Rango (2011) - 107 min
April 05, 2018
"ഓസ്കാർ ഉൾപ്പടെ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ആനിമേഷൻ ചിത്രം."
💢മരുഭൂമിയിൽ അബദ്ധവശാൽ പെട്ടുപോവുന്ന ഒരു ഓന്ത്. അവിടെ വെച്ച് ഒരു കഴുകന്റെ ആക്രമണത്തിൽ പെട്ട് ദിശയറിയാതെ നട്ടംതിരിഞ്ഞ ഓന്ത് അവസാനം എത്തിപ്പെട്ടത് ഡേർട്ടിൽ. പുരാതനമായ ഒരു നഗരത്തിൽ.
മറ്റൊരു ഗത്യന്തരവുമില്ലാതെ അവിടെ പിടിച്ച് നിൽക്കാൻ നോക്കിയപ്പോ അതാ ആ ചോദ്യങ്ങൾ. നീയാരാണ് നിനക്കെന്തര് വേണം. ഉടനെ തന്നെ അവനൊരു പേരിട്ടു. "Rango". തള്ളിൽ അപാരതല്പരനായ കക്ഷി തന്റെ കലാപരിപാടി തുടങ്ങി. തള്ളിത്തള്ളി അപാരഫോമിലെത്തി നിൽക്കുന്നവൻ മറ്റുള്ളവർക്ക് നായകനായി. കൂടെ ചക്ക വീണ് മുയൽ ചത്ത ഒരു സംഭവവും. അപ്പൊ തന്നെ pwd ശെയ് മേയർ വിളിച്ച് അവാർഡും കൊടുത്തു. നഗരത്തിലെ പുതിയ സമാധാനപാലകൻ. പിന്നീട് rangoയുടെ രസകരമായ യാത്ര തുടങ്ങുകയാണ്.
💢Pirates Of The Caribbean ഒരുക്കിയ Gore Verbinski സംവിധാനം ചെയ്ത ആനിമേഷൻ ചിത്രം. വളരെ രസകരമായ ഒരു കഥാപാത്രത്തെയും അതിലും രസകരമായ ഒരു കഥയെയുമാണ് ഒരുക്കിവെച്ചിരിക്കുന്നത്. ജലക്ഷാമം അനുഭവിക്കുന്ന നാട്ടിൽ അതിനായി പോരാടേണ്ടി വരുന്ന സന്ദർഭങ്ങളുമൊക്കെ കുറെയേറെ രസകരവും അതിലേറെ ചിന്തിപ്പിക്കുന്നവയുമാണ്. രസിപ്പിച്ച് മുന്നേറുന്ന സിനിമ ഇടക്കിടക്ക് ട്രാക്ക് മാറി ഗൗരവകരമായ കാര്യങ്ങളിലേക്കും കാഴ്ച്ചകൾ കൊണ്ടുപോവുന്നുണ്ട്.
💢Johnny Depp നൽകിയ ശബ്ദമാണ് rangoയുടെ വലിയൊരു പ്ലസ് പോയിന്റ്. വോയിസ് മോഡുലേഷനൊക്കെ അപാരമായിരുന്നു. ആ ശബ്ദം തന്നെ ഒരുപാട് നർമ്മങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. സാധാരണ ആനിമേഷൻ ചിത്രങ്ങൾ പോലെ വർണ്ണാഭമായ ഒരു ചിത്രമല്ല. എങ്കിലും കണ്ണിന് കുളിരേകുന്ന പല കാഴ്ചകളാലും തൃപ്തി നൽകുന്ന ചിത്രമാണ്.
💢വെസ്റ്റേൺ സ്റ്റൈൽ ചേർത്തൊരുക്കിയ കഥാപാത്രങ്ങളുടെ ഡ്രസിങും സംസാരവുമൊക്കെ ആനിമേഷനിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നായി തോന്നി. അതും മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഘടകമാവുന്നു. പങ്കെടുത്ത ഭൂരിഭാഗം ഫെസ്റ്റിവലുകളിലും അവാര്ഡിന്റെ തിളക്കത്തോടെ മടങ്ങിയ ചിത്രമെന്ന രീതിയിലും അഭിനന്ദനം അർഹിക്കുന്നുണ്ട് Rango.
MY RATING :: ★★★½

🔻FINAL VERDICT🔻
പതിവ് ആനിമേഷൻ ചിത്രങ്ങൾ പോലെ ഒരുപാട് ചിരിപ്പിക്കുകയും കൂടെ ചിന്തിപ്പിക്കുന്ന ആശയങ്ങൾ കൂടി കടത്തിവിടും ചെയ്യുന്ന രസകരമായ ചിത്രം. ബോക്സ് ഓഫിസിലും ക്രിട്ടിക് റെസ്‌പോൺസിലും ഒരുപോലെ ഉയർന്ന ചിത്രം നല്ലൊരു കുട്ടികൾക്കൊപ്പം മുതിർന്നവർക്കും നല്ലൊരു അനുഭവമാകുന്നു.MY RATING :: ★★★½
0 Comments