിറീനും.അവരെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോവുന്നത്. എന്നാൽ പറയുന്ന കാര്യത്തിൽ സംവിധായികയുടെ അമേരിക്കൻ സംസ്കാരത്തിന്റെ കടന്നുകയറ്റമാണ് കാണാൻ സാധിക്കുക. അത് അവതരണത്തിൽ പാലിക്കേണ്ട മിതത്വത്തെ പാടെ അപഹരിക്കുന്നുമുണ്ട്. സ്വാതന്ത്ര്യം സൂചിപ്പിക്കാനായി പാർട്ടി നൈറ്റുകളും ലൈംഗികതയും ലഹരിയുമൊക്കെ കടന്നുവരുന്ന കാഴ്ചകൾ തീരെ വിശ്വാസയോഗ്യമല്ലാതാക്കി മാറ്റുന്നുണ്ട് സന്ദർഭങ്ങളെ. അവയുടെ അതിപ്രസരം ചിത്രത്തിലുടനീളം കാണാൻ സാധിക്കും.
യാഥാസ്ഥികകുടുംബത്തിൽ ജനിച്ച അതേഫായും സഹോദരനും സാഹചര്യങ്ങളാൽ സ്വഭാവവ്യതിയാനത്തിന് വിധേയമായവരാണ്. ലഹരിക്ക് അടിമയായിരുന്ന മെഹ്‌റാൻ അതിനെ തരണം ചെയ്ത ശേഷം എത്തുന്ന വേഷം ശ്രദ്ധേയമാണ്. എക്സ്ട്രീമിസ്റ് എന്ന് വിളിക്കാവുന്ന സ്വഭാവതലത്തിലേക്ക് രൂപാന്തരപ്പെട്ട് മെഹ്‌റാൻ ചെയ്യുന്ന പ്രവർത്തികൾക്കുള്ള പ്രത്യേക ഉദ്ദേശ്യമോ ന്യായീകരണമോ ചിത്രത്തിന് നല്കാനാവുന്നില്ല. പലയിടങ്ങളിലും ശൂന്യത അനുഭവിക്കുന്ന കഥാപാത്രമാണ് മെഹ്റാന്റേത്.
ചില ഡയലോഗുകൾ വിരൽചൂണ്ടുന്ന സമകാലീന കാര്യങ്ങളുണ്ട് ചിത്രത്തിൽ. അവ നല്ല രീതിയിൽ ചേർത്തുപറയുമ്പോഴും അടിസ്ഥാനപ്രമേയത്തിലെ അവതരണപ്പിഴവുകളും സിനിമാറ്റിക്ക് എലമെൻറ്സിന്റെ കൂട്ടിച്ചേർക്കലുകളും കാർന്നെടുത്തത് സിനിമയുടെ മൂല്യത്തെ തന്നെയാണ്. ഇതിലും നല്ല രീതിയിൽ, വളരെ സുന്ദരമായി, ഇതിലും ദുർഘടമായ സാഹചര്യങ്ങളിൽ ഇതേ പ്രമേയം അവതരിപ്പിച്ചിട്ടുള്ള ചിത്രങ്ങളുണ്ട്. സമൂഹത്തിൽ സ്ത്രീകൾക്ക് നൽകേണ്ട സ്വാതന്ത്ര്യവും ബഹുമാനവും മികച്ച ശൈലിയിൽ പറഞ്ഞിട്ടുള്ള "വാജ്ദ" പോലെയുള്ള ചിത്രങ്ങൾ തന്നെ അതിന് ഉദാഹരണം. ഇത്ര ബുദ്ധിമുട്ടി ചിത്രീകരിച്ച്, സംവദിക്കാൻ ആഗ്രഹിച്ച കാര്യം പൂർണ്ണമായും നിറവേറ്റാൻ കഴിയാതെ പോയത് ഖേദകരമായ കാഴ്ച തന്നെയാണ്.
ചിത്രീകരണസമയം തൊട്ട് തന്നെ വൻ വിവാദമായിരുന്നു ചിത്രം. ഇറാനിൽ ചിത്രീകരണം നടത്താൻ സാധിക്കാഞ്ഞതിനാൽ ലെബനനിലാണ് സിനിമ പൂർത്തിയാക്കിയത്. റിലീസിന് ശേഷം സിനിമക്കും അതുപോലെ സംവിധായികക്കും ഇറാനിൽ പ്രവേശനം നിരോധിച്ചതും ശ്രദ്ധേയമായിരുന്നു.
🔻FINAL VERDICT🔻
നല്ലൊരു പ്രമേയത്തെ മോശം അനുഭവമാക്കി മാറ്റാൻ കഴിഞ്ഞു എന്നതിലാണ് ചിത്രം മുന്നിട്ട് നിൽക്കുന്നത്. റിയലിസ്റ്റിക്കായി അവതരിപ്പിച്ചിരുന്നെങ്കിൽ ശ്രദ്ധ നേടുമായിരുന്ന ചിത്രത്തെ അനാവശ്യവിവാദങ്ങളിലേക്കും ശ്രദ്ധ ആകർഷിക്കുന്നതിലേക്കും വേണ്ടി മാത്രം ഒരുക്കിയത് പോലെ തോന്നി പല വശങ്ങളും നോക്കുമ്പോൾ. ശരാശരി നിലവാരം മാത്രമുള്ള "അന്താരാഷ്‌ട്ര" ചിത്രം മാത്രമാവുന്നു circumstance. ചട്ടക്കൂട് പൊളിക്കലിന്റെ വിഫലമായ ശ്രമം. അല്ലാതെന്ത് പറയാൻ.
MY RATING :: ★★½

0 Comments