Trash (2014) - 114 min
April 12, 2018💢പോലീസിനാൽ വേട്ടയാടപ്പെടുകയാണ് ആഞ്ചലോ. താൻ പല കാര്യങ്ങളും രഹസ്യമായി സൂക്ഷിച്ചിരുന്ന വെച്ചിരുന്ന വാലറ്റിനെ തിരയുകയാണ് അവർ. എന്നാൽ തന്നെ പിന്തുടരുന്നവരിൽ നിന്ന് രക്ഷപ്പെടാനുള്ള പരക്കം പാച്ചിലിനിടയിൽ ആഞ്ചലോക്ക് ആ വാലറ്റ് നഷ്ടപ്പെടുന്നു. അത് എത്തിച്ചേരുന്നതാവട്ടെ ചേരിയിൽ താമസിക്കുന്ന 14 വയസ്സുകാരൻ റാഫേലിന്റെ കയ്യിലും.
അതെന്താണെന്ന് അറിയാനുള്ള ത്വര റാഫേലിൽ അത് കിട്ടിയപ്പോൾ മുതൽ ഉടലെടുക്കുന്നു. അതിനായി രണ്ട് സുഹൃത്തുക്കളും അവനൊപ്പം ചേരുന്നു. എന്നാൽ ആ അന്വേഷണം അവരെ എവിടെക്കൊണ്ടാണ് എത്തിച്ചത്.? ആ വാലറ്റിലെ രഹസ്യങ്ങൾ എന്തൊക്കെയാണ്.? കഥ പുരോഗമിക്കുന്നു.
💢സ്ലംഡോഗ് മില്ലിയണറിന്റെ ബ്രസീലിയൻ പതിപ്പ്. ഒരുതരത്തിൽ അതാണ് ഈ ചിത്രം. ചേരിയിൽ നിന്ന് കഥ പുരോഗമിച്ച് പല കാര്യങ്ങളിലേക്കും വെളിച്ചം വീശുന്നുണ്ട് ചിത്രം. അധികാരികളുടെ ദുർനടപ്പും നിയമപാലകരുടെ കൊള്ളരുതായ്മയുമൊക്കെ പ്രതിപാദ്യവിഷയമാവുന്നു. അതോടൊപ്പം തന്നെ നല്ലൊരു ത്രില്ലർ കൂടിയാണ് ഒരുക്കിവെച്ചിരിക്കുന്നത്.
💢Rooney Mara ഒരു പ്രധാന വേഷം ചിത്രത്തിൽ കൈകാര്യം ചെയ്തിട്ടുണ്ട്. അതോടൊപ്പം കുട്ടികളായി അഭിനയിച്ചവരുടെ മികച്ച പ്രകടനവും ഹൈലൈറ്റാണ്. കൂടെ ചേരിദൃശ്യങ്ങളും വിശ്വസനീയമാംവിധം മികച്ച് നിൽക്കുന്നുണ്ട്. ഒരു ത്രില്ലറിന് വേണ്ടി എല്ലാ പിന്തുണകളും പശ്ചാത്തലസംഗീതത്തിലും ക്യാമറയിലും കാണാൻ സാധിക്കും.
🔻FINAL VERDICT🔻
MY RATING :: ★★★½
0 Comments