The Greatest Showman (2017) - 105 min
April 13, 2018
"ദൃശ്യശ്രാവ്യ മികവ് പുലർത്തുന്ന ബയോഗ്രഫി"
💢P.T Barnum. Barnum & Bailey Circus തുടങ്ങിവെച്ച അമേരിക്കയിലെ ഷോമാൻ. പല കുറവുകളുടെയും പേരിൽ സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരെ സ്വരൂപിച്ച് അവരുടെ കഴിവുകളെ മനസ്സിലാക്കി സ്റ്റേജിൽ അണിനിരത്തിയ വ്യക്തി. അദ്ദേഹത്തിന്റെ ജീവിതകഥയാണ് "The Greatest Showman"
💢11 ഗാനങ്ങൾ അടങ്ങിയിരിക്കുന്ന ചിത്രം ഒരു മ്യൂസിക്കൽ ഡ്രാമയായിട്ടാണ് ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ചെറുപ്പകാലം മുതൽ കഥ പറഞ്ഞുവരുന്നു ചിത്രം പലയിടങ്ങളിലും ഊഹിക്കാമെങ്കിലും ഒരു നിമിഷം പോലും കണ്ണെടുക്കാൻ സാധിക്കാത്തവണ്ണം ഗംഭീരമായി ആവിഷ്കരിച്ചിരിക്കുകയാണ് തന്റെ ആദ്യ ചിത്രത്തിൽ സംവിധായകൻ. തന്റെ സ്വപ്നസാക്ഷാത്കാരത്തിനായി ബർണം എടുക്കേണ്ടി വരുന്ന പ്രയത്നങ്ങളും പിന്തുണയുമായി നിൽക്കുന്ന കുടുംബവുമൊക്കെ ചിത്രത്തിലെ കാഴ്ചകളാവുന്നു.
💢La La Landന് വേണ്ടി ഗാനങ്ങൾ ഒരുക്കിയ, ഓസ്‌ക്കാർ ജേതാക്കളായ Benj Pasek, Justin Paul എന്നിവർ ചേർന്നൊരുക്കിയ ഗാനങ്ങളുടെ മികവ് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര ഉയരത്തിലാണ്. അതിനോടൊപ്പം കൊറിയോഗ്രഫിയിലെ വശ്യത കൂടിയാവുമ്പോൾ ഗംഭീരമായ അനുഭവമാകുന്നു ചിത്രം. കൂടെ മികച്ച പ്രകടനങ്ങളും പിന്തുണ നൽകുന്നു. വിഷ്വലുകൾ പുലർത്തുന്ന മികവ് സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത വിധം പിടിച്ചിരുത്തുന്നുണ്ട്.
🔻FINAL VERDICT🔻
പുതുഅനുഭവം ആയേക്കാവുന്ന സുന്ദരമായ ചിത്രം. കണ്ണിനും കാതിനും ഒരുപോലെ കുളിരേകുന്ന ഗാനങ്ങളും അതിനൊപ്പം നിൽക്കുന്ന വിഷ്വലുകളും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. ഒരിക്കലും മതിവരാത്ത ഗംഭീരമായ അനുഭൂതി സമ്മാനിക്കുന്നു ബർണമും കൂട്ടരും. ഒന്നിൽ കൂടുതൽ തവണ നമ്മെ കാഴ്ചക്കാരാക്കാൻ കെല്പുണ്ട് ഈ ചിത്രത്തിന്
MY RATING :: ★★★★☆
0 Comments